ന്യൂയോര്‍ക്ക് സെന്റ്. സ്റ്റീഫന്‍ ഇടവകയില്‍ പാരിഷ് ഹാള്‍ ഉദ്ഘാടനവും, രണ്ടാം വാര്‍ഷികവും
സാബു തോമസ്Published on 31 October, 2014
ന്യൂയോര്‍ക്ക് : ന്യൂയോര്‍ക്കിലെ ആദ്യ ക്‌നാനായ കത്തോലിക്കാ ഇടവകയായ സെന്റ് സ്റ്റീഫന്‍ പാരിഷിന്റെ രണ്ടാം വാര്‍ഷികവും പാരിഷ് ഹാള്‍ ഉദ്ഘാടനവും നവംബര്‍ മാസം 22, 23 എന്നീ തീയ്യതികളില്‍ നടത്തപ്പെടുന്നു.
കോട്ടയം അതിരൂപതയുടെ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി പ്രസ്തുത പാരിഷ് ഹാളില്‍ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നു. പള്ളി കെട്ടിടത്തിന്റെ ബെയിസ്‌മെന്റിലാണ് പാരിഷ് ഹാള്‍ ഒരുക്കിയിരിക്കുന്നത്. 300 പേര്‍ക്ക് പാര്‍ട്ട നടത്തതക്കവണ്ണമായി ഹാള്‍ തയ്യാറാക്കിയിരിക്കുന്നത്. കൗണ്ടിയില്‍ നിന്ന് ഇതിനായി അനുവാദം പള്ളിക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ടാം നിലയില്‍ വേദപാഠക്ലാസുകള്‍ക്കായി 8 മുറികളും 150 പേര്‍ക്കിരിക്കാവുന്ന ഒരു ഹാളും ഒരുക്കിയിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്കായി വികാരി ഫാ. ജോസ് തറയ്ക്കലുമായി ബദ്ധപ്പെടുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല