Image

ഹസാരെ ഒരു ദിവസത്തെ ഉപവാസം തുടങ്ങി

Published on 11 December, 2011
ഹസാരെ  ഒരു ദിവസത്തെ ഉപവാസം തുടങ്ങി
പാര്‍ലമെന്ററി സമിതി തയ്യാറാക്കിയ ലോക്പാല്‍ ബില്ലിനെതിരെ ഹസാരെ  ഒരു ദിവസത്തെ ഉപവാസം തുടങ്ങി. ഗാന്ധിസമാധിയിലെത്തി പ്രാര്‍ത്ഥന നടത്തിയശേഷം ഞായറാഴ്ച രാവിലെ അദ്ദേഹം ജന്തര്‍മന്തറിലെത്തി. കിരണ്‍ ബേഡി, മനീഷ് സിസോഡിയ, പ്രശാന്ത് ഭൂഷണ്‍, ശാന്തിഭൂഷണ്‍ എന്നിവര്‍ ഹസാരെയ്‌ക്കൊപ്പമുണ്ട്.

ശക്തമായ ലോക്പാല്‍ കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ രാംലീല മൈതാനത്ത് സത്യാഗ്രഹമിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ താന്‍ നേരിട്ട് കോണ്‍ഗ്രസ്സിനെതിരെ പ്രചാരണത്തിനിറങ്ങുമെന്ന് അദ്ദേഹം  പറഞ്ഞു. അഴിമതി തടയുന്നതില്‍ കോണ്‍ഗ്രസ്സിന് ആത്മാര്‍ഥതയില്ല. രാജ്യത്തെ യുവജനങ്ങള്‍ തെരുവിലിറങ്ങേണ്ട സമയമായിരിക്കുന്നു. അഴിമതിയെ സമൂലം പിഴുതെറിയുംവരെ അതുതുടരും. ഡിസംബര്‍ 27ന് ശേഷം വലിയ സമരമായി ഇത് മാറുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക