Image

മുല്ലപ്പെരിയാര്‍: വി.എസ്സിന് ആത്മാര്‍ത്ഥത ഇല്ലെന്ന് പിള്ള

Published on 11 December, 2011
മുല്ലപ്പെരിയാര്‍: വി.എസ്സിന് ആത്മാര്‍ത്ഥത ഇല്ലെന്ന് പിള്ള
പാലക്കാട്: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ നിലപാടില്‍ ആത്മാര്‍ത്ഥത ഇല്ലെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ആര്‍. ബാലകൃഷ്ണപിള്ള പറഞ്ഞു. അഞ്ചുവര്‍ഷം അധികാരത്തിലിരുന്നപ്പോള്‍ ചപ്പാത്തിലെത്തി സമരക്കാര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ വി.എസ് തയ്യാറായിട്ടില്ല. പാര്‍ട്ടിയില്‍ ഭിന്നസ്വരമുയര്‍ത്തി പിടിച്ചു നില്‍ക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. മുല്ലപ്പെരിയാറില്‍ സമരം നടത്തുന്നത് അവസരം മുതലെടുക്കുന്ന ചട്ടമ്പികളാണെന്ന് അദ്ദേഹം പറഞ്ഞു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ യു.ഡി.എഫില്‍ ഭിന്നസ്വരം ഉയരുന്നത് നന്നല്ല. പ്രത്യേകം സമരങ്ങള്‍ നടത്തുന്നതും ശരിയല്ല. കേരളത്തിന് ഒരു സ്വരം മാത്രമെ ഉണ്ടാകാവൂ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക