Image

തമിഴ്‌ സംഘം കേരളത്തിലേക്ക്‌ നുഴഞ്ഞുകയറുന്നു: ഐ.ജി. ആര്‍. ശ്രീലേഖ

Published on 11 December, 2011
തമിഴ്‌ സംഘം കേരളത്തിലേക്ക്‌ നുഴഞ്ഞുകയറുന്നു: ഐ.ജി. ആര്‍. ശ്രീലേഖ
കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌ സംഘം കേരളത്തിലേക്ക്‌ നുഴഞ്ഞുകയറി സംഘര്‍ഷാവസ്ഥ സൃഷ്‌ടിക്കുന്നതായി ഐ.ജി ആര്‍. ശ്രീലേഖ കുമളിയില്‍ മാധ്യമ പ്രവര്‍ത്തകരോട്‌ പറഞ്ഞു. ഇവിടെ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്‌. അക്രമം തടയാനുള്ള എല്ലാ തയ്യാറെടുപ്പും പൊലീസ്‌ സ്വീകരിച്ചിട്ടുണ്ടെന്നും ഇന്നലെയുണ്ടായ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലെ ജനങ്ങളുടെ ഭീതി അകറ്റാന്‍ നടപടി സ്വീകരിച്ചുവരികയാണെന്നും ഐ.ജി പറഞ്ഞു.

ഇതിനിടെ കുമളിയില്‍ തമിഴ്‌നാട്ടിലെ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ജനക്കൂട്ടം കേരളത്തിലേക്ക്‌ മാര്‍ച്ച്‌ നടത്തി. ഇവര്‍ക്കെതിരേ തമിഴ്‌നാട്‌ പോലീസ്‌ ലാത്തിച്ചാര്‍ജ്‌ നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക