Image

'ഉമ്മ' ക്ക് ഒരു ഉമ്മ (തമ്പി ആന്റണി)

Published on 03 November, 2014
'ഉമ്മ' ക്ക് ഒരു ഉമ്മ (തമ്പി ആന്റണി)
ചുംബന സമരത്തെപ്പറ്റി ഇത്രയധികം വാദ പ്രതിവാദങ്ങള്‍ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെ മാദ്ധ്യമങ്ങളില്‍ ചൂടു പിടിച്ചു നടക്കുബോള്‍ അമേരിക്കയില്‍ വര്‍ഷങ്ങളായി ജീവിക്കുന്നവര്‍ ഒന്നും മിണ്ടാതിരുന്നുകൂടാ എന്നൊരു തോന്നല്‍ .

കാരണം ഫേസ്ബുക്ക് കൂട്ടായ്മ മുതല്‍ എല്ലാത്തിനും അമേരിക്കയെ ആണെല്ലോ കുറ്റപ്പെടുത്തുന്നത്. കുറ്റപ്പെടുത്തുന്നവരാകെട്ടെ കംപ്യുട്ടര്‍ മുതല്‍ സെല്‍ ഫോണ്‍ ഉപ്പെടെയുള്ള ഈ അമേരിക്കന്‍ സൗകര്യങ്ങളൊന്നും തന്നെ വേണ്ടന്നു വെക്കാന്‍ തയ്യാറുമല്ല . നമ്മുടെ പ്രധാനമന്ത്രിപോലും അതിനു സമ്മതിക്കുമെന്നും തോന്നുന്നില്ല .അതുകൊണ്ടുമാത്രമാണ് ഇങ്ങനെ ഒരു കുറിപ്പെഴുതുന്നത്.

ഞാന്‍ താമസിക്കുന്നത് കാലിഫോര്‍ണിയായിലുള്ള ആലമോ എന്ന ചെറിയ പട്ടണത്തിലാണ് . ഇവിടെ ഏതാണ്ട് തൊണ്ണൂറു ശതമാനവും വെളുത്ത വര്‍ഗ്ഗക്കാരാണ്. ഇവിടുത്തെ ലോക്കല്‍ കൂട്ടായ്മകളില്‍ ഞാനും വല്ലപ്പോഴും പോകാറുണ്ട് . അതുകൊണ്ടുതന്നെ എന്നെപ്പോലെയുള്ള ബ്രൗണ്‍ നിറക്കാരെ ഈ കൊച്ചു പട്ടണത്തിലുള്ള എല്ലാവരും പെട്ടെന്ന് തിരിച്ചറിയും. എനിക്കും കുറച്ചു പേരെയൊക്കെ അറിയാം. പ്രത്യകിച്ച് ആലമോ ഒക്‌സില്‍ താമസിക്കുന്നവരെ. കാരണം അവര്‍ക്ക് ഒരു അസോസിയേഷനും ആഘോഷങ്ങളും ഒക്കെയുണ്ട്. ഞങ്ങള്‍ പതിവായി അതിലൊക്കെ സഹകരിക്കാറുമുണ്ട്. ആലമോ ഓക്‌സ് എന്ന പേരില്‍ ഒരു ഫേസ്ബുക്ക് ഗ്രൂപ്പുമുണ്ട്.

ഇതൊക്കെ പറയാന്‍ കാര്യം ഇത്രയും വര്‍ഷങ്ങളായിട്ട് ഈ ചെറുപട്ടണത്തില്‍ ഏതെങ്കിലും കൂട്ടായ്മകളിലോ പബ്ലിക് സ്ഥലങ്ങളില്‍ വെച്ചോ ആരെങ്കിലും ചുണ്ടുകളില്‍ ചുംബിക്കുന്നതായി കണ്ടിട്ടില്ല. പല കൂട്ടായ്മകളിലും എല്ലാവരും പരസ്പരം ആലിംഗനം ചെയ്യാറുണ്ട് . ഭാര്യാഭര്‍ത്താക്കന്‍മ്മാരല്ലെങ്കില്‍ ചുണ്ടുകളില്‍ ചുംബിക്കാറില്ല. അതു കൂടുതലും എയര്‍പോര്‍ട്ടില്‍ യാത്ര അയക്കുമ്പോഴോ ദൂരയാത്ര കഴിഞ്ഞു വരുമ്പോഴോ ഉള്ള സ്‌നേഹപൂര്‍വമായ കണ്ടുമുട്ടലുകളില്‍ മാത്രമാണ്.
ഇവിടെ ബോയി ഫ്രണ്ടും ഗേള്‍ഫ്രെണ്ടും പോലും ഭാര്യാ ഭര്‍ത്താക്കന്‍ന്മാരെപ്പോലെ തന്നെയാണ് അങ്ങെനെയുള്ള അവസരങ്ങളില്‍ പെരുമാറാറുള്ളത്. അവര്‍ തമ്മില്‍ പിരിയുന്നതുവരെ പരസ്പരം ചീറ്റ് ചെയ്യാറില്ല. അങ്ങനെ ചെയ്യുന്നവര്‍ ഇല്ല എന്നല്ല ഞാന്‍ പറഞ്ഞതിനര്‍ഥം. നിയമങ്ങള്‍ ലംഘിക്കുന്നവര്‍ എല്ലാ വിഭാഗത്തിലുമുണ്ടാകും. ഇവിടെ ഒരു സാധാരണ കീഴ്‌വഴക്കം പറഞ്ഞന്നേയുള്ളൂ. അവര്‍ക്കും അവരുടെതായ നിബന്ധനകളൊക്കെയുണ്ട്. മറ്റൊരാളുടെ ഗേള്‍ഫ്രെണ്ടിനെയോ ഭാര്യയെയോ ആരും ചുണ്ടുകളില്‍ ചുംബിക്കാറില്ല.
ആണും പെണ്ണും തമ്മില്‍ കണ്ടുമുട്ടുബോള്‍ ആലിംഗനം ചെയുന്നതും കവിളുകളില്‍ മുട്ടിയുരുമ്മുന്നതും കൂടുതലും യുറോപ്പ്യന്‍ സംസ്‌കാരമാണ്. ബെര്‍ലിന്‍ ഫിലിം ഫെസ്റ്റിവെലില്‍ ഇത് ഞാന്‍ നേരിട്ടറിഞ്ഞതാണ.് ഒരു പരിചയമില്ലെങ്കിലും ഫെസ്റ്റിവലുമായി ബന്ധപ്പെട്ട പെണ്‍ സംഘാടകരെ ആരെങ്കിലും പരിചയപ്പെടുത്തുകയാണെങ്കില്‍ ആലിംഗനം മാത്രമല്ല കവിളുകളില്‍ മുട്ടിയുരുമ്മണം എന്ന് നിര്‍ബന്ധമാണ്. അല്ലെങ്കില്‍ അത് ബാഡ് മാനേര്‍സ് ആകും.
നേരെമറിച്ച് അമേരിക്കയില്‍ ആണും ആണും കാണുബോള്‍ ഷെയിക്ക് ഹാന്‍ഡ് ചെയ്യുക എന്നതാണ് നാട്ടുനടപ്പ്. ആണും പെണ്ണും ആണെങ്കില്‍ ഹഗ്ഗ് ചെയും. അതാണ് കൂടുതല്‍ മര്യാദ. എന്നാലും അടുപ്പമുള്ളവര്‍ ആദ്യമായി കാണുബോള്‍ ആണ്‍ പെണ്‍ വ്യത്യാസമില്ലതെ ആലിംഗനം ചെയ്യാറുണ്ട്. അതൊക്കെ ലൈംഗികമായി കാണുന്നത് നമ്മള്‍ അത് പരിചയിക്കാത്തതു കൊണ്ടാണ്. ആദ്യമൊക്കെ എനിക്കും അതില്‍ എന്തോ അപാകത ഉള്ളതായി തോന്നിയിരുന്നു. അതിലൊന്നും ഒരു നിയന്ത്രണം വെക്കേണ്ട ആവശ്യമുണ്ടെന്ന് ഇവിടുത്തെ ജനാധിപത്യ ഭരണ കൂടത്തിന് തോന്നിയിട്ടില്ല.
സ്വാതന്ത്ര്യം കിട്ടിയതുകൊണ്ടു മാത്രം എല്ലാവരും മൃഗങ്ങളെ പോലെ നടക്കുമെന്ന് വിചാരിക്കുന്നത് ശരിയല്ല. ആ സ്വാതന്ത്ര്യത്തിലും നാമറിയാതെ നമ്മള്‍ തന്നെ നമ്മളെ നിയന്ത്രിക്കുന്ന ഒരവസ്ഥ ഉണ്ടാകുന്നു. അതുകൊണ്ടാണ് നിയന്ത്രണം ഇല്ലാഞ്ഞിട്ടും പബ്ലിക് ആയി എല്ലായിടത്തും ചുബനവര്‍ഷങ്ങല്‍ ഉണ്ടാകാത്തത്.
മാത്രമല്ല പ്രൈവറ്റ് സൗകര്യങ്ങള്‍ ആവശ്യത്തിനുള്ളപ്പോള്‍ അതൊരനാവശ്യമായി ഈ കൂട്ടര്‍ക്ക് തോന്നിയിരിക്കണം. മദ്യത്തിന്റെ കാര്യത്തിലും അതുതന്നെയാണ് സംഭവിക്കുന്നത്. നിയത്രണം വന്നാലും അത് ലംഘിക്കാനുള്ള പ്രവണത കൂടുന്നു.
എല്ലാം യഥേഷ്ടം കിട്ടുമ്പോള്‍ മാത്രമാണ് സ്വന്തമായി ഒരു നിയന്ത്രണം വേണം എന്നൊരു തോന്നല്‍ തന്നെ നമുക്കുണ്ടാകുന്നത്. കാലിഫോര്‍ണിയയില്‍ മിക്കവാറും എല്ലാ കടകളിലും ആള്‍ക്കഹോള്‍ കിട്ടും അതുകൊണ്ട് വഴിയില്‍ ആരും പാമ്പായി കിടക്കുന്നത് കണ്ടിട്ടില്ല.
അങ്ങിനെ കിടന്ന് പബ്ലിക്കിന് ശല്ല്യമായാല്‍ അകത്താകും എന്നുള്ള പേടിയുമുണ്ട്. മനുഷ്യര്‍ പൊതുവെ നിയമത്തെ പേടിക്കുന്നവരാണ്. അത് വേണ്ട രീതിയില്‍ നടപ്പാക്കുന്നില്ല എന്നതാണ് വസ്തുത. ബാര്‍ എല്ലാം തുറന്നു പ്രവര്‍ത്തിക്കട്ടെ. എല്ലാ കടകളിലും മദ്യം വില്‍ക്കെട്ടെ. അപ്പോള്‍ രാഷ്ട്രീയക്കാര്‍ക്ക് നിയന്ത്രിക്കാന്‍ മദ്യമാഫിയകള്‍ ഉണ്ടാവില്ലല്ലോ. എന്നിട്ട് ശക്തമായ നിയമം കൊണ്ടുവരിക. ആറു മണിക്കു ശേഷമേ ബാര്‍ തുറക്കാവൂ മദ്യം കൊടുക്കാവൂ. പകല്‍ മദ്യപിച്ച് വഴിയില്‍ കാണുന്നവര്‍ക്കെതിരെ നടപടി എടുക്കുക.
നമ്മുടെ ഭരണ സംവിധാനത്തിന് അത് സാധിക്കാത്തതിലുള്ള കുഴപ്പങ്ങളാണ് നമ്മള്‍ ഇന്ന് അനുഭവിക്കുന്നത് . സായിപ്പിന്‍മ്മാരും മര്യാദക്കാരാകുന്നത് നിയമത്തെ പേടിയുള്ളതുകൊണ്ടു മാത്രമാണ. അല്ലാതെ അവര്‍ നമ്മളെക്കാള്‍ മെച്ചപ്പെട്ടവരായതുകൊണ്ടൊന്നുമല്ല. അവരെ അറസ്റ്റ് ചെയ്താല്‍ രക്ഷിക്കാന്‍ ഒരു രാഷ്ട്രീയക്കാരനും പോലീസ് സ്‌റ്റെഷനില്‍ ചെല്ലില്ല എന്നവര്‍ക്കറിയാം . മാത്രമല്ല ഭീമമായ തുക അടക്കേണ്ടി വരികയും ചെയ്യും .

പണ്ട് നമുക്കു പരിചയമില്ലാത്ത പല കാര്യങ്ങളും നമ്മള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ടെല്ലോ. എഴുപതുകളില്‍ ഒരാണ് പെണ്ണിനെ ഹസ്തദാനം ചെയ്യുന്നതു പോലും ലൈംഗികമായി കണ്ടിരുന്നു. ഇപ്പോള്‍ അത് ആരും ശ്രദ്ധിക്കാറുപോലുമില്ല. പിന്നെ ഈ സംസ്‌കാരം എന്നൊക്കെ പറഞ്ഞ് എന്തു പറഞ്ഞാലും അമേരിക്കയെ പഴിചാരുബോള്‍ ഓര്‍മ്മ വരുന്നത് `എതപ്പന്‍ വന്നാലും അമ്മക്ക് കിടക്കപൊറുതിയില്ല` എന്ന പഴഞ്ചൊല്ലാണ്.
എന്താണ് യഥാര്‍ത്ഥത്തില്‍ നമ്മുടെ സംസ്‌കാരം? നൂറു കൊല്ലം മുന്‍പ് സ്ത്രീകള്‍ മാറു മറക്കാതിരുന്നതാണോ? അതോ തമ്പുരാക്കാന്മാരുടെ ബഹുഭാര്യത്വമാണോ?. മാറു മറക്കാന്‍ സ്ത്രീകള്‍ സമരം ചെയ്തപ്പോള്‍ എതിര്‍ത്തത് അന്നത്തെ സദാചാര പോലീസല്ലല്ലോ.
ഒന്നും വേണ്ട ഒരു എഴുപത്തഞ്ചു കൊല്ലം മുന്‍പ് ദേഹത്ത് ഒരു തോര്‍ത്തു മാത്രമായിരുന്നല്ലോ പുരുഷന്മാര്‍ ഇട്ടിരുന്നത്. ഉടുക്കുന്നതു തോര്‍ത്തു മുണ്ടും. അത് നമ്മുടെ സംസ്‌കാരമാണെന്നു പറഞ്ഞ് പാന്റും ഷര്‍ട്ടും ഇടരുതെന്നു പറഞ്ഞാന്‍ ആരെങ്കിലും അനുസരിക്കുമെന്നു തോന്നുന്നുണ്ടോ. ഈ സാരിയും ചൂരിദാറും. പോലും കേരളത്തിന്റെ വസത്രമല്ല എന്നത് ആര്‍ക്കാണ് അറിയാത്തത്.

ഇപ്പോള്‍ നടക്കുന്ന ചുംബന സമരം എന്നു കേള്‍ക്കുബോള്‍ പല തെറ്റിധാരണകളും സ്വാഭാവികമായി ഉണ്ടാകുന്നു. യുവാക്കളാണ് എന്നും പുതിയതിനെ സ്വാഗതം ചെയ്യുന്നത്. അവര്‍ പുതുതായി എന്തുവന്നാലും സ്വീകരിക്കാന്‍ തയാറാണ്. അത് ഒരിക്കലും മദ്ധ്യ വയസര്‍ക്കൊ വൃദ്ധര്‍ക്കോ മനസിലാവില്ല. അതിനാണല്ലോ നമ്മള്‍ ഈ ജനറേഷന്‍ ഗ്യാപ്പ് എന്നൊക്കെ പറയുന്നത്. അതൊക്കെ അവര്‍ മാറ്റങ്ങളെ അഗീകരിക്കുന്നതുകൊണ്ട് ഉണ്ടാകുന്ന കുഴപ്പങ്ങളാണ്.
ചുംബന സമരം ഒരിക്കലും എവിടെവെച്ചും ആര്‍ക്കും ചുംബിക്കാനുള്ള സ്വാതന്ത്ര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. ആരു സമ്മതിച്ചാലും അത് സ്വീകരിക്കുന്ന പങ്കാളികള്‍ കൂടി സഹകരിക്കണമെല്ലൊ. ഇത്രയും പുരോഗമിച്ചിട്ടും അമേരിക്കയിലെ ഉള്‍ നഗരങ്ങളില്‍ പോലും സംഭവിക്കാത്ത കാര്യം നമ്മുടെ കേരളത്തില്‍ സംഭവിക്കുമെന്ന് കരുതി ആരും പരിഭ്രാന്തരാകേണ്ട ഒരു കാര്യവുമില്ല. അമേരിക്കയിലെ വലിയ നഗരങ്ങളില്‍ ധാരാളം ടൂറിസ്റ്റുകള്‍ യൂറോപ്പില്‍നിന്ന് വരാറുണ്ട് . അവരൊക്കെ ഇവിടെ വന്നു പബ്ലിക് ആയി കിസ്സ് ചെയ്യുന്നതുകൊണ്ട് ആര്‍ക്കാണ് ചേതം. അവരൊക്കെ ഹോട്ടലുകളില്‍ റൂം എടുക്കുബോള്‍ പ്രായപൂര്‍ത്തി ആയവരാണെങ്കില്‍ ഭാര്യാ ഭര്‍ത്താക്കന്‍ന്മാരോ എന്നൊന്നും ചെക്കു ചെയ്യാന്‍ പോലീസോ സദാചാര പോലീസോ ഇല്ല. അവര്‍ക്ക് അസൗകര്യങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രദ്ധിക്കുന്നത്.

ഇന്ന് സാന്‍ഫ്രാന്‍സിസ്‌കോയുടെ ഏറ്റവും വലിയ വരുമാനവും ടൂറിസമാണ് . നമ്മുടെ നാട്ടിലും ഈ നിയമങ്ങളൊക്കെയുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്കു ഹോട്ടലുകളില്‍ മുറിയെടുക്കാം, ഒന്നിച്ചു താമസിക്കാം എന്നൊക്കെ. പക്ഷെ അതിനു സമ്മതിക്കാത്ത പോലീസ് ഏതു നിയമ വ്യവസ്ഥിതിയുടെ പേരിലാണ് അവരെ അറസ്റ്റ് ചെയ്യുന്നത് എന്നാണ് മനസിലാകാത്തത്. ഇതൊക്കെ ലൈംഗികമായ മുരടിപ്പ് അല്ലെങ്കില്‍ മറ്റെന്താണ്.
ഇന്ന് ബസുകളില്‍ പോലും ആണ്‍ പെണ്‍ വേര്‍തിരിച്ചിരുത്തുന്ന ഒരേ ഒരു സ്ഥലം ലോകഭൂപടത്തില്‍ കേരളം മാത്രമാണ്.. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്ത് എന്ന് തരംകിട്ടുബോഴൊക്കെ പറയുകയും അതില്‍ അഭിമാനിക്കുകയും ചെയ്യുന്ന മലയാളി എങ്ങെനെ ഇങ്ങെനെയായി എന്നാണ് ഇനിയും മനസിലാകാത്തത്.
'ഉമ്മ' ക്ക് ഒരു ഉമ്മ (തമ്പി ആന്റണി) 'ഉമ്മ' ക്ക് ഒരു ഉമ്മ (തമ്പി ആന്റണി)
Join WhatsApp News
വികൃതി 2014-11-04 05:36:43
പാശ്ചാത്യ സംസ്ക്കാരം സ്ത്രീകളെ കാണുമ്പോൾ കവിളിൽ മുട്ടിയുരുമണമെന്നാണെങ്കിൽ, ഇങ്ങു കേരളത്തിൽ ബസ്സിൽ കേറിയാൽ ഉടൻ സ്ത്രീകളുടെ ചന്തിക്ക് പിടിക്കണം എന്നാണു. ബസ്സിൽ മാത്രമല്ല പ്ലെയിനിൽ കേറിയാൽ മുന്നെലിരിക്കുന്ന സ്ത്രീയുടെ ചന്തിക്ക് സീറ്റിന്റെ ഇടയിലൂട്ദ് കയ്യിട്ട് ചന്തിക്ക് കുത്തണം എന്ന് ഒരു മന്ത്രിയും കാണിച്ച് തന്നില്ലേ. അകലെ ഇരുന്നപ്പോൾ ഇങ്ങനെ . അപ്പോൾ ഇവന്മാരെ ഒരു സീറ്റിൽ ഇരുത്തിയാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിക്കെ? ബലാൽസംഗം ചെയ്യുത് കളയും. കേരളത്തിലെ ആണുങ്ങൾക്ക് കടുക്കയുടെ വെള്ളം എന്നും കാലത്തെ കൊടുത്തിട്ടേ പുറത്തു ഇറക്കി വിടാവു
മാധവി മത്തായി 2014-11-04 10:02:49
വികൃതി പറഞ്ഞതിൽ കാര്യമുണ്ട്. ചന്തീംകൊണ്ട് കേരളത്തിലെ ഒരു ബസ്സിലും യാത്രചെയ്യാൻ വയ്യാ. ച്ചുക്കിയതാണോ ച്ചുലുങ്ങിയതാണോ എന്നൊന്ന് നോട്ടം ഇല്ല. കുത്തോടെ കുത്താ. ചില ഏഴുനെറ്റ് നടക്കാൻ വയ്യാത്ത കിലവന്മാരെക്കൊണ്ട് തോറ്റു. ഇവന്റെയൊക്കെ അസ്ഥി കഠാര പോലയാ. ചന്തി വീട്ടിൽ വച്ചിട്ട് പോകാമായിരുന്ന എന്തെങ്കിലും ആയിരുന്നെങ്കിൽ ഒരിക്കലും കൂടെ കൊണ്ടുപോകത്തില്ലായിരുന്നു. ഗവന്മേന്റ്റ് ഇവന്മാർക്കായിട്ടും ഇത് ഇഷ്ടം ഉള്ളവർക്കുമായി പരസ്യമായോ രഹസ്യമായോ എന്തെങ്കിലും ചെയ്യിതെ പറ്റു. വീട്ടിൽ ഭ്ര്ത്താവിനോട് എന്ത് പറയും? ഇയ്യെടയായി അതിയാനും സംശയം തുടങ്ങിയിട്ടുണ്ട്. ആരെങ്കിലും വേറെ കൈകാര്യം ചെയ്യുന്നുണ്ടോ എന്ന്. സത്യം പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു ഒരു മാസം ഓട്ടോറിക്ഷയിൽ പൊക്കൊ അതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാം എന്താ ചെയ്യേണ്ടതെന്ന്. ഈ മുടിഞ്ഞവന്മാര് കാരണം ഞങ്ങടെ കുടുംബം നശിപ്പിക്കും എന്ന് പറഞ്ഞാൽ മതിയല്ലോ
Mini 2014-11-04 17:07:13
You said it right. Super!!!
മുരളി ജെ. നായര്‍ 2014-11-05 04:53:43
"ആ സ്വാതന്ത്ര്യത്തിലും നാമറിയാതെ നമ്മൾ തന്നെ നമ്മളെ നിയന്ത്രിക്കുന്ന ഒരവസ്ഥ ഉണ്ടാകുന്നു," എത്ര അർത്ഥപൂർണമായ നിരീക്ഷണം! എല്ലാ മേഖലകളിൽനിന്നും ഈ സ്വയംനിയന്ത്രണശേഷി അപ്രത്യക്ഷമായതല്ലേ നമ്മുടെ നാടിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം? ലേഖനം വളരെ നന്നായിരിക്കുന്നു. അമേരിക്കൻ ജീവിതത്തിന്റെ നേർക്കാഴ്ചകൾ പരിചയപ്പെടുത്തുന്ന ഇത്തരം ലേഖനങ്ങൾ നാട്ടിലെ മാധ്യമങ്ങളിലും പ്രസിധീകരിക്കപ്പെടണം.
keraleeyan 2014-11-05 16:56:52
Madhavi mathai's comment is the best. we need to give an award for comments also.
Mr. Mathai 2014-11-05 19:51:36
അവാർഡിന്റെ കാര്യം മിണ്ടല്ലെ കേരളിയാ. "അത് ഞാനാ' എഴുതിയതെന്നു പറഞ്ഞു ഇവിടുത്തെ എഴുത്തുകാരു ഇ-മലയാളിക്ക് ഫോണ്‍ ചെയ്യാൻ തുടങ്ങും. എത്ര അവാർഡു കിട്ടിയാലും ഏതു തരത്തിൽ കിട്ടിയാലും കൊതി തീരാത്ത അവാർഡു കൊതിയന്മാരാ അമേരിക്കൻ സാഹിത്യകാരന്മാർ. ചന്തി കഥയെങ്കിൽ ചന്തി കഥ എങ്ങനെങ്കിലും ഒരു അവാർഡ് കിട്ടിയാൽ മതി
Humorous 2014-11-05 21:32:53
Madhavi Mathai's imagination is hilarious. The husband is a shrewd guy too and I like his autorikshaw idea. Humorous
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക