Image

അഴിമതിഭൂതം പിന്നെയും- ജോസ് കാടാപുറം

ജോസ് കാടാപുറം Published on 04 November, 2014
അഴിമതിഭൂതം പിന്നെയും- ജോസ് കാടാപുറം
നമ്മുടെ സര്‍ക്കാര്‍, നമ്മുടെ മാണിസാര്‍, നമ്മുടെ വിജിലന്‍സ്, ഇതിനിടയില്‍ രണ്ടെണ്ണം അടിച്ചോ, പക്ഷെ വലിക്കരുതെന്ന് പറയുന്നവരുടെ എണ്ണം കൂടുതലാണ് കേരളത്തില്‍. പൂട്ടിയ 418 ബാറുകള്‍ തുറപ്പിക്കാന്‍ ഒരു വിഭാഗം കോഴകൊടുത്തപ്പോള്‍ പൂട്ടിയ 418 എണ്ണം തുറക്കാതിരിക്കാന്‍ തുറന്നു പ്രവര്‍ത്തിക്കുന്ന 312 ബാറുകളുടെ നടത്തിപ്പുകാര്‍ വന്‍തുക നല്‍കിയതായി പുതിയ ബാര്‍ കോഴവിവാദത്തിലൂടെ പുറത്താകുന്നു.

ഏതാണ്ട് 700 ലധികം ബാറുകളാണ് സംസ്ഥാനത്തിലുള്ളത് . രണ്ട് ലക്ഷം രൂപാവീതം കേരളാ ബാര്‍ ആന്റ് അസോസിയേഷന്‍ അംഗങ്ങള്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കേസ്സു നടത്താനും മന്ത്രിമാര്‍ക്ക് കോഴകൊടുക്കാനും കൂടി 15 കോടിയിലധികം പിരിച്ചു.. പൂട്ടിയ ബാറുകള്‍ തുറക്കാന്‍ മന്ത്രി കെ.എം.മാണി 5 കോടി ചോദിച്ചെന്നും ഒരു കോടി പാലായിലെ വീട്ടില്‍ വച്ച് മാണി സാറിന് കൈ മാറിയെന്നും കേരള ബാര്‍ ആന്റ് റൈസ്റ്റോറന്റ് അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസി. ബിജു രമേശന്‍ കൈരളി പീപ്പിള്‍ ചാനലില്‍ പൊതുജനസമക്ഷം  കാണാനും അറിയാനും പറഞ്ഞു. ഈ പറഞ്ഞ കാര്യം സത്യമാണോയെന്നറിയാന്‍ തന്നെ നുണ പരിശോധയ്ക്ക് വിധേയമാക്കുകയോ, ഈ പരിശോധനയില്‍ തെറ്റാണ് തന്റെ വാദമെങ്കില്‍ പൊതുസമക്ഷം ആത്മാഹൂതി നടത്താന്‍ താന്‍ ഒരുക്കമാണെന്നും പറഞ്ഞു. മേല്‍ പറഞ്ഞ ബാര്‍ അസോസിയേഷന്‍ നേരിട്ടും വ്യക്തികള്‍ എന്ന നിലയിലും മന്ത്രിമാര്‍ക്കും യൂഡിഎഫ് നേതാക്കള്‍ക്കും കോഴ നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രിയില്‍ സ്വാധീനമുള്ള എറണാകുളം ജില്ലയിലെ ഒരു എം.എല്‍.എ. മുഖ്യ ഇടനിടക്കാരനായിരുന്നെന്നും ബാര്‍ ഉടമകള്‍ പറയുന്നു. ചുരുക്കത്തില്‍ ബാര്‍ വിഷയത്തില്‍ കോഴവാങ്ങാത്ത ഏതെങ്കിലും മന്ത്രി ഈ മന്ത്രിസഭയിലുണ്ടെങ്കില്‍ കേരളത്തിലെ ജനങ്ങള്‍ക്ക് തെറ്റുപറ്റിയെന്ന് ഓര്‍മ്മിപ്പിക്കട്ടെ. ഇങ്ങനെയുള്ള ഒരു മന്ത്രിസഭയെ ചുമക്കുന്ന മുഖ്യനെ നാണവും മാനവുമില്ലാത്ത മുഖ്യന്‍ എന്ന് വിളിക്കുമ്പോള്‍ അതുപോലും അദ്ദേഹത്തിന്റെ തലയില്‍ ഒരു പൊന്‍തൂവല്‍ കിട്ടിയതു പോലെയാണ്. കോഴക്കേസില്‍ ഒരന്വേഷണവുമില്ലയെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ മാണിസാറിനെ തന്ത്രപൂര്‍വ്വം ന്യായീകരിക്കാനും അതിലൂടെ ഭരണം നിലനിര്‍ത്തുകയെന്ന ഒറ്റക്കാര്യം മാത്രമെ ഉള്ളൂ. എന്നാല്‍ കോഴക്കേസില്‍ കുടുക്കി പ്രതിരോധത്തിലാക്കുന്ന തന്ത്രം പി.സി.ജോര്‍ജ് മനസ്സിലാക്കി.

ഇതിനിടയില്‍ ജോര്‍ജ് തന്നെ തിരിച്ചടച്ചു മാര്‍ച്ച് 26ന് ശേഷം 50 ലക്ഷം വീതം തിരുവനന്തപുരത്തും, കൊച്ചിയിലും രണ്ടു കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് കൈമാറിയതിന്റെ തെളിവ് തന്റെ കൈയ്യിലുണ്ടെന്ന് പി.സി.ജോര്‍ജ് പറഞ്ഞതു കൂട്ടിവായിക്കുമ്പോള്‍ ഒരു കോടിയിലോ, ഒരാളിലോ അന്വേഷണം ഒതുങ്ങരുതെന്നാണ്, പൊതുജനത്തിന്റെ ആവശ്യം. 15കോടി പിരിച്ചെടുത്ത് ബാറുടമകള്‍ ഇതിന്റെ പതിന്‍മടങ്ങ് പിരിച്ചെടുത്തിട്ടുണ്ടാകാം. അതുകൊണ്ട്, പുറത്തു പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് മാത്രം തീര്‍ക്കേണ്ടതല്ല കോഴ സംബന്ധിച്ചന്വേഷണം. അബ്കാരികള്‍ മൊത്തം നല്‍കിയ പണത്തെക്കുറിച്ചും അത് ആര്‍ക്കൊക്കെ വീതിച്ചുവെന്നും അന്വേഷിക്കണം. എക്‌സേസ് മന്ത്രിയേ മാറ്റി നിര്‍ത്തിയിട്ട് കോഴ ഇടപാട് നടത്തുമോ? എല്ലാം അഴിമതികളുടെയും വക്താവും സംരക്ഷകനുമായി നില്‍ക്കുന്ന മുഖ്യമന്ത്രി അറിയാതെ അബ്കാരികള്‍ നീങ്ങുമോ? ഇക്കാര്യങ്ങള്‍ ഒക്കെ കേരളത്തിന്റെ വിജിലന്‍സ് അന്വേഷിച്ചാല്‍ മതിയോ, മന്ത്രിമാരുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ മന്ത്രിമാര്‍ക്കെതിരെ അന്വേഷിച്ചാല്‍ ആ അന്വേഷണത്തിന്റെ ഗതിയെന്താകും?!

നിലവാരമില്ലാത്തതും, വേണ്ടയെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതുമായ മദ്യശാലകളില്‍ യഥേഷ്ടം മദ്യം വിളമ്പാനുള്ള ഒത്താശ ചെയ്യുന്നതിന്റെ കൂലിയാണ് സംസ്ഥാനം ഭരിക്കുന്ന മന്ത്രി സ്വന്തം വീട്ടില്‍ വച്ച് കൈപറ്റിയതെന്നത് നിസാരകാര്യമല്ല. ബാര്‍ കോഴകാര്യം പുറത്തുവിട്ടത് ബാറുടമാ സംഘം നേതാവാണെങ്കില്‍ അതിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്നും മുഖ്യമന്ത്രിയുടെ കരങ്ങളുണ്ടെന്നും സര്‍ക്കാര്‍ ചീഫ് വിപ്പ് തന്നെ പറയുന്നു. അതിനര്‍ഥം ഭരണം നയ്ക്കുന്ന എല്ലാവരും അഴിമതിയില്‍ പങ്കാളികളായിട്ടുണ്ട് എന്നാണ്.

23000 കോടി രൂപാ നികുതി കുടിശ്ശിക പിരിക്കാനുള്ള ഒരു ഗവണ്‍മെന്റ്. ഓരോ മാസവും ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ 1000 കോടി രൂപാ കടം എടുക്കുന്ന സംസ്ഥാനമായി കേരളം മാറിയതിന്റെ ഉത്തരവാദിയായ, മുഖ്യമന്ത്രിയോ ധനമന്ത്രിയോ ആരെയാണ് പഴിക്കേണ്ടത്. ഒരു കോടിരൂപാ കോഴ വാങ്ങിയ കാര്യം പറയുമ്പോള്‍ 50 കൊല്ലത്തെ പൊതുപ്രവര്‍ത്തന പാരമ്പര്യം അതിനുത്തരമാകുമോ?!

ബാര്‍ മുതലാളിമാരില്‍ ചിലര്‍ റോഡു പാലം കോണ്‍ട്രാക്ടര്‍മാര്‍ കൂടിയാണ്, ബില്ലുമാറണമെങ്കില്‍ ഒരു കോടി രൂപായ്ക്ക് 10 ലക്ഷം വീതം പാലായില്‍ എത്തിക്കണമെന്നിവര്‍ ചാനലില്‍ പറയുമ്പോള്‍ പാരമ്പര്യം, പഴക്കം ഇവകൊണ്ട് ഒരു പൊതുപ്രവര്‍ത്തകന്‍ എങ്ങനെ ഇക്കാര്യങ്ങളെ ന്യായികരിക്കും. ടാക്‌സ് ഇനത്തില്‍ സര്‍ക്കാരിന് മുതല്‍ കൂട്ടാവുന്ന തുക മുഴുവന് കൈക്കൂലി വാങ്ങി ഒഴിവാക്കി നമ്മുടെ സാമ്പത്തികസ്ഥിതി തകര്‍ക്കുകയാണ് ഈ സര്‍ക്കാര്‍ ചെയ്യുന്നത്. സമഗ്രമായ ഒരന്വേഷണം ഈ സര്‍ക്കാരിലെ ഉന്നതര്‍ക്കെതിരെ നടക്കണം, ഇതിനായി ജുഡീഷ്യറി ഇടപെടണം.

ബാറുടമകളില്‍നിന്ന് കോഴ വാങ്ങിയ മന്ത്രിയെ മുഖ്യമന്ത്രി എങ്ങനെ ചുമക്കും, പൊതുജന മദ്ധ്യത്തില്‍ അഴിമതിക്കാരനാകാന്‍ ഗൂഡാലോചന നടത്തിയ മുഖ്യമന്ത്രിയുടെ കീഴില്‍ കെ.എം.മാണി സാര്‍ എങ്ങനെ മന്ത്രിയായി തുടരാന്‍ കഴിയും? അഴിമതിയുടെ ചെളികുണ്ടില്‍ ദുര്‍ഗന്ധം പരത്തുന്ന മാലിന്യമായി സര്‍ക്കാര്‍ തന്നെ മാറിയിരിക്കുന്നു. അഴിമതിക്കാരെയും തട്ടിപ്പുകാരെയും നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരേണ്ടവര്‍ തന്നെ അഴിമതിയുടെയും തട്ടിപ്പിന്റെയും നായകനാകുന്നു. അതുകൊണ്ടാണ് ജുഡീഷ്യറി ഇടപെടണമെന്ന് ജനം പറയുന്നത്. എവിടെ നിന്നെങ്കിലും ജനത്തിന് നീതികിട്ടണമല്ലോ?! വിളവുതിന്നുന്ന വേലി പൊളിച്ചും മാറ്റാന്‍ ആര്‍ക്കാണ് ധൈര്യമുണ്ടാവുക ജനത്തിനല്ലാതെ…
അഴിമതിഭൂതം പിന്നെയും- ജോസ് കാടാപുറം
Join WhatsApp News
John K. 2014-11-04 12:47:12
ആരോപണം വന്നല്ലെയുള്ളൂ... സത്യമാണോ എന്നറിഞ്ഞിട്ടു പോരെ ഇതൊക്കെ?? ഓ...അതിനുള്ള ക്ഷമയില്ലായിരിക്കും......ഈ തത്വം എല്ലായിടത്തും പാലിച്ചു കണ്ടാല്‍ നന്ന്! സാധാരണ ഒരു സൈഡ് വലിവ് കാണുന്ന്നുണ്ട്..അതുകൊണ്ട് പറഞ്ഞതാ.....
Truth man 2014-11-04 15:24:49
Mr.john k. You are correct .His left side is too heavy that right side
Jomon Mathew 2014-11-04 19:00:12
നാട്ടിലെ പാര്‍ട്ടി പത്രങ്ങള്‍ക്കു വേണ്ടി എഴുതുന്നത്‌ പോലുണ്ട് ഇത് വായിച്ചാല്‍! വലതു പക്ഷ സര്‍ക്കാര്‍ എന്ത് കാണിച്ചാലും കുറ്റം. ഇടതുപക്ഷം എന്ത് കൊള്ളരുതായ്മ കാണിച്ചാലും ഒരു കുഴുപ്പവുമില്ല എന്ന് തന്നെയല്ല ഇദ്ദേഹതെയൊക്കെ കാണണമെങ്കില്‍ മഷിയിട്ടു നോക്കണം! ഇതാണ് നമ്മുടെ നാടന്‍ ശൈലിയിലുള്ള രാഷ്ട്രീയ പ്രവര്‍ത്തനം!!
CID Moosa 2014-11-04 20:45:15
The truth is " his left side is too heavy than (not that) the right side. You understand Truth Man. I am keeping an eye on you.
komaran 2014-11-04 21:24:33
There is no involvement in LDF in this  issue, This issue is brought up by a UDF person ,suupported by Other UDF leaders and againsst the UDF leaders, then my dear TRuth man, why you need to be so upset just reading this article , I felt that the writer is just pointing out the current issues happening 
Prabhu Nair 2014-11-04 21:33:07
I think we have to ask the writter to support UDf when they are accepting KOZHA just make happy the TRUTH MAN & JOMON, 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക