Image

തമിഴര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണം: ഡി.എം.കെ

Published on 11 December, 2011
തമിഴര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിക്കണം: ഡി.എം.കെ
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മലയാളികള്‍ തമിഴര്‍ക്കെതിരെയുള്ള അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന്‌ ഡി.എം.കെ പുറത്തിറക്കിയ പത്രപ്പരസ്യത്തില്‍ മുന്നറിയിപ്പ്‌ നല്‍കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഡിഎംകെ എക്‌സിക്യൂട്ടീവിലെ തീരുമാനങ്ങളാണ്‌ പരസ്യത്തിലൂടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌. മുല്ലപ്പെരിയാറില്‍ കേന്ദ്ര സേനയെ വിന്യസിക്കണം. കേരളത്തിന്റെ പുതിയ ഡാം എന്ന ആവശ്യം അംഗീകരിക്കാവില്ലെന്നും പരസ്യത്തില്‍ തുടര്‍ന്ന്‌ പറയുന്നു. കഴിഞ്ഞദിവസം ജയലളിത മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ദേശീയ പത്രങ്ങളില്‍ പരസ്യം ചെയ്‌തിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക