Image

ഡിസംബര്‍ 15-ന്‌ തമിഴ്‌നാട്‌ പ്രത്യേക നിയമസഭാ സമ്മേളനം

Published on 11 December, 2011
ഡിസംബര്‍ 15-ന്‌ തമിഴ്‌നാട്‌ പ്രത്യേക നിയമസഭാ സമ്മേളനം
ചെന്നൈ: മുല്ലപ്പെരിയാര്‍ വിഷയം ചര്‍ച്ച ചെയ്യുന്നിന്‌ തമിഴ്‌നാട്‌ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ക്കും. മുഖ്യമന്ത്രി ജയലളിതയാണ്‌ ഡിസംബര്‍ 15-ന്‌ സമ്മേളനം വിളിച്ചുകൂട്ടുന്നത്‌.

ഇതിനിടെ കേരളത്തിനെതിരെ നടക്കുന്ന ഒറ്റപ്പെട്ട ആക്രമണങ്ങള്‍ വേദനാജനകമാണെന്ന്‌ ജയലളിത പറഞ്ഞു. തമിഴ്‌നാടിന്‌ കേരളജനതയോട്‌ യാതൊരുവിധ വിദ്വേഷവുമില്ല. പ്രശ്‌നം യുക്‌തിഭദ്രമായി കൈകാര്യം ചെയ്യാന്‍ തമിഴ്‌നാട്‌ സര്‍ക്കാരിന്‌ കഴിയുന്നുണ്ടെന്നും ജയലളിത അറിയിച്ചു. കേരളത്തിന്റെ ഭാവനയില്‍ മാത്രമുള്ള അണക്കെട്ട്‌ തകരുമെന്ന ഭീഷണി മൂലം മുല്ലപ്പെരിയാര്‍ അണക്കെട്ടിന്മേലുള്ള തമിഴ്‌നാടിന്റെ അവകാശം ഉപേക്ഷിക്കില്ലെന്ന്‌ വ്യക്തമാക്കുന്ന പ്രമേയം പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പാസാക്കുമെന്ന്‌ മുഖ്യമന്ത്രി ജയലളിത പ്രസ്‌താവനയില്‍ അറിയിച്ചു.

കേരളാതമിഴ്‌നാട്‌ അതിര്‍ത്തിയില്‍ സംഘര്‍ഷമുണ്ടാക്കരുതെന്നും കേരളവുമായി യാതൊരു പ്രശ്‌നവുമില്ലെന്നും മലയാളികള്‍ക്ക്‌ നാശനഷ്ടങ്ങള്‍ വരുത്തരുതെന്നും ജയലളിത തമിഴ്‌നാട്‌ ജനതയോട്‌ ആവശ്യപ്പെട്ടു. കാര്യങ്ങളെ വികാരപരമായി സമീപിക്കരുതെന്നും ശാസ്‌ത്രീയമായും നിയമപരമായും വിഷയം കൈകാര്യം ചെയ്യാന്‍ സര്‍ക്കാരിനെ അനുവദിക്കണമെന്നും ജയലളിത ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക