Image

തമിഴ്‌നാട്ടില്‍ മലയാളിയുടെ ഫാക്‌ടറി തീയിട്ടു നശിപ്പിച്ചു

Published on 12 December, 2011
തമിഴ്‌നാട്ടില്‍ മലയാളിയുടെ ഫാക്‌ടറി തീയിട്ടു നശിപ്പിച്ചു
കുമളി: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്‍ മലയാളിയുടെ ഫാക്‌ടറി തീയിട്ടു നശിപ്പിച്ചു. ഗൂഡല്ലൂരില്‍ കുമളി ഒന്നാംമൈല്‍ സ്വദേശിയായ തോമസിന്റെ കയര്‍ ഫാക്ടറിയും ഫാക്ടറിക്കു മുന്നിലിട്ടിരുന്ന രണ്‌ടു ജീപ്പുകളും ഒരു ട്രാക്ടറുമാണ്‌ അക്രമികള്‍ നശിപ്പിച്ചത്‌. തേനിയില്‍ ഒരു മലയാളിയുടെ പാല്‍ സംസ്‌കരണ പ്ലാന്റും നശിപ്പിച്ചതായാണ്‌ റിപ്പോര്‍ട്ട്‌.

കമ്പം, തേനി മേഖലയില്‍ മലയാളികളുടെ ഹോട്ടലുകളും സ്ഥാപനങ്ങളും കൃഷിയും വന്‍തോതില്‍ നശിപ്പിച്ചു. കമ്പത്ത്‌ സുബിന്‍ ഹോട്ടല്‍, ജോയി ഹോട്ടല്‍ എന്നിവയും കഴിഞ്ഞദിവസം കൊള്ളയടിക്കുകയും തല്ലി തകര്‍ക്കുകയും ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക