Image

ഫൊക്കാനാ വിമന്‍സ്‌ ഫോറം ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്കില്‍ സംബന്ധിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 04 November, 2014
ഫൊക്കാനാ വിമന്‍സ്‌ ഫോറം ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്കില്‍ സംബന്ധിച്ചു
ന്യൂയോര്‍ക്ക്‌: ഒക്‌ടോബര്‍ 19-ന്‌ ന്യൂയോര്‍ക്ക്‌ സെന്‍ട്രല്‍ പാര്‍ക്കില്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി സംഘടിപ്പിച്ച ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്കില്‍ ഫൊക്കാനാ വിമന്‍സ്‌ ഫോറം പങ്കെടുത്തു. നാഷണല്‍ കോര്‍ഡിനേറ്റര്‍ ലീല മാരേട്ട്‌, ജോയിന്റ്‌ ട്രഷറര്‍ ജെസ്സി കാനാട്ട്‌, കമ്മിറ്റി അംഗം മേരിക്കുട്ടി മൈക്കിള്‍ എന്നിവര്‍ സംബന്ധിച്ചു.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി എല്ലാവര്‍ഷവും കാന്‍സര്‍ ബോധവത്‌കരണ മാസമായ ഒക്‌ടോബറില്‍ പതിവുപോലെ വാക്ക്‌ നടത്താറുള്ളതാണ്‌. ജനങ്ങള്‍ക്ക്‌ കാന്‍സറിനെതിരേയുള്ള കണ്ടുപിടിത്തങ്ങളേപ്പറ്റിയും, പ്രതിവിധികളേപ്പറ്റിയും കുടതല്‍ മനസിലാക്കാനുള്ള മാസികകളും, മറ്റു പ്രസിദ്ധീകരണങ്ങളും വിതരണം ചെയ്യുകയുണ്ടായി.

ഏകദേശം പതിനായിരം പേര്‍ പങ്കെടുത്ത വാക്കില്‍ കൂടുതലും ചെറുപ്പക്കാരായിരുന്നു. എല്ലാവരും പിങ്ക്‌ വേഷങ്ങള്‍ അണിഞ്ഞ്‌ ഏകദേശം മൂന്നുനാല്‌ മൈല്‍ നടന്ന കാഴ്‌ച വളരെ ആവേശകരമായിരുന്നു. രാവിലെ 8 മണിക്ക്‌ തുടങ്ങി 12 മണിക്ക്‌ വാക്ക്‌ അവസാനിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളില്‍ നിന്ന്‌ വിവിധ സംഘടനകള്‍ പ്ലാക്കാര്‍ഡുകളും പിടിച്ച്‌ ഇതിനെ തുണയ്‌ക്കുന്ന കാഴ്‌ചവളരെ ഉത്തേജനകരമായിരുന്നു.

അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ കണക്ക്‌ അനുസരിച്ച്‌ എട്ടിന്‌ ഒരു സ്‌ത്രീക്ക്‌ എന്ന കണക്കില്‍ ബ്രെസ്റ്റ്‌ കാന്‍സര്‍ ഉണ്ടാകുന്നു. എല്ലാവര്‍ഷവും വാക്ക്‌ കൂടുതല്‍ ജനപങ്കാളിത്തവും കൂടുതല്‍ ആകര്‍ഷകവുമായി വരുന്നു.
ഫൊക്കാനാ വിമന്‍സ്‌ ഫോറം ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്കില്‍ സംബന്ധിച്ചുഫൊക്കാനാ വിമന്‍സ്‌ ഫോറം ബ്രെസ്റ്റ്‌ കാന്‍സര്‍ വാക്കില്‍ സംബന്ധിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക