Image

വിചാരവേദി പ്രൊഫ. ജോസഫ് ചെറുവേലിയെ ആദരിക്കുന്നു

വാസുദേവ് പുളിക്കല്‍ Published on 07 November, 2014
വിചാരവേദി പ്രൊഫ. ജോസഫ് ചെറുവേലിയെ ആദരിക്കുന്നു
വിചാരവേദി പ്രൊഫ. ജോസഫ് ചെറുവേലിയെ ആദരിക്കുന്നു;
അദ്ദേഹത്തിന്റെ  'A Passage to America'എന്ന പുസ്തകം ചര്‍ച്ചക്കായി തിരഞ്ഞെടുക്കുന്നു,
നവംമ്പര്‍  9, 2014 

അമേരിക്കയിലെ ന്യൂയോര്‍ക്ക്  നിവാസിയും, അമേരിക്കന്‍ മലയാളി സമൂഹത്തിലെ കലാ-സാംസ്‌കാരിക രംഗങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന പ്രമു വ്യക്തിയും, എഴുത്തുകാരനും, പ്രാസംഗികനുമായി എല്ലാവര്‍ക്കും സുപരിചിതനും, സുസമ്മതനുമായ പ്രൊഫ. ജോസഫ് ചെറുവേലിയുടെ 'A Passage to America'എന്ന ഇംഗ്ലീഷ് പുസ്തകം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തോട് അനുബന്ധിച്ച് കിടക്കുന്ന 'തീര്‍ത്ഥപാദമണ്ഡപത്തിലെ' നിറഞ്ഞ സദസ്സില്‍ വച്ച് ബഹുമാനപ്പെട്ട മന്ത്രി ശ്രീ കെ. സി. ജോസഫ് പ്രകാശനം  ചെയ്ത വിവരം മാന്യ വായനക്കാര്‍ ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ?. തിരുവനന്തപുരത്തെ ആള്‍ സെയിന്റ്‌സ് കോളേജിലെ പ്രൊഫസ്സര്‍ റൈുണീസ പുസ്തകത്തെ പരിചയപ്പെടുത്തികൊണ്ട് പറഞ്ഞത് ഈ പുസ്തകം വിലമതിക്കാനാവാത്ത ഒന്നാണു അതുകൊണ്ട് ഇതിനു വില നിശ്ചയിക്കാന്‍ പ്രയാസമാണെന്നാണു്. അപ്പോള്‍ ഇതിനു വിലയിട്ടിട്ടില്ലായിരുന്നതും അവര്‍ ചൂണ്ടിക്കാട്ടി. ഈ പുസ്തകം ഒരു പാഠപുസ്തകമായോ എന്‍സൈക്ലോപീഡിയ ആയോ, വിദ്യാലയങ്ങളില്‍  ഉപയോഗിക്കാന്‍ യോഗ്യമാണെന്നു അവര്‍ പറഞ്ഞു. പുസ്തകത്തിലെ ഓരോ സന്ദര്‍ഭങ്ങളും, സാഹചര്യങ്ങളും വര്‍ണ്ണിച്ചിരിക്കുന്നത് വായനക്കാരന് അതുമായി തദാത്മ്യം പ്രാപിക്കാന്‍ കഴിയുന്ന വിധമാണെന്നു അവര്‍ വിസ്തരിച്ചു. 

അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ രചനകളും പുസ്തകങ്ങളും ചര്‍ച്ചക്കായി എടുക്കുന്നത് വിചാരവേദിയുടെ സാഹിത്യപ്രവര്‍ത്തനങ്ങളുടെ ഭാഗമാണ്. പ്രൊഫസ്സര്‍ ചെറുവേലിയുടെ ഈ പുസ്തകം ചര്‍ച്ചക്കായി തിരഞ്ഞെടുക്കാന്‍ വിചാരവേദി പ്രകടിപ്പിച്ച ആഗ്രഹം അദ്ദേഹം സന്തോഷത്തോടെ സ്വീകരിച്ചു. നവംബര്‍ 9-ന്  സഹൃദയരായ നിങ്ങളുടെ എല്ലാവരുടേയും സാന്നിദ്ധ്യത്തില്‍ ഈ പുസ്തകം ചര്‍ച്ച ചെയ്യപ്പെടും. പ്രൊഫസര്‍ കെ. വി. ബേബിയുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പുസ്തകത്തെ പരിചയപ്പെടുത്തികൊണ്ടും പുസ്തകത്തെ വിലയിരുത്തികൊണ്ടും ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍, ഡോക്ടര്‍ ശശി ധരന്‍ കൂട്ടാല, ഡോക്ടര്‍ ജോയ് ടി. കുഞ്ഞാപ്പു, ഡോ. എ. കെ. ബി. പിള്ള, എന്നിവര്‍ സംസാരിക്കും. പുസ്തകത്തെക്കുറിച്ച് ഒരു ണ്ഡിക എഴുതി തരാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് ചെറുവേലില്‍ സാര്‍ ഞങ്ങള്‍ക്കയച്ച് തന്നത് താഴെ ഉദ്ധരിക്കുന്നു.

'എഴുനൂറ്റിഅറുപത്തിനാല് പുറങ്ങളിലായി നിറഞ്ഞ്കിടക്കുന്ന ഇംഗ്ലീഷില്‍ എഴുതിയിരിക്കുന്ന ഈ പുസ്തകം ആത്മകഥാപരമായ ഒരു നോവലാണു്. അല്ലെങ്കില്‍ രസകരമായ സംഭവകഥകളുടെ ഒരു സമാഹാരമാണു്. അല്ലെങ്കില്‍ ചരിത്രവും അവയുടെ പുനരാവിഷ്‌ക്കാരവുമാണു്. വായനക്കാരുടെ അഭിരുചിയനുസരിച്ച് ഇതിനെ എങ്ങനെ വേണമെങ്കിലും നിര്‍വ്വചിക്കാമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോള്‍ സപ്തതിയുടെ നിറവ് പൂര്‍ത്തിയാക്കിയ എന്നില്‍ എന്നും എന്റെ ജന്മനാട്ടിലെ ഓര്‍മ്മകള്‍ സജീവമായി കിടക്കുന്നു. ഗൃഹാതുരത്വത്തിന്റെ നൊമ്പരങ്ങളേക്കാള്‍ ഞാനവയെ ഓര്‍ത്ത് ആസ്വദിക്കയാണു് ചെയ്യുന്നത്.  അതേ സമയം കുടിയേറ്റ ഭൂമിയിലും ഞാന്‍ എന്റെ സ്വ്പനങ്ങളെ നൂറുമേനി വിളയിക്കുന്നു. അവയെല്ലാം കലയുടെ മഷിയില്‍ മുക്കി പുനര്‍സ്രുഷ്ടിക്കാനുള്ള എന്റെ എളിയ ശ്രമത്തിന്റെ പരിണത ഫലമാണീ പുസ്തകം. സര്‍ഗാത്മകമായ ഏതോ നിമിഷത്തില്‍  അക്ഷരങ്ങളായി വാര്‍ന്ന വീണ എന്റെ അനുഭവങ്ങളുടെ രേകളാണീ പുസ്തകത്തിലെ ഉള്ളടക്കം. അത് വായിക്കുന്ന പ്രിയപ്പെട്ട വായനക്കാരുടെ മുന്നില്‍ ഒരു പുതിയ ലോകം നിവര്‍ന്നു വരുമെന്ന് എനിക്കുറപ്പാണു്. ഞാന്‍ നടന്ന് വന്ന വീഥികള്‍ ഇപ്പോള്‍ മാറിക്കഴിഞ്ഞു. അത്‌കൊണ്ട് തന്നെ എന്റെ പുസ്ത്കം ഇപ്പോഴത്തെ തലമുറക്ക് പുതുമയും, കൗതുകവും അറിവുകളും നല്‍കും. പഴയ തലമുറയ്ക്ക് അവരുടെ കാല്‍പ്പാടുകള്‍ പതിഞ്ഞ ഭൂതകാലത്തിന്റെ ഒരു തെളിഞ്ഞ ചിത്രവും കാണാന്‍ സാധിക്കുമെന്നു ഞാന്‍ കരുതുന്നു. ഇത് വായിച്ച് തീരുമ്പോള്‍ ഓരോ വായനക്കാരന്റേയും ആകാംക്ഷകള്‍ക്ക് രസകരമായ ഒരു സമാപ്തിയുണ്ടാകുമെന്നാണു എന്റെ സുപ്രതീക്ഷ.'  

പുസ്തകത്തെക്കുറിച്ച് ഒരഭിപ്രായമോ,  നിരൂപണമോ പ്രസിദ്ധീകരിക്കാന്‍   ഞങ്ങള്‍ ഇപ്പോള്‍ ഉദ്ദേശിക്കുന്നില്ല.  കാരണം അങ്ങനെ ഒരു സമഗ്ര പ്രബന്ധം ഇപ്പോള്‍ വായിച്ച് കഴിഞ്ഞാല്‍ പിന്നെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ ഉത്സാഹം കുറയും. അതു കൊണ്ട്  ചെറുവേലി സാര്‍ വിവരിക്കുന്ന ആത്മകഥയുടെ, നോവലിന്റെ, സംഭവകഥകളുടെ ചുരുള്‍ നീക്കി അതേക്കുറിച്ച് പൂര്‍ണ്ണമായി മനസ്സിലാക്കി ഒത്തിരി വിവരങ്ങള്‍ സമ്പാദിക്കാന്‍ നിങ്ങള്‍ ഓരോരുത്തരേയും ഹൃദയപൂര്‍വ്വം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. ഇംഗ്ലീഷും മലയാളവും സമ്മേളിക്കുന്ന ഒരു അസുലഭ സായാഹ്നം ചിലവഴിക്കാന്‍ സഹൃദയരായ നിങ്ങള്‍ തീര്‍ച്ചയായും എത്തിചേരുമെന്നാണ് ഞങ്ങളുടെ വിശ്വാസം.
 
ഡോ. ജോയ് ടി. കുഞ്ഞാപ്പുവിന്റെ 'ആരാണ് വിദ്യാധരനും സാമൂഹ്യപാഠങ്ങളും' (ലേനസമാഹാരം), 'ഷ്രോഡിങ്കറുടെ പൂച്ച' (കവിതാസമാഹാരം) എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വ്വഹിക്കപ്പെടുന്നതാണ്.ല്പ

നവംബര്‍ 9, 2014 5.30 -ക്ക്  ന്യൂയോര്‍ക്കിലെ ബ്രാഡോക്ക് അവന്യുവിലുള്ള കേരള കള്‍ച്ചറല്‍ സെന്ററില്‍ വച്ച് ഒരുക്കുന്ന ഈ സര്‍ഗ്ഗ വിരുന്നില്‍ പങ്ക് ചേരാന്‍ എല്ലാവരേയും വീണ്ടും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക വാസുദേവ് പുളിക്കല്‍ 516 749 1939, സാംസി കൊടുമണ്‍ 516 270 4302

സ്‌നേഹത്തോടെ
വാസുദേവ് പുളിക്കല്‍/സാംസി കൊടുമണ്‍
വിചാരവേദി പ്രൊഫ. ജോസഫ് ചെറുവേലിയെ ആദരിക്കുന്നു
Join WhatsApp News
zid 2014-11-07 09:09:39
Congratulations vicharavedi for organizing this. How do I can procure a copy (electronic/printmedia) of this book in USA?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക