Image

ഭാവന വിവാഹിതയാകുന്നു; വരന്‍ നിര്‍മ്മാതാവ്‌ നവനീതെന്ന്‌ റിപ്പോര്‍ട്ട്‌

Published on 07 November, 2014
ഭാവന വിവാഹിതയാകുന്നു; വരന്‍ നിര്‍മ്മാതാവ്‌ നവനീതെന്ന്‌ റിപ്പോര്‍ട്ട്‌
നടി ഭാവന വിവാഹിതയാകുന്നു. വരന്‍ നടി നായികയായി അഭിനയിച്ച കന്നട ചിത്രം റോമിയോയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായ നവീനാണെന്നാണ്‌ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്‌.

ഭാവന അടുത്ത വര്‍ഷം വിവാഹിതയാകും. അതിനുശേഷം അഭിനയിക്കില്ല. എന്നൊക്കെയാണ്‌ വാര്‍ത്ത പ്രചരിക്കുന്നത്‌. എന്നാല്‍ ഭാവനയോ നവീനോ ഇതൊന്നും സ്ഥിരീകരിച്ചിട്ടുമില്ല

നടി ഇപ്പോള്‍ 'സ്വപ്‌നത്തെക്കാള്‍ സുന്ദരം` എന്ന ചിത്രത്തില്‍ അഭിനയിച്ചുവരുന്നു. ഡിസംബര്‍ അഞ്ചിനാണ്‌ സിനിമയുടെ ഷൂട്ടിംഗ്‌ തിരുവനന്തപുരത്ത്‌ ആരംഭിക്കുക. സ്വപ്‌നത്തെക്കാള്‍ സുന്ദരം' ഏതാണ്ട്‌ മുക്കാല്‍ ഭാഗവും തിരുവനന്തപുരം നഗരത്തില്‍ തന്നെയാണ്‌ ചിത്രീകരിക്കുക. ഏതാനും സീനുകള്‍ തൊടുപുഴയിലും ബാഗ്ലൂരിലുമായി ചിത്രീകരിക്കും.

കൃഷ്‌ണപൂജപ്പുരയുടെ രചനയില്‍ ഒരുങ്ങുന്ന സിനിമയില്‍ ഏറെ വ്യത്യസ്ഥമായ ഒരു കഥാപാത്രത്തിനാണ്‌ ഭാവന ജീവന്‍ നല്‍കുന്നത്‌. ഒരു തനി നാട്ടിന്‍ പുറത്തുകാരിയുടെ വേഷം. അനുവെന്നാണ്‌ പേര്‌. അനുവിന്റെ ഭര്‍ത്താവ്‌ കോടീശ്വരനായ ബിസിനസുകാരാനാണ്‌. ബിസിനസില്‍ മാത്രമെ ശ്രദ്ധയുള്ളൂ. തൊട്ടപ്പുറത്ത്‌ താമസിക്കുന്നവരെ പോലും അറിയില്ല. അനു നേരെ തിരിച്ചും. നാട്ടിലെ സകലപേരെയും അനുവിന്‌ അറിയാം. നാട്ടുകാര്‍ക്ക്‌ തിരിച്ചും. ഹൗസിംഗ്‌ കോളനിയിലെ ചെറുസ്‌പന്ദനം പോലും അനു അറിഞ്ഞിരിക്കും. ഒരു കോടീശ്വരന്റെ ഭാര്യ നേരിടുന്ന പ്രശ്‌നങ്ങളാണ്‌ നര്‍മ്മഭാവനയിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്‌. തമിഴ്‌നടന്‍ ശ്രീകാന്താണ്‌ ഭാവനയുടെ ഭര്‍ത്താവായി അഭിനയിക്കുന്നത്‌.
ഭാവന വിവാഹിതയാകുന്നു; വരന്‍ നിര്‍മ്മാതാവ്‌ നവനീതെന്ന്‌ റിപ്പോര്‍ട്ട്‌
ഭാവന വിവാഹിതയാകുന്നു; വരന്‍ നിര്‍മ്മാതാവ്‌ നവനീതെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക