Image

'ഡാം 999' വിലക്ക്: സോഹന്‍ റോയ് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയെ കണ്ടു

Published on 12 December, 2011
'ഡാം 999' വിലക്ക്: സോഹന്‍ റോയ് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയെ കണ്ടു
ചെന്നൈ: 'ഡാം 999' സിനിമയ്‌ക്കേര്‍പ്പെടുത്തിയ വിലക്ക് നീക്കുന്നതിനെക്കുറിച്ച് സംവിധായകന്‍ സോഹന്‍ റോയ് തമിഴ്‌നാട് ആഭ്യന്തര സെക്രട്ടറിയുമായി ചര്‍ച്ച നടത്തി. സെക്രട്ടറിയേറ്റില്‍ വച്ചായിരുന്നു ആഭ്യന്തര സെക്രട്ടറി രമേശ്‌റാം മിശ്രയുമായി സോഹന്‍ റോയ് കൂടിക്കാഴ്ച നടത്തിയത്. ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയില്‍ സോഹന്‍ റോയ് തന്റെ നിലപാടുകള്‍ വിശദീകരിച്ചു.

സിനിമയുടെ പ്രമേയത്തിന് മുല്ലപ്പെരിയാര്‍ വിഷയവുമായി ബന്ധമുണ്‌ടെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. വിലക്കിനെതിരേ സുപ്രീംകോടതിയില്‍ സോഹന്‍ റോയ് നല്‍കിയ അപ്പീലില്‍ തമിഴ്‌നാടുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു കൂടിക്കാഴ്ച.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക