Image

ഹാപ്പി ന്യൂ ഇയര്‍ അസംബന്ധം? ജയയ്ക്കുവേണ്ടി ബച്ചനും അഭിഷേകും ഐശ്വര്യയും ഷാരൂഖിനോട് മാപ്പുചോദിച്ചു

Published on 08 November, 2014
 ഹാപ്പി ന്യൂ ഇയര്‍ അസംബന്ധം? ജയയ്ക്കുവേണ്ടി ബച്ചനും അഭിഷേകും ഐശ്വര്യയും ഷാരൂഖിനോട് മാപ്പുചോദിച്ചു
ഇത് സ്വതന്ത്ര രാഷ്ട്രമാണ്. ഇവിടെ ആര്‍ക്കും ആരെക്കുറിച്ചും അഭിപ്രായം പറയാം. എന്നാല്‍ അത് അനവസരത്തിലാകാന്‍ പാടില്ല. ജയാ ബച്ചന് ഇതേക്കുറിച്ച് അറിയാഞ്ഞിട്ടാണോ എന്നറിയില്ല. അവര്‍ ഷാരൂഖിനെക്കുറിച്ചൊരു അഭിപ്രായം പറഞ്ഞു. ചുറ്റുമുണ്ടായിരുന്നവര്‍ നടുങ്ങിയതൊന്നും അവര്‍ ഗൗനിച്ചില്ല. ബച്ചന്‍ കുടുംബവും അതോടൊപ്പം നടുങ്ങി. എങ്കിലും അവര്‍ ഷാരുഖിനോട് മാപ്പിരന്നാണ് വലിയൊരു വിവാദമാകാനിരുന്ന സംഭവം അവസാനിപ്പിച്ചത്.

ഷാരൂഖ് അഭിനയിച്ച ഹാപ്പി ന്യൂ ഇയറിനെക്കുറിച്ചുള്ള ജയയുടെ അഭിപ്രായമാണ് ഷാരൂഖിനെ വേദനിപ്പിച്ചത്. താന്‍ കണ്ടതില്‍ വച്ചേറ്റവും അസംബന്ധമായ സിനിമയാണതെന്നാണ് ഷാരൂഖിന്റെ മുഖത്തുനോക്കി ജയ പറഞ്ഞത്. തന്റെ മകന്‍ അതില്‍ അഭിനയിച്ചതുകൊണ്ടുമാത്രമാണ് അത് കണ്ടതെന്നും ജയ വെളിപ്പെടുത്തി. ഇതുപോലുള്ള മണ്ടന്‍ ചിത്രങ്ങങ്ങളിലൊന്നും അഭിനയിക്കരുതെന്ന് അഭിഷേകിനോട് ജയ താക്കീതും നല്‍കിയത്രെ.

എന്തായാലും വിവാദത്തിലേക്ക് കത്തിപ്പടരുമെന്ന് കണ്ടപ്പോള്‍ മാപ്പു ചോദിച്ചുകൊണ്ട് ബച്ചന്‍ ഷാരൂഖിന് എസ് എം എസ് ചെയ്തതായാണ് റിപ്പോര്‍ട്ട്. നേരിട്ട് ഖേദം പ്രകടിപ്പിക്കാന്‍ അഭിഷേകും ഐശ്വര്യയും ഷാരൂഖിന്റെ വീട്ടിലെത്തിയിരുന്നുവെന്നും പറയപ്പെടുന്നു. ഗൗരി അവരെ സ്വീകരിച്ചുവെങ്കിലും ഷാരൂഖ് വീട്ടിലുണ്ടായിരുന്നില്ലത്രെ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക