Image

എഴുത്തുകാര്‍ക്ക്‌ വിചാരവേദിയില്‍ അംഗീകാരം

Published on 08 November, 2014
എഴുത്തുകാര്‍ക്ക്‌ വിചാരവേദിയില്‍ അംഗീകാരം
സാഹിത്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വിചാരവേദി സാഹിത്യ ചര്‍ച്ചകളോടൊപ്പം തന്നെ അമേരിക്കന്‍ മലയാളി എഴുത്തുകാരെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്‌തു പോരുന്നൂ. ഓരോ മൂന്നു മാസം കൂടുമ്പോഴും ഇവിടത്തെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ മികച്ച കഥ, കവിത, ലേഖനം എന്നിവ തെരഞ്ഞെടുത്ത്‌ അവയുടെ രചിയിതാക്കളെ വിചാരവേദി ആദരിക്കുകയാണ്‌. ഇങ്ങനെ തെരഞ്ഞെടുക്കുന്ന രചനകള്‍ വിചാരവേദിയില്‍?ചര്‍ച്ച ചെയ്യുന്നതാണ്‌. അത്തരം ചര്‍ച്ചകളില്‍ എഴുത്തുകാരുടെ സാന്നിദ്ധ്യം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. വിചാരവേദിയുടെ ഭാരവാഹികള്‍ ഉള്‍പ്പെടാത്ത സ്വതന്ത്രമായ ഒരു ജഡ്‌ജിംഗ്‌ പാനലാണ്‌ രചനകള്‍ തെരഞ്ഞെടുക്കുന്നത്‌.

അജിത്‌ നായര്‍, ഡോണ മയൂര, ജോസഫ്‌ നമ്പിമഠം എന്നിവരെയാണ്‌ കഴിഞ്ഞ ക്വാര്‍ട്ടറിലെ മികച്ച എഴുത്തുകാരായി തെരഞ്ഞെടുത്തത്‌. 

ഈ എഴുത്തുകാര്‍ക്ക്‌ വിചാരവേദിയുടെ അനുമോദനങ്ങള്‍. നല്ല നല്ല രചനകള്‍ കൊണ്ട്‌ അമേരിക്കന്‍ മലയാള സാഹിത്യം സമ്പന്നമാക്കാന്‍?ഇവിടത്തെ എഴുത്തുകാര്‍ക്ക്‌ സാധിക്കട്ടെ.

സാംസി കൊടുമണ്‍,
സെക്രട്ടറി
എഴുത്തുകാര്‍ക്ക്‌ വിചാരവേദിയില്‍ അംഗീകാരം
Join WhatsApp News
വായനക്കാരൻ(vaayanakkaaran) 2014-11-08 21:42:49
 ത്രൈമാസിക അവാർഡ് പരിപാടി ലാന ഉപേക്ഷിച്ചോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക