Image

മഞ്ജുവും റിമയും ഒന്നിക്കുന്നു; ചിത്രം രാഗിണി പത്മിനി

Published on 09 November, 2014
മഞ്ജുവും റിമയും ഒന്നിക്കുന്നു; ചിത്രം രാഗിണി പത്മിനി
ആഷിക്ക് അബുവിന്റെ പുതിയ ചിത്രത്തില്‍ മഞ്ജു വാര്യരും റിമ കല്ലിംഗലും നായികമാരാകുന്നു. ഗ്യാംഗ്സ്റ്റര്‍ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം ആഷിക്ക് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പേരു 'രാഗിണി പത്മിനി'എന്നാണ്. ചിത്രം പൂര്‍ണമായും സ്ത്രീ കേന്ദ്രീകൃതമാണ്. മലയാളത്തിന്റെ പ്രിയതാരങ്ങളായ മഞ്ജുവും റിമയും ആദ്യമായി ഒന്നിക്കുന്ന ചിത്രവും ഇതാണ്.

വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ചെറിയൊരു ബ്രേക്ക് എടുത്തിരുന്നു  റിമ.  ആഷിഖിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇത് രണ്ടാം തവണയാണ്. ഇവരുടെ വിവാഹത്തിനു മുമ്പ് 22  ഫീമെയില്‍   കോട്ടയത്തില്‍ റിമ അഭിനയിച്ചിരുന്നു.

മഞ്ജുവാര്യര്‍ തിരിച്ചുവരവ് നടത്തിയ ശേഷം അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമായിരിക്കുമിത്. 'ഹൗ ഓള്‍ഡ് ആര്‍ യു'വിന്റെ വന്‍ വിജയത്തിന് ശേഷം മഞ്ജു ഇപ്പോള്‍ അഭിനയിക്കുന്നത് സത്യന്‍ അന്തിക്കാടിന്റെ ചിത്രത്തിലാണ്. 

പതിനാറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും മഞ്ജുവും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. വിഷുവിന് റിലീസ് ചെയ്യേണ്ട സത്യന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ശ്യാം പുഷ്‌കരനും രവിയും ചേര്‍ന്നാണ് രാഗിണി പത്മിനിയുടെ തിരക്കഥ എഴുതുന്നത്. ജനുവരിയില്‍ ബാംഗ്ലൂരില്‍ ചിത്രീകരണം തുടങ്ങും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക