Image

ലോക്‌പാല്‍ നിയമം നിര്‍മ്മിക്കുന്നത്‌ ഹസ്സാരെയല്ല: കോണ്‍ഗ്രസ്‌

Published on 12 December, 2011
ലോക്‌പാല്‍ നിയമം നിര്‍മ്മിക്കുന്നത്‌ ഹസ്സാരെയല്ല: കോണ്‍ഗ്രസ്‌
ന്യൂഡല്‍ഹി: രാജ്യത്ത്‌ ലോക്‌പാല്‍ നിയമം പാസ്സാക്കുന്നത്‌ ഹസ്സാരെയല്ലെന്നും അതിനുള്ള അധികാരം പാര്‍ലമെന്റിനാണെന്നും കോണ്‍ഗ്രസ്‌ നേതാക്കള്‍ വ്യക്തമാക്കി. മെച്ചപ്പെട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ടെങ്കിലും അവസാനചര്‍ച്ചയും തീരുമാനവും നടക്കേണ്ടത്‌ പാര്‍ലമെന്റിലാണ്‌. ഇക്കാര്യത്തില്‍ പരമാധികാരം പാര്‍ലമെന്റിനാണെന്ന കാര്യം എല്ലാവരും മനസ്സിലാക്കണമെന്ന്‌ മന്ത്രി ശരദ്‌ പവാര്‍ വ്യക്തമാക്കി. എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാനുള്ള അവസരമുണ്ടെന്നും പാര്‍ലമെന്റാണ്‌ അതിന്‌ വേദിയാകേണ്ടതെന്നും അംബികാ സോണി അഭിപ്രായപ്പെട്ടു. എന്നാല്‍ പ്രശ്‌നങ്ങള്‍ പാര്‍ലമെന്റിന്‌ പുറത്ത്‌ ചര്‍ച്ച ചെയ്യുന്നത്‌ പ്രതിപക്ഷത്തിന്റെ ഇരട്ട നയമാണ്‌ കാണിക്കുന്നതെന്നും അംബികാ സോണി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക