Image

ന്യൂയോര്‍ക്ക്‌ കേരളസെന്റര്‍ സാഹിത്യപുരസ്‌കാരം കൊല്ലം തെല്‍മക്ക്‌

എസ്‌.കെ പിള്ള, ജോര്‍ജിയ Published on 07 November, 2014
ന്യൂയോര്‍ക്ക്‌ കേരളസെന്റര്‍ സാഹിത്യപുരസ്‌കാരം കൊല്ലം തെല്‍മക്ക്‌
ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ സിവിക്‌ സെന്റര്‍, ന്യൂയോര്‍ക്ക്‌ 2014 ലെ സാഹിത്യ പുരസ്‌കാരം ശ്രീമതി കൊല്ലം തെല്‍മക്ക്‌. നവംബര്‍ 15 വൈകീട്ട്‌ 6.30-ന്‌ കേരള സെന്ററിന്റെ ഇരുപത്തിരണ്ടാമത്‌ അവാര്‍ഡ്‌ ബാങ്ക്വറ്റ്‌ വേളയില്‍ അവാര്‍ഡ്‌ ദാനം നടത്തുന്നതായിരിക്കും.

ആരും കൊതിക്കുന്ന ഈ സാഹിത്യപുരസ്‌കാരത്തിനു കൊല്ലം തെല്‍മ അര്‍ഹയായതെന്തുകൊണ്ടാണെന്ന്‌ വിശകലനം ചെയ്യുമ്പോള്‍, സര്‍ഗ്ഗാത്മകതയുടെ ഉച്ചകോടിയിലെത്തി നില്‍ക്കുന്ന സാഹിത്യകാരിയായത്‌ കൊണ്ട്‌ തന്നെ എന്നു വ്യക്‌തമാകുന്നു.

ആരുടേയും ശ്രദ്ധയില്‍പ്പെടാതിരുന്ന മുത്തുചിപ്പിക്കുള്ളിലെ ഒരു പവിഴത്തെ കണ്ടെത്തുകയായിരുന്നു ന്യൂയോര്‍ക്ക്‌ കേരള സെന്റര്‍ അവാര്‍ഡ്‌ ജൂറി അംഗങ്ങള്‍.

വളരെചെറുപ്രായത്തില്‍ തന്നെ തെല്‍മയില്‍ സര്‍ഗ്ഗാത്മകത കണ്ട്‌തുടങ്ങിയിരുന്നു. അമേരിക്കയില്‍ വന്നതിനുശേഷം എഴുത്തുകാരിയായി മാറിയതല്ല കൊല്ലം തെല്‍മ. 1970 കളില്‍ മലയാളനാട്‌, ജനയുഗം, കൗമുദി തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഇവര്‍ സജീവമായിരുന്നു. ബിരുദവിദ്യാര്‍ത്ഥിനിയായിരിക്കെ ,കൊല്ലം ഫാത്തിമാ കോളേജിലെ ബുള്ളറ്റിന്‍ബോര്‍ഡില്‍ അദ്ധ്യാപകരും, സഹപാഠികളും ആകാംക്ഷയോടെ നോക്കിയിരിക്കും `എപ്പോഴാണു തെല്‍മയുടെ അടുത്ത കഥ ആകാശവാണി തിരുവനന്തപുരം പ്രക്ഷേപണം ചെയ്യുന്നത്‌ എന്നറിയുവാന്‍'.

അന്ന്‌ അതിനുസാക്ഷ്യം വഹിച്ചിരുന്നത്‌ പ്രശസ്‌ത സാഹിത്യകാരനും മലയാളത്തിന്റെ അഭിമാനവുമായ ഡോക്‌ടര്‍ ജോര്‍ജ്‌ ഓണക്കൂര്‍ ആയിരുന്നു. അക്കാലത്ത്‌ അദ്ദേഹം പ്രവചിച്ചിരുന്നു `തെല്‍മ സാഹിത്യലോകത്തിലെ വിലമതിക്കാനാവാത്ത പവിഴമായിമാറുമെന്ന്‌' (നാട്ടില്‍തന്നെനിന്നിരുന്നെങ്കില്‍). നെയ്യാര്‍ഡാമിലെയങ്ങ്‌ റൈറ്റേഴ്‌സ്‌ക്യാമ്പില്‍ വച്ചാണ്‌ പേര്‍ത്തും പേര്‍ത്തും അദ്ദേഹം ഇങ്ങനെ ശ്ശാഘിക്കയുണ്ടായത്‌. പക്ഷെ പ്രവാസി എഴുത്തുകാരി എന്ന നിലയില്‍ ആ പ്രവചനം ഇവിടെ പൂര്‍ത്തീകരിക്കപ്പെടുന്നുവെന്നുള്ളത്‌ പകല്‍ പോലെ സത്യം.

ഒരിക്കല്‍, മലയാളസാഹിത്യത്തിലെ പ്രശസ്‌ത എഴുത്തുകാരനും, നോവലിസ്‌റ്റുമായ ശ്രീ സി.രാധാകൃഷ്‌ണന്‍ തെല്‍മയുടെ മറ്റൊരു നോവലിനെക്കുറിച്ച്‌ വാനോളം പുകഴ്‌ത്തുകയും അത്‌ എല്ലാ സ്‌ത്രീകളും അവശ്യം വായിച്ചിരിക്കേണ്ടതാണെന്ന്‌ അഭിപ്രായപ്പെടുകയും ചെയ്‌തിരുന്നു.

1984 ല്‍ അമേരിക്കയിലേക്ക്‌ ചേക്കേറിയപ്പോള്‍ തെല്‍മയുടെ സാഹിത്യലോകം വര്‍ണ്ണാഭമായി. ചിക്കാഗോ, ടെക്‌സാസ്‌, ഫിലാഡെല്‍ഫിയ, ഡിട്രോയിറ്റ്‌, ന്യൂയൊര്‍ക്ക്‌ തുടങ്ങിയവിവിധ സംസ്‌ഥാനങ്ങളിലെ പ്രസിദ്ധീകരണങ്ങളില്‍ സജീവമായി. കൂടാതെ തെല്‍മയുടെ നോവല്‍ നാട്ടിലെ വനിത മാസിക പ്രസിദ്ധീകരിക്കുകയും ചെയ്‌തിരുന്നു എന്നത്‌ അഭിമാനകരമാണ്‌.

തെല്‍മയുടെ സര്‍ഗ്ഗാത്മകത വളരെചെറുപ്രായത്തില്‍ തന്നെ അവരുടെ മകനും ലഭിച്ചു. ആംഗലസാഹിത്യത്തില്‍ സജീവമായ തെല്‍മയുടെ മകന്‍ ലാസര്‍ കിഴക്കേടന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ 'Pearl drops'
എന്ന ചെറുകഥാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുള്ളത്‌ അഭിനന്ദനാര്‍ഹമാണ്‌.

അവാര്‍ഡ്‌ ജേതാവായ തെല്‍മയെ പുരസ്‌കാരങ്ങള്‍ വീണ്ടും വീണ്ടും തേടിയെത്തുന്നതില്‍ അത്ഭുതത്തിനവകാശമില്ല.. നല്ലൊരു ഗായികയും അഭിനേത്രിയും കൂടിയായ കലാകാരിയാണ്‌ കൊല്ലം തെല്‍മ.
ന്യൂയോര്‍ക്ക്‌ കേരളസെന്റര്‍ സാഹിത്യപുരസ്‌കാരം കൊല്ലം തെല്‍മക്ക്‌
Join WhatsApp News
Emil Lukose 2014-11-10 09:39:30
Thelma, Iam happy for you, Congrats! Emil
Dr.Rajendran 2014-11-11 10:34:22
'Ksheeramullorakidin chuvattilum chora thanne kothukkinnu kauthukam.' Your Award is great, greater than words could say. But those who commented about other things, are like the 'kothuk' as mentioned above. Congratulations!! Way to go!! Rajendran
Roy John 2014-11-11 12:01:37
Thelma is born to be famous. Athil aarum asooyappettittu kaaryamilla. Hearty Congratulations!! Roy
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക