Image

കെട്ടുകഥകളുടെ കൂമ്പാരമാണ് കേരളചരിത്രമെന്ന് എം.ജി.എസ്. നാരായണന്‍

Published on 10 November, 2014
കെട്ടുകഥകളുടെ കൂമ്പാരമാണ് കേരളചരിത്രമെന്ന് എം.ജി.എസ്. നാരായണന്‍
കെട്ടുകഥകളുടെ കൂമ്പാരമാണ് കേരളചരിത്രമെന്ന് ഇന്ത്യന്‍ ചരിത്രഗവേഷണ കൗണ്‍സില്‍ മുന്‍ അധ്യക്ഷന്‍ പ്രൊഫ. എം.ജി.എസ്. നാരായണന്‍ പറഞ്ഞു. കേരള പുരാവസ്തുവകുപ്പും ചേറ്റൂര്‍ ശങ്കരന്‍നായര്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസും ചേര്‍ന്ന് സംഘടിപ്പിച്ച ദേശീയസെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

പരശുരാമനും സെന്റ് തോമസും മാലിക് മിനാറും ഉള്‍പ്പെടെ പുരാവസ്തുചരിത്രത്തോട് യോജിക്കാത്തവിധത്തിലുള്ള കഥകളാണിപ്പോഴുള്ളത്. ഇത്തരം കഥകളും ഐതിഹ്യങ്ങളും മാറേണ്ട കാലമായി. കേരളചരിത്രത്തെക്കുറിച്ചുള്ള പുരാവസ്തുരേഖകള്‍ തൃശ്ശൂര്‍ രാമവര്‍മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലുണ്ട്. എന്നാലും യൂണിവേഴ്‌സിറ്റികളില്‍പോലും ഇത് പഠിപ്പിക്കാന്‍ തയ്യാറാകുന്നില്ല -എം.ജി.എസ്.പറഞ്ഞു.

കെട്ടുകഥകള്‍ക്ക് മാറ്റമുണ്ടാകണമെങ്കില്‍ ചരിത്രകാരന്മാര്‍ക്ക് നിര്‍ഭയമായും സത്യസന്ധമായും വസ്തുതാപരമായും പ്രവര്‍ത്തിക്കാന്‍ കഴിയണം. അങ്ങനെ കഴിയുന്ന ആളുകളില്ല. പ്രത്യേകിച്ച്, കേരളത്തിലുള്ളവര്‍ കാപട്യം പഠിച്ചവരാണ്. രാഷ്ട്രീയ, സമുദായ, മതസ്ഥാപനങ്ങളുടെ നിയന്ത്രണങ്ങള്‍ ഇവര്‍ക്കുണ്ടാകാറുണ്ടെന്നും എം.ജി.എസ്. പറഞ്ഞു.
(Mathrubhumi)
Join WhatsApp News
Ninan Mathullah 2014-11-10 12:06:06
Archeology was used to manipulate and rewrite history in the past. Common man who doesn't know the methods of Archeology bewilder when they are told what they beleive is not true. We have to safeguard our history and heritage from being manipulated by racial and divisive forces.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക