Image

ഷേമ ചോദിച്ചു, ഞാന്‍ സമ്മതിച്ചു: അനൂപ്‌ മേനോന്‍

Published on 11 November, 2014
ഷേമ ചോദിച്ചു, ഞാന്‍ സമ്മതിച്ചു: അനൂപ്‌ മേനോന്‍
തന്റെ പ്രതിശ്രുത വധു ഷേമ അലക്‌സാണ്ടറെക്കുറിച്ചുള്ള കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നടന്‍ അനൂപ്‌ മേനോന്‍.

`പത്തനാപുരത്ത്‌ ഒരു പ്ലാന്ററുടെ മകളാണ്‌ ക്ഷേമ. അദ്ദേഹത്തെ നാട്ടിലെല്ലാവരും അറിയും. ഞങ്ങള്‍ തമ്മില്‍ അഞ്ച്‌ വര്‍ഷമായി അറിയാം. നല്ല സുഹൃത്ത്‌. കഴിഞ്ഞ മാസം കണ്ടപ്പോള്‍ ചോദിച്ചു, നമുക്ക്‌ വിവാഹം കഴിച്ചൂടെ എന്ന്‌. ഞാനത്‌ സമ്മതിക്കുകയും ചെയ്‌തു- അനൂപ്‌ പറഞ്ഞു.

ഷേമയുടെ രണ്ടാം വിവാഹമാണ്‌. ഒരുപാട്‌ ദുഖിച്ചവളാണ്‌. ദുരന്തങ്ങളെയെല്ലാം മനോധൈര്യം വിടാതെ നേരിട്ടു. ആ ബോള്‍ഡ്‌നെസ്‌, പോസ്റ്റീവ്‌ എനര്‍ജിയാണ്‌ എനിക്കിഷ്ടപ്പെട്ടത്‌. ഷേമയുടെ ഭര്‍ത്താവ്‌ മരിച്ചു പോയി. ഹാര്‍ട്ട്‌ അറ്റാക്കായിരുന്നു. അവളുടെ അമ്മ ക്യാന്‍സര്‍ രോഗിയായിരുന്നു. മൂന്ന്‌ വര്‍ഷം അവളാണ്‌ അവരെ ശുശ്രൂഷിച്ചത്‌. അതിനെയൊക്കെ ധൈര്യപൂര്‍വ്വം നേരിട്ടവളാണ്‌ ക്ഷേമ. ഞാന്‍ ആഗ്രഹിച്ചതിലേറെ ജീവിതത്തില്‍ നേടിയവനാണ്‌. വരുമാനവുമുണ്ട്‌. ജീവിത സാഹചര്യങ്ങളെ യുക്തിപൂര്‍വം നേരിടുന്നവരെയാണ്‌ എനിക്കിഷ്ടം.ഷേമയുടെ ആ സ്വഭാവമാണ്‌ എന്നെ അവളുടെ സുഹൃത്താക്കിയത്‌.

കല്യാണ വിവരമറിഞ്ഞ്‌ എന്റെ വീടിനടുത്തുള്ള, എനിക്ക്‌ നല്ല പരിചയമുള്ള ഒരു സ്‌ത്രീ ചോദിച്ചു, അനൂപേ, ഒരു വിധവയെയാണോ നീ കല്യാണം കഴിക്കുന്നത്‌ എന്ന്‌. രസകരമായ ഒരുകാര്യം, എന്നോട്‌ ഇത്‌ ചോദിച്ച ആ സ്‌ത്രീ ഒരു വിധവയാണ്‌. അവരുടെ ഒരു മകളും വിധവ. മറ്റൊരു മകള്‍ ഡൈവേഴ്‌സിയും. ഇതാണ്‌ സമൂഹം.- അനൂപ്‌ മനസു തുറന്നു.
ഷേമ ചോദിച്ചു, ഞാന്‍ സമ്മതിച്ചു: അനൂപ്‌ മേനോന്‍ഷേമ ചോദിച്ചു, ഞാന്‍ സമ്മതിച്ചു: അനൂപ്‌ മേനോന്‍
Join WhatsApp News
I salute you 2014-11-11 11:14:16
I salute you Anoop. You are great. You could have gone for a star..
Anthappan 2014-11-11 11:36:35
Most of the stars are burned out. Shema and Anup are living stars still radiating with beauty of the mind. Good luck to both of them.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക