Image

നടി പദ്‌മപ്രിയ വിവാഹിതയായി

Published on 12 November, 2014
നടി പദ്‌മപ്രിയ വിവാഹിതയായി
പ്രശസ്‌ത ചലച്ചിത്ര നടി പദ്‌മപ്രിയ വിവാഹിതയായി. ഗുജറാത്ത്‌ സ്വദേശി ജാസ്‌മിന്‍ പദ്‌മപ്രിയയുടെ കഴുത്തി മിന്നു കെട്ടിയത്‌. പ്രണയ വിവാഹമാണ്‌.

മുന്‍ ബ്രിഗേഡിയര്‍ വി.കെ.ജാനകി റാമിന്റെയും വിജയയുടെയും മകളായ പത്മപ്രിയ 'കാഴ്‌ച` എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയത്‌. കുറച്ചുകാലം കൊണ്ട്‌ തന്നെ മികച്ച അഭിനേത്രിയാണെന്ന്‌ തെളിയിച്ചു. ഭരതനാട്യ നര്‍ത്തകി കൂടിയായ പദ്‌മപ്രിയ തെലുങ്ക്‌ , കന്നഡ, തമിഴ്‌, ബംഗാളി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്‌. വിവാഹശേഷവും പദ്‌മപ്രിയ അഭിനയ രംഗത്ത്‌ തുടരും.

വാണിജ്യ ശാസ്‌ത്രത്തില്‍ ബിരുദം നേടിയ പത്മപ്രിയ ന്യൂയോര്‍ക്കില്‍ പൊതുഭരണ സംവിധാനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച്‌ ഗവേഷണം നടത്തിയിരുന്നു. ഈ പഠനകാലത്താണ്‌ ജാസ്‌മിനെ കണ്ടുമുട്ടിയതും പ്രണയിച്ചതും. അടുത്തിടെ റിലീസ്‌ ചെയ്‌ത 'ഇയ്യോബിന്റെ പുസ്‌കകം` ആണ്‌ പദ്‌മപ്രിയയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ന്യൂയോര്‍ക്കില്‍ ദാരിദ്ര്യനിര്‍മ്മാര്‍ജന പദ്ധതികളെക്കുറിച്ച്‌ ഗവേഷണം നടത്തിയ ജാസ്‌മിന്‍ ഇപ്പോള്‍ ഇന്ത്യയിലെ പോവര്‍ട്ടി ഇറാഡിക്കേഷന്‍ ലാബ്‌ (ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന ലാബ്‌ )എന്ന സംഘടനയില്‍ ജോലി ചെയ്യുകയാണ്‌.

വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ്‌ പങ്കെടുത്തത്‌.

നടി പദ്‌മപ്രിയ വിവാഹിതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക