Image

മിലി: അമലാ പോള്‍ നായിക

Published on 13 November, 2014
മിലി: അമലാ പോള്‍ നായിക
രാജേഷ്‌ പിള്ള സംവിധാനം ചെയ്യുന്ന മിലി എന്ന ചിത്രത്തില്‍ അമലാ പോള്‍ നായികയാകുന്നു. നിവിന്‍ പോളിയാണ്‌ ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌.

ചിത്രത്തില്‍ ഒരു സ്‌കൂള്‍ കുട്ടിയുടെ വേഷത്തിലാണ്‌ നടി അഭിനയിക്കുക. തന്റെ ആദ്യ ചിത്രമായ മൈനയിലെ പോലെ വീണ്ടും സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാകാനാകുന്നതിന്റെ സന്തോഷത്തിലാണ്‌ താരം. ഇരുപത്തിനാല്‌ മണിക്കൂറിലും കൂടുതല്‍ സമയം ഷൂട്ടിംഗ്‌ നീണ്ടു നില്‍ക്കുന്നുണ്ടെന്നും ഈ കഥാപാത്രം തനിക്ക്‌ പുതിയ അനുഭവങ്ങളാണ്‌ നല്‍കുന്നതെന്നും അമല വ്യക്തമാക്കി. ചിത്രീകരണത്തിന്റെ ആദ്യ ദിവസം മുതല്‍ തന്നെ താന്‍ എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയാണെന്നും തന്റെ സ്വപ്‌നത്തെയാണ്‌ സിനിമയാക്കുന്നതെന്നും അമല കൂട്ടിച്ചേര്‍ത്തു.
മിലി: അമലാ പോള്‍ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക