Image

19-മത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Published on 13 November, 2014
19-മത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
തിരുവനന്തപുരം: 19-ാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 156 ഓളം ചിത്രങ്ങളാണ്‌ ഇത്തവണ മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്‌.

കാന്‍, ബെര്‍ലിന്‍, വെനീസ്‌ തുടങ്ങിയ ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ ഉയര്‍ന്ന പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ചിത്രങ്ങള്‍ ഉള്‍പ്പെടുത്തും. കൈരളി, കലാഭവന്‍, ശ്രീ, നിള, ശ്രീകുമാര്‍, ശ്രീവിശാഖ്‌, ന്യൂ( സ്‌ക്രീന്‍ 1,2,3) എന്നീ ഒന്‍പത്‌ തിയേറ്ററുകളിലായിരിക്കും മേളയിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റുകളുടെ എണ്ണവും തിരക്കും കണക്കിലെടുത്ത്‌ തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകള്‍ക്കു പുറമേ പ്രധാനപ്പെട്ട എട്ടു ചിത്രങ്ങല്‍ നിശാഗന്ധി ആഡിറ്റോറിയത്തില്‍ കൂടി പ്രദര്‍ശിപ്പിക്കും.

ചലച്ചിത്രമേളയുടെ നിലവാരം ഉയര്‍ത്താനായി രജിസ്‌ട്രേഷന്‍ സമയത്തെ ചോദ്യാവലി ഇത്തവണ നിര്‍ബന്ധമാക്കി. സിനിമയെ ഗൗരവമായി കാണുന്നവര്‍ക്ക്‌ അവസരം നല്‍കാനായാണ്‌ രജിസ്‌ട്രേഷന്‍ ഫോമില്‍ ചില നിബന്ധനകള്‍ വച്ചത്‌. രജിസ്‌ട്രേഷന്‍ സമയത്ത്‌ കൊടുക്കുന്ന വിവരങ്ങള്‍ ഡേറ്റാ ബാങ്കില്‍ സൂക്ഷിക്കും. അടുത്ത വര്‍ഷത്തെ മേളയില്‍ ഈ രജിസ്‌ട്രേഷന്‍ ബാങ്കില്‍ നിന്നുള്ളവര്‍ക്ക്‌ മുന്‍ഗണന ലഭിക്കും.

ഈ വര്‍ഷത്തെ ജൂറി ചെയര്‍മാന്‍ പ്രശസ്‌ത ചൈനീസ്‌ സംവിധായകനായ ഷി ഫേ ആണ്‌. ഇദ്ദേഹത്തെ കൂടാതെ അന്താരാഷ്‌ട്ര നിലവാരത്തിലുളള മറ്റ്‌ അഞ്ചു പേര്‍ കൂടി ജൂറി അംഗങ്ങളായിരിക്കും.

അന്താരാഷ്‌ട്ര നിലവാരം പുലര്‍ത്തുന്ന മലയാള സിനിമകള്‍ക്ക്‌ അംഗീകാരം നല്‍കുന്നതിനും അവയ്‌ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനും വേണ്ടി ആരംഭിക്കുന്ന ഫിലിം മാര്‍ക്കറ്റാണ്‌ ഇത്തവണത്തെ മേളയുടെ വലിയൊരു സവിശേഷത. മത്സര വിഭാഗത്തിലും മലയാള സിനിമഇന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന സിനിമകളാണ്‌. ഫിലിം മാര്‍ക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇതു കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക്‌ ധനസഹായം നല്‍കണമെന്ന്‌ അടൂര്‍ സമിതി സര്‍ക്കാരിനോട്‌ ശിപാര്‍ശ ചെയ്‌തിട്ടുണ്ട്‌.

വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ഥന മാനിച്ച്‌ അവര്‍ക്കുള്ള ഫീസില്‍ ഇളവ്‌ വരുത്തി 300 രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്‌. വിദ്യാര്‍ത്ഥികളുടെ തിരിച്ചറിയല്‍ കാര്‍ഡോ അവരുടെ സ്ഥാപനത്തില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റോ ഉളളവര്‍ക്കായിരിക്കും ഈ ഇലവ്‌ ലഭിക്കുക.
മികച്ച തുര്‍ക്കി സംവിധായകര്‍ ഈ വര്‍ഷത്തെ മേളയുടെ ഭാഗമാകാന്‍ എത്തുന്നുണ്ട്‌. അവരോടൊപ്പമുള്ള `ഇന്‍ കോണ്‍വര്‍സേഷന്‍' ഈ വര്‍ഷത്തെ മേളയുടെ സവിശേഷതയായിരിക്കും. 7000 ഡെലിഗേറ്റ്‌ പാസുകളാണ്‌ ഇത്തവണ വിതരണം ചെയ്യുന്നത്‌. മേളയുടെ ഒരുക്കങ്ങളുമായി അധികൃതര്‍ മുന്നോട്ടു പോകുമ്പോഴും ഇംഗ്‌ളീഷ്‌ അറിയാത്തവര്‍ ചലച്ചിത്ര മേള കാണേണ്ടതില്ലയെന്ന അടൂരിന്റെ പരമാര്‍ശം കൂടുതല്‍ വിവാദമാവുകയാണ്‌.


അന്താരാഷ്‌ട്ര ചലച്ചിത്ര മേള: ഷി ഫേ ജൂറി ചെയര്‍മാന്‍

തിരുവനന്തപുരം: ചൈനീസ്‌ സംവിധായകനും ചലച്ചിത്ര അദ്ധ്യാപകനുമായ ഷി ഫേയുടെ നേതൃത്വത്തിലുള്ള ജൂറി 19-ാമത്‌ അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ചിത്രങ്ങള്‍ വിലയിരുത്തും.

മ്യൂസിയം ഓഫ്‌ മൂവിങ്ങ്‌ ആര്‍ട്ട്‌സ്‌, ലോറന്‍സ്‌ കര്‍ദ്ദിഷ്‌, നിരൂപകനും ഫിപ്രസ്‌കി ജനറല്‍ സെക്രട്ടറിയുമായ ക്‌ളോസ്‌ ഏഡര്‍, വിഖ്യാത തുര്‍ക്കി സംവിധായകനായ റെയ്‌സ്‌ ക്‌ളെയ്‌ക്ക്‌, സുമിത്ര ഭാവേ എന്നിവരാണ്‌ ജൂറിയിലെ അംഗങ്ങള്‍.
19-മത്‌ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക