Image

ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍: നയന്‍താര മലയാളത്തിലേക്ക്‌

Published on 14 November, 2014
ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍: നയന്‍താര മലയാളത്തിലേക്ക്‌
പ്രശസ്‌ത നടന്‍ സിദ്ധിഖ്‌ ലാല്‍ സംവിധാനം ചെയ്യുന്ന ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ ചിത്രത്തില്‍ നടി നയന്‍താര നായികയാകുന്നു. ചിത്രത്തില്‍ മമ്മൂട്ടിയാണ്‌ നായകന്‍. വളരെ ശക്തവും സങ്കീര്‍ണവും സ്വതന്ത്രവുമായ ഒരു കഥാപാത്രത്തെയാണ്‌ നയന്‍താര അവതരിപ്പിക്കുന്നത്‌.

സിദ്ധിഖിന്റെ മറ്റ്‌ ചിത്രങ്ങളിലേപോലെ കോമഡിക്കും പ്രണയത്തിനുമെല്ലാം പ്രാധാന്യമുള്ളൊരു ആക്ഷന്‍ ത്രില്ലറായിരിക്കും ഭാസ്‌ക്കര്‍ ദി റാസ്‌ക്കലെന്ന്‌ സംവിധായകന്‍ പറഞ്ഞു. ഏറെ കാലത്തെ ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ സിദ്ധിഖും മമ്മൂട്ടിയും ഒന്നിക്കുന്നത്‌. ഇവര്‍ ഒരുമിച്ച അവസാന ചിത്രം ക്രോണിക്ക്‌ ബാച്ചിലര്‍ ആയിരുന്നു.

മമ്മൂട്ടിയോടൊപ്പം രാപ്പകല്‍, തസ്‌ക്കരവീരന്‍ എന്നീ ചിത്രങ്ങളില്‍ നയന്‍താര അഭിനയിച്ചിട്ടുണ്ട്‌.സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയ നയന്‍താര പിന്നീട്‌ തമിഴിലെയും തെലുങ്കിലേയും മുന്‍നിര നായികയായി മാറുകയായിരുന്നു.

2010ല്‍ സിദ്ധിഖ്‌ സംവിധാനം ചെയ്‌ത ബോഡിഗാര്‍ഡ്‌ എന്ന ചിത്രത്തിന്‌ ശേഷം താരം ഇതാദ്യമായാണ്‌ മറ്റൊരു മലയാള ചിത്രത്തില്‍ അഭിനയിക്കുന്നത്‌.
ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍: നയന്‍താര മലയാളത്തിലേക്ക്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക