Image

`രണ്ടാമൂഴത്തില്‍' ദ്രൗപതിയായി ഐശ്വര്യ എത്തുന്നു

Published on 15 November, 2014
`രണ്ടാമൂഴത്തില്‍' ദ്രൗപതിയായി ഐശ്വര്യ എത്തുന്നു
എംടിവാസുദേവന്‍നായര്‍ മഹാഭാരതത്തെ അസ്‌പദമാക്കി രചിച്ച രണ്ടാമൂഴത്തില്‍ ദ്രൗപതിയായി ഐശ്വര്യ എത്തുന്നു. ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായ ഭീമനായി എത്തുന്നത്‌ മോഹന്‍ലാല്‍ ആണ്‌. ഭീഷ്‌മനായി അമിതാഭ്‌ ബച്ചനും അര്‍ജുനായി വിക്രമും വേഷമിടും. കല്യാണ്‍ ജ്യൂവലറിക്ക്‌ വേണ്ടി മഞ്‌ജു വാര്യരുടെ പരസ്യം സംവിധാനം ചെയ്‌ത ശ്രീകുമാര്‍ ആണ്‌ ചിത്രത്തിന്റെ സംവിധായകന്‍. സംഗീത സംവിധാനം എആര്‍ റഹ്മാന്‍, കലാസംവിധാനം സാബു സിറില്‍, ഛായാഗ്രഹണം കെയു മോഹന്‍ എന്നിങ്ങനെയാണ്‌ മറ്റു അണിയറ പ്രവര്‍ത്തകര്‍.

. മഹാഭാരതകഥ തന്നെയാണ്‌ രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമന്‍ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തില്‍ സംഭവിക്കുന്ന സംഭവങ്ങളും നോവലില്‍ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നത്‌. പലപ്പോഴും സഹോദരന്മാരുടെ ചിന്തകള്‍ ഭീമന്‌ മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന്‌ കൂടുതല്‍ പ്രണയം എന്ന്‌ വായനക്കാരന്‌ സംശയം ഉണ്ടാകുന്നു. വായുപുത്രനാണ്‌ എന്ന്‌ വിശ്വസിച്ച്‌ എല്ലാ ആപത്‌ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തില്‍ ചോദ്യം ചെയ്യപ്പെടുന്നു.
`രണ്ടാമൂഴത്തില്‍' ദ്രൗപതിയായി ഐശ്വര്യ എത്തുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക