Image

മേഘ്‌നാ രാജ്‌ പ്രണയത്തില്‍, വിവാഹം 2015-ല്‍

Published on 16 November, 2014
മേഘ്‌നാ രാജ്‌ പ്രണയത്തില്‍, വിവാഹം 2015-ല്‍
യുവ നടി മേഘ്‌നാ രാജ്‌ പ്രണയത്തിലെന്നും വിവാഹം 2015-ല്‍ നടക്കുമെന്നും റിപ്പോര്‍ട്ടുകള്‍. കന്നട താരം ചിരഞ്‌ജീവി സര്‍ജയാണത്രെ മേഘ്‌നയുടെ കാമുകന്‍. ഇരുവരും ഒന്നിച്ച്‌ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്‌. പ്രണയം ഇരുവീട്ടുകാരും അറിഞ്ഞെന്നും എതിര്‍പ്പൊന്നുമില്ലാത്തെ സമ്മതിക്കുകയും ചെയ്‌തത്രെ.

'ബെന്‍ഡു അപ്പാരോ ആര്‍എംപി' എന്ന തെലുങ്ക്‌ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മേഘ്‌നയുടെ രണ്ടാമത്തെ ചിത്രം കന്നടയിലായിരുന്നു, 'പുണ്ട'. ആദ്യ ചിത്രം തന്നെ ശ്രദ്ധിക്കപ്പെട്ടു. പിന്നെ 'യക്ഷിയും ഞാനും' എന്ന ചിത്രത്തിലൂടെ മലയാളത്തിലുമെത്തി. പിന്നീട്‌ ബ്യൂട്ടിഫുള്‍ മുതല്‍ 100 ഡിഗ്രി സെല്‍ഷ്യസ്‌ എന്നീ ചിത്രങ്ങളിലും മികച്ച വേഷങ്ങള്‍ കൈകാര്യം ചെയ്‌തു.

എന്നാല്‍ പ്രണയം ഇതുവരെ സര്‍ജയോ മേഘ്‌നയോ പരസ്യമായി സമ്മതിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്‌.
മേഘ്‌നാ രാജ്‌ പ്രണയത്തില്‍, വിവാഹം 2015-ല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക