Image

ഒഐസിസി ഓസ്‌ട്രേലിയ നെഹ്‌റു ജയന്തി ആഘോഷിച്ചു

Published on 17 November, 2014
ഒഐസിസി ഓസ്‌ട്രേലിയ നെഹ്‌റു ജയന്തി ആഘോഷിച്ചു
മെല്‍ബണ്‍: ഒഐസിസി ഓസ്‌ട്രേലിയയുടെ ആഭിമുഖ്യത്തില്‍ പണ്ഡിറ്റ് ജവര്‍ഹലാല്‍ നെഹ്‌റുവിന്റെ 125-#ാമത് ജന്മദിനം ആഘോഷിച്ചു. മെല്‍ബണിലെ ക്ലാരിന്റയില്‍ ഒഐസിസി അഡ്‌ഹോക്ക് കമ്മിറ്റി ചെയര്‍മാന്‍ സി.പി സാജുവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗം മുന്‍ മന്ത്രിയും എംഎല്‍എയുമായ മോന്‍സ് ജോസഫ് ഉദ്ഘാടനം ചെയ്തു.

രാഷ്ട്രശില്‍പ്പിയായ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പഞ്ചവത്സര പദ്ധതികളും അദ്ദേഹത്തിന്റെ ആശയങ്ങളുമാണ് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും പുരോഗതിക്കും കാരണമായതെന്നും മോന്‍സ് ജോസഫ് അഭിപ്രായപ്പെട്ടു. 

ജിജേഷ് കണ്ണൂര്‍ സ്വാഗതം ആശംസിച്ചു. യോഗത്തില്‍ പ്രവാസി കേരള കോണ്‍ഗ്രസ് നാഷണല്‍ പ്രസിഡന്റ് റെജി പാറയ്ക്കന്‍, ഒഐസിസി ഗ്ലോബല്‍ കമ്മിറ്റി അംഗം ബിജു സ്‌കറിയ, മലയാളി അസോസിയേഷന്‍ വിക്‌ടോറിയ സെക്രട്ടറി സജി മുണ്ടയ്ക്കന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഒഐസിസി നേതാക്കളായ ഹൈനസ് ബിനോയി, സോബന്‍ പൂഴിക്കുന്നേല്‍, ജോസഫ് പീറ്റര്‍, ജോമോന്‍ ജോസഫ്, ടിജോ ജോസ്, തമ്പി തിരുവല്ല, സിജോ ജോസഫ്, തമ്പി ചെമ്മനം, അരുണ്‍, ജസ്റ്റിന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ യോഗത്തില്‍ അരുണ്‍ പാലയ്ക്കലോടി നന്ദി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക