Image

അത്മീയത്തിന്റെ പേരില്‍ വന്‍ കബളിപ്പിക്കല്‍. ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സില്‍

തങ്കം ജോണ്‍, കൗണ്‍സില്‍ സെക്രട്ടറി. Published on 18 November, 2014
  അത്മീയത്തിന്റെ പേരില്‍ വന്‍ കബളിപ്പിക്കല്‍. ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സില്‍
ടെക്‌സാസ് : ആത്മീയത്തിന്റെ പേരില്‍ വന്‍കച്ചവടം നടക്കുന്നതായി ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സില്‍ നടത്തിയ സര്‍വേ  വ്യക്തമാക്കുന്നു.  സഭാ, മത വ്യത്യാസമില്ലാതെ ആത്മീയ  വ്യവസായം തഴച്ചുവളരുകയാണ്.  ചൂഷണം ചെയ്യപ്പെടുന്ന ജനങ്ങള്‍ അവരറിയാതെ അവരുടെ സമ്പത്ത് ദൈവത്തിന്റെ പേരില്‍ ഊറ്റിയെടുക്കുന്നു.  ആള്‍ ദൈവങ്ങളുടെ  കപട അത്ഭുതങ്ങള്‍ കണ്ട്  വലിയൊരു കൂട്ടം അവരില്‍  വിശ്വസിച്ച് അന്ധമായ ആത്മീയ വിശ്വാസത്തിന് അടിമകളായി മാറുന്നു.  ആത്മീയത്തിന്റെ പേരില്‍ നടക്കുന്ന അരാജകത്വങ്ങള്‍ പലതും പുറംലോകം അറിയാതെ കുഴിച്ചുമൂടപ്പെടുന്നു. ലൈംഗിക ചൂഷണവും സാമ്പത്തിക ചൂഷണവും വ്യാപകമായി മാറി.  പ്രതികരിക്കുന്നവരെ ഉന്മൂലനം ചെയ്യുവാന്‍  ആള്‍ദൈവങ്ങള്‍ക്ക് പ്രത്യേക സംരക്ഷണപ്പടയും നിലകൊളളുന്നു.

    ക്രൈസ്തവസമൂഹത്തില്‍ ആത്മീയ ചൂഷകരുടെ കടന്നുകയറ്റമായിരുന്നു കഴിഞ്ഞ ചില വര്‍ഷങ്ങളായി.  രോഗത്തിന്റെ പേരിലും, ശാപത്തിന്റെ പേരിലും വേദപുസ്തക വചനങ്ങളെ  അവരവരുടെ ഇഷ്ടത്തിന് കോട്ടികൊണ്ട് ഒരു കൂട്ടര്‍ സമ്പന്നരായി മാറിക്കഴിഞ്ഞു. സാമ്പത്തികമായി ഒന്നും ഇല്ലാതിരുന്നവരും,  മറ്റു വിദ്യാഭ്യാസ യോഗ്യതകളും ഇല്ലാത്ത ഇവര്‍ ഇന്നു താമസിക്കുന്ന ആഡംബര സൗധങ്ങളും യാത്ര ചെയ്യുന്ന വാഹനങ്ങളും ജീവിതരീതിയും കണ്ടാല്‍ അന്താളിച്ചുപ്പോകും. എപ്പിസ്‌കോപ്പല്‍ സഭകളിലെ ചില  കരിസ്മാറ്റിക് ഗ്രൂപ്പുകളും പകുതി പെന്തക്കോസായ ന്യൂ ജനറേഷന്‍ വ്യക്തികളുടെ സംഘടനകളും വ്യാപകമായി വിശ്വാസികളെ ചൂഷണം ചെയ്യുന്നു.  ദശാംശത്തിന്റെ പേരു പറഞ്ഞ്  അവരുടെ വിശ്വാസികളുടെ  അദ്ധ്വാനത്തിന്റെ പത്തിലൊന്ന്  ഈ ആള്‍ രൂപങ്ങളുടെ സംഘടനകള്‍ക്ക് നല്‍കി ചതിക്കപ്പെടുകയാണ്.  മനുഷ്യരെ ഭയപ്പെടുത്തി രോഗത്തിന്റെ പേരിലും പൂര്‍വ തലമുറയുടെ ശാപത്തിന്റെ പേരിലും വിശ്വാസത്തിനടിമകളാകുന്നവരുടെ നിര കൂടിക്കൊണ്ടേയിരിക്കുന്നു.

     രോഗസൗഖ്യത്തിന്റെ പേരില്‍  ഒരു സമൂഹത്തെ പണംകൊടുത്ത്  ഒരുക്കിയെടുക്കുന്ന പ്രൊഫഷണല്‍ രീതിയിലേക്ക് മാറിക്കഴിഞ്ഞു.  വിശ്വാസികളെക്കൊണ്ട് ആരാധനയുടെ പേരില്‍ അട്ടഹസിപ്പിക്കുക, വിശുദ്ധചിരി, ഊതിവീഴ്ത്തല്‍, ശര്‍ദ്ദിപ്പിക്കുക, ഉന്തിവീഴ്ത്തുക, ഭരതനാട്യം ഇങ്ങനെ നീണ്ടു  പോകുന്നു.  ഇത്തരം ആരാധനകള്‍ക്ക് നേതൃത്വം കൊടുക്കുന്നവര്‍ ഒരുമിച്ചാണ് പ്രവര്‍ത്തിക്കുന്നത്.  അടുത്ത സമയത്ത് ഇന്ത്യയിലെ പ്രമുഖ പട്ടണത്തില്‍  നടത്തിയ ഒരു വ്യക്തിഗത സംഘടനയുടെ  ക്രിസ്തീയ സമ്മേളനത്തില്‍ രോഗ സൗഖ്യം വിളിച്ചുപറയുന്നതിനുവേണ്ടി കൂലിക്കാരായ രോഗികളെ അഭിനയിപ്പിച്ചുകൊണ്ടുളള സമ്മേളനവേദിയില്‍ കാട്ടിക്കൂട്ടിയ കോപ്രായങ്ങള്‍ പിടിക്കപ്പെട്ടു.  മറ്റുളളവരെ വിശ്വസിപ്പിക്കുവാന്‍ വേണ്ടി മാരകരോഗങ്ങള്‍ക്ക് അടിമപ്പെട്ടവരായിരുന്നു എന്നു പറഞ്ഞുകൊണ്ട്  പണംകൊടുത്ത് ആളുകളെ ഇറക്കുന്ന രീതി വ്യാപകമാവുകയാണ്. സഭാ നേതൃത്വങ്ങളും സംഘടനകളും മൗനം ഭജിക്കുന്നത് ഇത്തരം സംഘടനകളുടെ വളര്‍ച്ചയ്ക്ക് കാരണമാകുന്നു. തിരുവചനസത്യങ്ങളെ  കോട്ടികളയുന്ന ആരാധനാരീതികള്‍ ക്രൈസ്തവസമൂഹത്തിന് അപമാനകരമാണ്.  ഇത്തരം ആരാധന രീതികളെ പ്രോത്സാഹിപ്പിക്കാതെ എപ്പിസ്‌കോപ്പല്‍ പ്രൊട്ടസ്റ്റന്റ് സഭകളിലെ നേതൃതം വിശ്വാസികളെ  ബോധവല്‍ക്കരിക്കണമെന്ന് ഗ്ലോബല്‍ ക്രിസ്ത്യന്‍ ബിലീവേഴ്‌സ് കൗണ്‍സില്‍ ആവശ്യപ്പെട്ടുകൊണ്ട് സഭാ ആസ്ഥാനങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചിട്ടുണ്ട്.

വാര്‍ത്ത: തങ്കം ജോണ്‍, കൗണ്‍സില്‍ സെക്രട്ടറി.

Join WhatsApp News
ആത്മീയൻ 2014-11-19 00:24:37
ഹാ ഹ ഹാ... ഒരു പുതിയ അറിവേ....
Ninan Mathullah 2014-11-19 06:09:01
Global Believers Christian Council, is it a registered organization? Where is it registered? Can I join the organization. Who are its members.Do you have a website? Thsi is to help the investigation, and to make sure this forum is not used for propaganda. Exception to the norm is everywhere. Taking those exceptions and presenting it as the norm is propaganda.
Anthappan 2014-11-19 09:31:39
Churches in all over the world are billions of dollars business. It is in fact a parallel government ran by organized religious thugs and the victims are women, children, and lots of morons. Organized religion has to be registered, must have a website, and comply with so many other regulatory policies. Churches are tax exempted. That means they don’t have to share the loot with government. But as a concession churches must allow their podiums for election campaigning. Pastors are supposed to declare their loyalty to the party (This alters depending on who is in power). Ninan Matthulla can probably throw some light into the intricacies of churches and it’s looting on the laymen. But, this was not the teaching of Jesus. He preached equality and freedom for all under the Kingdom of love. He didn’t have mansions to stay and conduct his ministry. He did not have big budgets to run bishop mansion for Peter and other eleven disciples. There was no membership fee or Tithe from the followers. I can go on and on this topic. It is interesting to notice that the author of this article is realized, all of a sudden, that something is not right but still trapped in the mess. So, my advice to the sister who wrote this article is that stop wasting to look into the registration records, website, accounts etc. as suggested by Matthulla and get out of the Mess. You are in the Devils Kingdom whose business is to blindfold the people like you and make it look like that you would be able to fix this issue as a secretary or vice-president of the church. Let me tell you sister; you are disillusioned. The faster you get out of this mess the freer you feel. Or otherwise as Jesus said find out the truth and that truth will set you free. For your meditation “ Jesus left the temple and was walking away when his disciples came up to him to call his attention to its buildings. 2 “Do you see all these things?” he asked. “Truly I tell you, not one stone here will be left on another; everyone will be thrown down.” (Matthew 24-1)
നാരദർ 2014-11-19 10:44:21
അന്തപ്പന്റെ വെടികെട്ടു തുടങ്ങി. ഇനി മാത്തുള്ള വെറുതെ ഇരിക്കും എന്ന് തോന്നുന്നില്ല!!
John Varghese 2014-11-19 12:13:59
Anthappan makes lots of sense but the unfortunate thing is that the world is full of asses (donkies) and the bishops and preists are riding on it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക