Image

അടി തെറ്റിക്കുന്ന അഴിമതിയാരോപണം (ബ്ലെസന്‍ ഹൂസ്റ്റണ്‍)

Published on 19 November, 2014
അടി തെറ്റിക്കുന്ന അഴിമതിയാരോപണം (ബ്ലെസന്‍ ഹൂസ്റ്റണ്‍)
കെ.എം. മാണി രാഷ്‌ട്രതന്ത്രജ്ഞനാണോയെന്ന്‌ ചോദിച്ചാല്‍ അല്ലായെന്നുതന്നെ പറയാം. മാണിയുടെ കേരളകോണ്‍ഗ്രസുകാര്‍ ചിന്തിക്കുന്നതും പറഞ്ഞുനടക്കുന്നതും മാണി ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്‌ട്രതന്ത്രജ്ഞനാണെന്ന്‌. എന്നാല്‍ മാണി തന്ത്രങ്ങള്‍ പയറ്റാനറിയാവുന്ന രാഷ്‌ട്രീയക്കാരനാണെന്നതില്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല. കേരള കോണ്‍ഗ്രസ്‌ എന്ന മഹാവൃക്ഷത്തെ പല ശാഖകളാക്കി മാറ്റിയതും മാണി അവയെ വീണ്ടും ചേര്‍ത്തുവച്ചതും മാണിയത്രേ. വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുമെന്ന്‌ ഈ സിദ്ധാന്തം തടിതപ്പാന്‍വേണ്ടി ഒരിക്കല്‍ പറഞ്ഞതാണെങ്കിലും സോക്രട്ടീസിന്റെ വാക്കുകളെക്കാള്‍ പ്രശസ്‌തി നേടിയെന്നതാണ്‌ സത്യം.

തടിതപ്പാന്‍വേണ്ടി അങ്ങനെ മാണി പറഞ്ഞ പല കാര്യങ്ങളും പിന്നീട്‌ മഹത്‌വചനങ്ങളായി മാറി തീര്‍ന്നിട്ടുണ്ട്‌. മാണി താന്‍ ഒരു സംഭവമാണെന്ന അധികാരത്തിലിരുന്നപ്പോഴൊക്കെ തെളിയിച്ചിട്ടുണ്ട്‌. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രാവശ്യം ധനകാര്യവകുപ്പ്‌ മന്ത്രിയായിരുന്ന മാണി ബഡ്‌ജറ്റ്‌ അവതരിപ്പിച്ചപ്പോഴൊക്കെ മിച്ചമില്ലാതിരുന്നിട്ടും മിച്ചമാക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. കടംവാങ്ങിയും പട്ടിണിയും പരിവട്ടവുമായിയും ട്രഷറി അടച്ചിട്ടും കേരളം നട്ടംതിരിഞ്ഞപ്പോഴും മാണി അവതരിപ്പിച്ച ബഡ്‌ ജറ്റ്‌ എന്നും മിച്ചമായിരുന്നു. അ തായിരുന്നു മാണി മാണിയുടെ മിച്ചബഡ്‌ജറ്റ്‌ വെറും കള്ളമാണെന്ന്‌ ഇ.കെ. നായനാര്‍ പറയുമ്പോഴൊക്കെ കണക്കുകള്‍ നിരത്തി അതിനെ സമര്‍ത്ഥിക്കുമായിരുന്നു മാണി. ബാലകൃഷ്‌ണപിള്ള 86-ല്‍ വൈദ്യുതിവകുപ്പ്‌ താല്‌ക്കാലികമായി ഒഴിഞ്ഞപ്പോ ള്‍ അതിന്റെ ചുമതല മാണിയു ടെ തലയിലായി. അവിടെയും മാണി തിളങ്ങാന്‍ ശ്രമിച്ചു.

ഗ്രാമങ്ങളിലെല്ലാം വൈദ്യു തി എത്തിക്കുകയെന്ന ചുമതല മാണിയുടെ തലയിലായി. ആ വെളിച്ചവിപ്‌ളവം എത്തിയത്‌ പലരുടെയും ഫാക്‌ടറികളിലും മറ്റുമായിരുന്നു എന്നാണ്‌ രഹസ്യമായി പറഞ്ഞിരുന്നത്‌. അങ്ങനെ വഹിച്ച പദവികളിലൊക്കെ തിളങ്ങാനും ഇരുന്ന അധികാരകസേരയിലൊക്കെ വിളങ്ങാനും കഴിഞ്ഞ മാണിക്ക്‌ നടക്കാതെപോയ രണ്ട്‌ സ്വപ്‌നങ്ങളുണ്ട്‌. ഒന്ന്‌ കേന്ദ്രമന്ത്രി പദവി യും മറ്റൊന്ന്‌ കേരളമുഖ്യമന്ത്രി പദവിയും.രണ്ട്‌ പദവികളും കിട്ടികിട്ടിയില്ലായെന്ന രീതിയിലാണ്‌ കൈ വിട്ടുപോയത്‌. ഗുജറാള്‍ കോണ്‍ ഗ്രസിന്റെ പിന്തുണയോടെ പ്രധാനമന്ത്രിയായി അധികാരമേറ്റപ്പോ ള്‍ മാണിയെ കൂടികൂട്ടാന്‍ ഉദ്ദേശിച്ചതാണ്‌. കോണ്‍ഗ്രസ്‌ അന്ന്‌ പുറമെ ഗുജറാളിനെ മന്ത്രിസഭ രൂപീകരിക്കാന്‍ പിന്തുണച്ചതുകാരണം കോണ്‍ഗ്രസിലെ ചില ഘടക കക്ഷികള്‍ക്ക്‌ മന്ത്രിസഭയില്‍ സ്ഥാനം നല്‍കാമെന്ന്‌ ഗുജറാള്‍ ഒരു പ്രഖ്യാപനം നടതതി. കോണ്‍ഗ്രസ്‌ മന്ത്രിസഭയെ കാല്‌ വാരി താഴെയിടാതിരിക്കാനായിരുന്നു ആ തന്ത്രമെങ്കിലും അത്‌ മാണിക്ക്‌ കിട്ടിയ അസുലഭ സ ന്ദര്‍ഭമാണെന്ന്‌ എല്ലാവരും കരുതി.

മാണിക്ക്‌ കേരളത്തിന്റെ പ്രിയപ്പെട്ട ലീഡറുടെ അനുഗ്രഹ വും പൂര്‍ണ്ണപിന്തുണയുമുണ്ടായിരുന്നു. കേന്ദ്രകാബിനറ്റ്‌ മന്ത്രിയു ടെ കുപ്പായവും തയ്‌പിച്ച്‌ മാണി ഡല്‍ഹിക്ക്‌ വിമാനം കയറി. ഗുജറാളിന്റെ വിളിയും കാത്ത്‌ കേരളഹൗസിലെ വിശാലമായ 15-ാം മുറിയില്‍ ഇരുപ്പുമായി 15-ാം ന മ്പര്‍ മുറിയാണെന്നാണ്‌ ഓര്‍മ്മ മാണിയുടെ സത്യപ്രതിജ്ഞ കാ ണാന്‍ കേരളത്തിലെ മാണി കോ ണ്‍ഗ്രസുകാര്‍ ഇരുപ്പുമായി. ഗുജറാള്‍ സത്യപ്രതിജ്ഞ ചെയ്‌ത ദിവസം മാണി സത്യപ്രതിജ്ഞ ചെയ്യുന്നതു കാണാന്‍ സഖാവ്‌ ഇ.കെ.നായനാര്‍ ഉള്‍പ്പെടെയുള്ള കേരളജനത കാത്തിരുന്നു. ഗുജറാളും മറ്റ്‌ കേന്ദ്രമന്ത്രിമാരും സ ത്യപ്രതിജ്ഞ ചെയ്‌ത്‌ രാഷ്‌ട്രപതിഭവനിലെ ചായകുടിയുംകഴി ഞ്ഞ്‌ പോയിട്ടും മാണിയെ ആ പ്രദേശത്തെങ്ങും ആരും കണ്ടില്ല. കേന്ദ്രമന്ത്രിയായി കൊടിവച്ച കാറില്‍ കോട്ടയത്തെത്തുമ്പോള്‍ കേരളം കണ്ട ഏറ്റവും വലിയ സ്വീകരണം നല്‍കണമെന്ന്‌ ചി ന്തിച്ചുറപ്പിച്ച മാണി കോണ്‍ഗ്രസുകാര്‍ക്ക്‌ ഹൃദയാഘാതമുണ്ടാകുന്ന വാര്‍ത്തവന്നു. മാണിയെ ഗുജറാള്‍ മന്ത്രിസഭയില്‍ എടുക്കില്ല. കാരണം ആരോ മാണികത്‌ക്‌ പാരവച്ചു. കേരളകോണ്‍ഗ്രസിലെ ഒരു സമുന്നതനായ നേതാവാണ്‌ മാണിക്ക്‌ പാരവച്ചതെന്ന്‌ ഞെട്ടിക്കുന്ന വാര്‍ത്തയാ ണ്‌ കേരളക്കര പിറ്റേന്ന്‌ കേട്ടത്‌.മാണിയേക്കാള്‍ കരുണാകരനുമായി ഏറ്റവും അടുപ്പമുള്ള ഒരു വലിയ കേരളകോണ്‍ഗ്രസുകാരനാണ്‌ കരുണാകരനെ കൊണ്ട്‌ കോണ്‍ഗ്രസിന്റെ ഒരു ഘടകകക്ഷി നേതാക്കളെയും മന്ത്രിസഭയിലെടുപ്പിക്കണ്ടതില്ലെന്ന്‌ പറയിപ്പിച്ചതെന്നാണ്‌ പറയപ്പെടുന്നത്‌. ഇന്നുള്ള വലിയ കേരള കോണ്‍ഗ്രസുകാരുമല്ല ആ നേതാവെന്നത്രെ. ശരിയോ തെറ്റോ മാണി കേന്ദ്രമന്ത്രിയായില്ല. പിന്നീട്‌ പലപ്രാവശ്യം ശ്രമിച്ചിട്ടും കേന്ദ്രമന്ത്രിയായി സത്യപ്രതി ജ്ഞ ചെയ്യാന്‍ മാണിക്കായില്ല. തനിക്ക്‌ ആകാന്‍ കഴിയാത്ത കേന്ദ്രമന്ത്രി പദവി തന്റെ മകനില്‍കൂടി നടക്കട്ടെയെന്ന്‌ കരുതി മാണി മകനെ ലോകസഭയില്‍ മത്സരിപ്പിച്ച്‌ ജയിപ്പിച്ച്‌ ലോകസഭാംഗമാക്കി.

വി.എസ്‌. ജയിക്കുമ്പോള്‍ പാര്‍ട്ടി ഭൂരിപക്ഷം നേടില്ല പാര്‍ട്ടി ഭൂരിപക്ഷം നേടുമ്പോള്‍ വി.എസ്‌. തോല്‍ക്കുമെന്നപോലെയാ ണ്‌ മാണിയുടെ മകന്റെയും സ്ഥിതി. മകന്‍ ആദ്യതിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ വിജയശ്രീലാളിതനായി ലോകസഭയില്‍ എത്തിയപ്പോള്‍ കന്നിക്കാരന്‍ എന്ന്‌ മുടന്തന്‍ ന്യായം പറഞ്ഞ്‌ ഒഴിവാക്കികോ ണ്‍ഗ്രസ്‌ നേതൃത്വം. അടുത്ത പ്രാവശ്യം നോക്കട്ടെയെന്ന്‌ പറഞ്ഞപ്പോള്‍ മകന്‍ അടുത്ത പ്രാവശ്യമെങ്കിലും മന്ത്രിയാകുമെന്ന്‌ കരുതി. അപ്പോള്‍ ദാകിടക്കുന്നു, ലോകസഭയില്‍ ഇപ്പോള്‍ ബി.ജെ.പി. ആയി. അങ്ങനെ മാണിപുത്രന്റെയും കേന്ദ്രമന്ത്രി സ്വപ്‌ നം അനിശ്ചിതത്വത്തിലായി.

ആ സ്വപ്‌നം കരിഞ്ഞുണങ്ങിപോയപ്പോള്‍ മറ്റൊരു സ്വപ്‌ നം ചിറകുമുളച്ചു മാണിയുടെ മ നസ്സില്‍. കേരളത്തിന്റെ മുഖ്യമ ന്ത്രിയാകുകയെന്നതായിരുന്നു ആ മുളച്ചുപൊങ്ങിവന്ന സ്വപ്‌നം മാണിയെന്തുകൊണ്ടും അതിന്‌ യോഗ്യനാണെന്ന്‌ സര്‍ക്കാര്‍ ചി ലവില്‍ ലോകരെ വായില്‍ തോ ന്നുന്നതെല്ലാം പറയുന്ന ചീഫ്‌ വിപ്പിനെ കൊണ്ടു ആദ്യം പറയിച്ചുനോക്കിയെന്നാണ്‌ പൊതുസംസാരം. അതിനുള്ള ചരടുവ ലി നടത്താന്‍ പാര്‍ട്ടിയിലെ ത ന്റെ ചില വിശ്വസ്‌തരെ ചുമതലപ്പെടുത്തുകയും ചെയ്‌തുവത്രെ. കോട്ടയത്തുള്ള കോണ്‍ഗ്രസിലെ മുഖ്യമന്ത്രി മോഹമുള്ള ചില സമുന്നതരായ നേതാക്കള്‍ അതിനെതിരെ പ്രതികരിക്കുക യും പ്രതിപ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്‌തതോടെ ആ വെള്ളം തല്‍ക്കാലം ഇറക്കിവച്ചു. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന്റെ പിടി അയയുകയും പലസംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ്‌ വെ ള്ളം കിട്ടാതെ അന്ത്യശാസം വ ലിക്കുകയും ചെയ്‌തതു കണ്ടപ്പോള്‍ മാണിയുടെ സ്വപ്‌നം വീ ണ്ടും മുളപൊട്ടി.

സി.പി.എം.ന്റെ അനുഗ്രഹാശുക്കളോട്‌ യു.ഡി.എഫില്‍ തന്നെ പിന്തുണക്കുന്നവരുടെ വലിയ സഹായത്തോട്‌ മുഖ്യമന്ത്രി കസേരയിലിരിക്കാമെന്ന്‌ സ്വപ്‌ നം കണ്ട്‌ കരുക്കള്‍ നീക്കി വരുമ്പോഴാണ്‌ ഇടിത്തീപോലെ ബാ ര്‍ലൈസെന്‍സ്‌ കോഴയെന്ന ദുര്‍ഭൂതം മാണിയുടെ ഒന്നാംനമ്പര്‍ സ്റ്റേറ്റ്‌ കാറിന്‌ കുറുകെ വീണത്‌. ആ ആഗ്രഹം അതോടെ ഒരിക്കല്‍ കൂടി പൊലിഞ്ഞുപോയി. ശത്രുക്കള്‍ പറയുന്നത്‌ എന്നന്നേക്കുമായിയെന്നാണ്‌. മുഖ്യമന്ത്രിയാകുകയെന്ന ആഗ്രഹം മാണി മനസ്സില്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ട്‌ കാലം കുറെയായി. അഞ്ചുമാറുമായി പിളര്‍ന്ന്‌ ഒരു പരുവത്തിലായി കിടന്ന കേരളകോണ്‍ ഗ്രസിനെ തട്ടി കുടഞ്ഞ്‌ ഒറ്റ കേരളകോണ്‍ഗ്രസാക്കി 87-ല്‍ മാറ്റിയത്‌ അതു സാധിച്ചെടുക്കാനായിരുന്നത്രെ. തന്റെ വീട്ടില്‍ ഒരു കേരളസ്റ്റേറ്റ്‌-1 എന്ന നമ്പര്‍പ്ലേറ്റില്‍ ഉള്ള കാറ്‌ കിടക്കണമെന്നുള്ള ആഗ്രഹം ഇനി നടക്കുമോയെന്ന്‌ ആശങ്ക മാണിക്കുണ്ടത്രെ. എന്തായാലും അത്‌ അ ടുത്തെങ്ങും നടക്കാന്‍ സാധ്യതകാണുന്നില്ലായെന്നുതന്നെ പറയാം.

അഴിമതിയാരോപണങ്ങള്‍ പലതും പലരും പ്രാവശ്യവും മാണിക്കെതിരെ ഉന്നയിച്ചിട്ടുണ്ട്‌. അതൊന്നും മാണിയെ കുഴപ്പിച്ചിട്ടില്ലായെന്നുതന്നെ പറയാം. കഴമ്പില്ലാത്ത എവിടെയോ ആരോ പറഞ്ഞതുമാത്രമായിരുന്നു ആ ആരോപണങ്ങള്‍. വ്യക്തമായ തെളിവുകള്‍ നിരത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല. താന്‍ കൈക്കൂലി കൊടുത്തുയെന്ന്‌ ആരും പറഞ്ഞിട്ടില്ല. ഇതാദ്യമാണ്‌ ഒരാള്‍ താന്‍ മാണിക്ക്‌ കൈക്കൂലി കൊ ടുത്തുവെന്ന്‌ ശക്തമായ തെളിവുകള്‍ നിരത്തികൊണ്ട്‌ പറയുന്നത്‌. തന്റെ കൈവശം തെളിവുക ള്‍ ഉണ്ടെന്നും അത്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കാമെന്നും ബാറുടമ ബിജു രമേശ്‌ പറയുമ്പോള്‍ അത്‌ നിസ്സാരമായി ആ രും കാണുന്നില്ലെന്നാണ്‌ പൊതുവെയുള്ള സംസാരം.

ബിജു രമേശിന്റെ ആരോപ ണം നിസ്സാരമായി തള്ളിക്കളയാന്‍ കഴിയില്ലെന്നാണ്‌ രാഷ്‌ട്രീയ നിരീക്ഷകരുടെ അഭിപ്രായം. അ ദ്ദേഹം പ്രതിനിധാനം ചെയ്യുന്ന സംഘടനയുടെ പൂര്‍ണ്ണപിന്തുണ ബിജുരമേശിനുണ്ടെന്നാണ്‌ വാര്‍ ത്തകളില്‍ കൂടി അറിയാന്‍ കഴിഞ്ഞത്‌. രാഷ്‌ട്രീയമായി കാണേ ണ്ട ഒരു കാര്യമല്ല ഈ ആരോപണം വളരെ ഗൗരവത്തോടുകൂ ടി കാണേണ്ടതാണ്‌. കാരണം സം സ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്കെതിരെയാണ്‌ ആരോപണമുന്നയിച്ചിരിക്കുന്നത്‌ എന്നത്‌ മുഖ്യമന്ത്രിയും കേരളപോലീസും ഇ തിനെ വളരെ ലാഘവത്തോടെ കാണുന്നതായിട്ടാണ്‌ ആരോപണത്തിന്റെ ആദ്യഅവസരങ്ങളി ല്‍ കാണാന്‍ കഴിഞ്ഞത്‌. ഒരു വ്യക്തി ഇത്രഗുരുതരമായ ആ രോപണം തന്റെ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഉന്നയിച്ചപ്പോള്‍ ഞാന്‍ കേട്ടില്ല കണ്ടില്ല എന്ന്‌ പറഞ്ഞ്‌ തടിപ്പാന്‍ ശ്രമിക്കുന്നതായിട്ടാണ്‌ കാണാന്‍ കഴിഞ്ഞത്‌.

ആരോപണത്തില്‍ എന്തെങ്കിലും കഴമ്പുണ്ടോ മാണി കൈക്കൂലി വാങ്ങിയിട്ടുണ്ടോ എന്ന്‌ ശക്തമായ അന്വേഷണം നടത്തിയെങ്കിലെ തെളിയൂ. അതും ശക്തരും സത്യസന്ധരും നീതിപൂര്‍വ്വം പ്രവര്‍ത്തിക്കുന്നവരുമായ ഉദ്യോഗസ്ഥരെകൊണ്ട്‌ അന്വേഷിപ്പിച്ചെങ്കിലെ അതിന്റെ സത്യാവസ്ഥ വെളിവാകൂ. അങ്ങനെയുള്ള പോലീസ്‌ ഉദ്യോഗസ്ഥര്‍ കേരളത്തില്‍ കുറവാണെങ്കിലും ഉള്ളവരെക്കൊണ്ട്‌ അന്വേഷിപ്പിച്ച്‌ സത്യാവസ്ഥ കണ്ടെത്താന്‍ ആദ്യമെ തന്നെ നടപടി കൈ ക്കൊള്ളാന്‍ മുഖ്യമന്ത്രി ശ്രമിക്കാതെ പോയത്‌ അതിന്റെ ഗൗ രവം നഷ്‌ടപ്പെടാനും ഊഹാപോഹങ്ങള്‍ക്ക്‌ ഇടവരുത്തുകയാണുണ്ടായത്‌. കേരളപോലീസില്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്തുമറക്കുന്നവരാണെങ്കില്‍ കേന്ദ്ര ഏജന്‍സിയെകൊണ്ട്‌ അ ന്വേഷിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടി ക്കു കഴിയണമായിരുന്നു. എന്നാ ല്‍ ഇപ്പോഴത്തെ അന്വേഷണ ഉ ത്തരവ്‌ ആര്‍ക്കും വേണ്ടാത്ത രീ തിയിലായിയെന്നാണ്‌ പൊതുവെയുള്ള അഭിപ്രായം.

ഇത്തരത്തിലുള്ള അന്വേഷണങ്ങള്‍ പല അഴിമതിയാരോപണങ്ങളെയും കടംങ്കഥകളാക്കിയിട്ടുള്ള ചരിത്രമാണ്‌ കേരളത്തിനുള്ളത്‌. ഇതിലും നിഷ്‌പക്ഷമായ ഒരന്വേഷണം തന്നെ വേണമെന്നാണ്‌ പൊതുവിലുള്ള അഭിപ്രായം. അത്‌ കേന്ദ്രഅന്വേഷണ ഏജന്‍സികളെക്കൊണ്ട്‌ അന്വേഷിപ്പിക്കണമെന്നുമാണ്‌. കാരണം ആരോപണമുന്നയിച്ചിരിക്കുന്നത്‌ സംസ്ഥാനം ഭരിക്കുന്ന മന്ത്രിക്കെതിരെയാണ്‌ എന്നതുതന്നെ. അ വര്‍ അന്വേഷിച്ചാല്‍ സംസ്ഥാനഭരണകൂടം കൈകടത്തുന്നുയെ ന്ന ആരോപണമുണ്ടാകാതെയിരിക്കും. ഇതില്‍ മാണിക്ക്‌ പങ്കു ണ്ടോ ഇത്‌ കേവലം ആരോപ ണം മാത്രമാണോയെന്ന്‌ നിഷ്‌പക്ഷമായ അന്വേഷണത്തില്‍കൂടി മാത്രമെ കണ്ടെത്താന്‍ കഴിയൂ. അവിടെ ആര്‌ തെറ്റുചെയ്‌താ ലും നിയമത്തിനുമുന്‍പില്‍ അവ രെ കൊണ്ടുവരാന്‍ കഴിയും. സ ത്യാവസ്ഥയിലെങ്കില്‍ ആരോപണമുന്നയിച്ചത്‌ ആരായാലും അ വരെയും നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ കഴിയും. ഉപ്പുതിന്നുന്നവനെ വെള്ളം കുടിപ്പിക്കുക തന്നെ വേണം. അഴിമതിയാരോപണം ഒത്തുതീര്‍പ്പിന്‌ ശ്രമിക്കുന്നുയെന്ന്‌ ഈ കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത ഏറെ ദുഃ ഖകരമായ ഒന്നായിപോയി. എന്ത്‌ ഒത്തുതീര്‍പ്പ്‌. അപ്പോള്‍ ബിജു രമേശ്‌ പറഞ്ഞതൊക്കെ കള്ളമായി ജനം കരുതണോ. അഴിമതി നടന്നിട്ടില്ലെങ്കില്‍ പിന്നെയെന്തിന്‌ ഇതൊക്കെ വിളിച്ചുകൂവി മാധ്യമങ്ങള്‍ക്ക്‌ മുന്‍പില്‍. ഒത്തുതീര്‍പ്പ്‌ ശ്രമങ്ങള്‍ നടത്തിയ ഈ ആരോപണത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണെങ്കില്‍ അത്‌ ജനത്തെ വിഡ്‌ഢികളാക്കുന്നതുതന്നെയെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌. ജനങ്ങളെ വിഡ്‌ഢികളാക്കുന്ന തരത്തിലുള്ള ഇത്ത രം ആരോപണങ്ങളും ഒത്തുതീര്‍പ്പുകളും ആട്ടിന്‍തോലിടിപ്പിക്കുന്നുയെന്നതാണ്‌ സത്യമത്രെ. അത്‌ തടയുക തന്നെ വേണം. ജനം അവരെ ഒറ്റപ്പെടുത്തുക ത ന്നെ വേണമെന്നാണ്‌ ഇതിനെതി രെയുള്ള ജനവികാരം.

ബ്ലെസന്‍ ഹൂസ്റ്റണ്‍ :blessonhouston@gmail.com
അടി തെറ്റിക്കുന്ന അഴിമതിയാരോപണം (ബ്ലെസന്‍ ഹൂസ്റ്റണ്‍)
Join WhatsApp News
Pious 2014-11-20 10:03:21
Very good 
Mathew 2014-11-21 21:35:42
Nice
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക