Image

അട്ടിമറി വിജയത്തിലൂടെ അമി ബേര വീണ്ടും യുഎസ് കോണ്‍ഗ്രസിലേക്ക്

പി.പി.ചെറിയാന്‍ Published on 20 November, 2014
അട്ടിമറി വിജയത്തിലൂടെ അമി ബേര വീണ്ടും  യുഎസ് കോണ്‍ഗ്രസിലേക്ക്
കലിഫോര്‍ണിയ : 15 ദിവസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും ഡമോക്രാറ്റിക്ക് സ്ഥാനാര്‍ഥിയുമായ ഡോ. അമി ബേര വീണ്ടും  നേരിയ വോട്ടുകളുടെ വ്യത്യാസത്തില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി മുന്‍ കോണ്‍ഗ്രസ് മാന്‍ ഡഗ് ഓസയെ പരാജയപ്പെടുത്തി  കലിഫോര്‍ണിയ  7-ാം കണ്‍ഗ്രഷണല്‍ സീറ്റ് നിലനിര്‍ത്തി.

നവംബര്‍ 4 ന് നടന്ന തിരഞ്ഞെടുപ്പിനുശേഷം അന്നു തന്നെ വോട്ടുകള്‍ എണ്ണിയപ്പോള്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം ലഭിച്ചതിനെ തുടര്‍ന്ന് വിജയം ഉറപ്പിച്ചിരുന്നു. എന്നാല്‍ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാന്‍ ആരംഭിച്ചതോടെ അമി സാവകാശം ഭൂരിപക്ഷം വര്‍ദ്ധിപ്പിച്ചു. 15 ദിവസം നീണ്ട വോട്ടെണ്ണല്‍ ഇന്നാണ് പൂര്‍ത്തീകരിച്ചത്. പോള്‍ ചെയ്ത വോട്ടുകളില്‍ 92394 എണ്ണം(50.39%) അമി ബിറ നേടിയപ്പോള്‍ 90962 വോട്ടുകളാണ് എതിര്‍സ്ഥാനാര്‍ഥിക്ക് ലഭിച്ചത്. 1432 വോട്ടുകളുടെ ഭൂരിപക്ഷം.

യുഎസ് കോണ്‍ഗ്രസിലേക്ക് അമി ബിറയെ ജയിപ്പിക്കാന്‍ സാധിച്ചതില്‍ ഇന്ത്യന്‍ പ്രവാസി സമൂഹം വലിയ ആഹ്ലാദത്തിലാണ്. കഴിഞ്ഞ 19 വര്‍ഷമായി ഒരു ഡോക്ടര്‍ എന്ന നിലയില്‍ ഞാന്‍ സമൂഹത്തില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ തുടര്‍ച്ചയായി രണ്ടാം തവണയും കലിഫോര്‍ണിയായെ പ്രതിനിധീകരിച്ചു കോണ്‍ഗ്രസില്‍ എത്താന്‍ കഴിഞ്ഞതില്‍ ഞാന്‍ അഭിമാനിക്കുന്നു. തിരഞ്ഞെടുപ്പ് വിജയത്തെക്കുറിച്ചുളള ആദ്യ പ്രതികരണമായിരുന്നു അമിയുടേത്.


അട്ടിമറി വിജയത്തിലൂടെ അമി ബേര വീണ്ടും  യുഎസ് കോണ്‍ഗ്രസിലേക്ക്അട്ടിമറി വിജയത്തിലൂടെ അമി ബേര വീണ്ടും  യുഎസ് കോണ്‍ഗ്രസിലേക്ക്അട്ടിമറി വിജയത്തിലൂടെ അമി ബേര വീണ്ടും  യുഎസ് കോണ്‍ഗ്രസിലേക്ക്
Join WhatsApp News
Tom abraham 2014-11-20 10:40:24
CONGRATULATIONS! WHAT s important is what you do boldly to get a President succeed to face the huge deficit, 18 trillion,
How, and face the senate gone to the republicans. People at large has lost interest in the Congress  and senate, no trust.
Truth must correspond to reality and coherence. The two basic tests for truth, whatever we are dealing with. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക