Image

365 ദിവസങ്ങള്‍ക്കുളളില്‍ മിസ്സോറിയില്‍ നടപ്പാക്കിയത് 11 വധശിക്ഷ

പി.പി.ചെറിയാന്‍ Published on 20 November, 2014
365 ദിവസങ്ങള്‍ക്കുളളില്‍ മിസ്സോറിയില്‍ നടപ്പാക്കിയത് 11 വധശിക്ഷ
മിസ്സോറി : 1994 ഏപ്രില്‍ 14 ന് ഗ്യാസ് സ്‌റ്റേഷന്‍ ജീവനക്കാരനായ റോബര്‍ട്ട് ന്യൂട്ടനെ തലക്ക് വെടിവെച്ച് കൊന്ന കേസിലെ പ്രതി ലിയോണ്‍ ടെയ്‌ലറിന്റെ വധശിക്ഷ നടപ്പാക്കി. ഇതോടെ മിസ്സോറിയില്‍ 365 ദിവസത്തിനുളളില്‍ വധശിക്ഷക്ക് വിധേയരാക്കിയവരുടെ എണ്ണം 11 ആയി.

ടെയ്‌ലറുടെ വധശിക്ഷ നിര്‍ത്തി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അറ്റോര്‍ണി യുഎസ് സുപ്രീം കോടതിയെ സമീപിച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല.

റോബര്‍ട്ട് ന്യൂട്ടനെ വെടിവച്ചതിനുശേഷം  8 വയസുളള വളര്‍ത്തു മകള്‍ക്കു നേരെ കാഞ്ചി വലിച്ചെങ്കിലും ജാമായതിനാല്‍ വെടിപൊട്ടിയില്ല. ന്യൂട്ടന്റെ ശവശരീരത്തോടൊപ്പം എട്ടുവയസുകാരിയേയും വീടിനുപുറകിലുളള ഒരു സ്‌റ്റോര്‍ റൂമില്‍ ഇട്ട് അടച്ചു പൂട്ടുകയായിരുന്നു.

സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തീര്‍പ്പാക്കിയ 9 ജഡ്ജിമാരില്‍ നാലു പേര്‍ വധശിക്ഷ നടപ്പാക്കരുതെന്ന് വിധിയെഴുതിയപ്പോള്‍ അഞ്ചു പേര്‍ അനുകൂലിച്ചു. വിഷം കുത്തി വെച്ചു നടപ്പാക്കുന്ന വിധശിക്ഷയ്‌ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ആളി പടരുന്നതിനടയിലും വിവിധ സംസ്ഥാനങ്ങളില്‍ ഇത് തുടരുകയാണ്. കുറ്റ കൃത്യങ്ങള്‍ക്കെതിരെ നിര്‍ദാക്ഷിണ്യം നടപടികള്‍ സ്വീകരിച്ചിട്ടും ദിവസം തോറും ഇതിന്റെ എണ്ണം കൂടിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അമേരിക്കന്‍ സംസ്ഥാനങ്ങളില്‍ വധശിക്ഷ നടപ്പാക്കുന്നതില്‍ എക്കാലത്തും ടെക്‌സാസ് മുന്‍പന്തിയില്‍.


365 ദിവസങ്ങള്‍ക്കുളളില്‍ മിസ്സോറിയില്‍ നടപ്പാക്കിയത് 11 വധശിക്ഷ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക