Image

ഹൂസ്റ്റണില്‍ മാര്‍ത്തോമ്മാ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായി

ജീമോന്‍ റാന്നി Published on 20 November, 2014
ഹൂസ്റ്റണില്‍ മാര്‍ത്തോമ്മാ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായി
ഹൂസ്റ്റണ്‍ : മാര്‍ത്തോമ്മ സഭ നോര്‍ത്ത് അമേരിക് യൂറോപ്പ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന വാര്‍ഷിക ക്ലെര്‍ജി കോണ്‍ഫറന്‍സിന് തുടക്കമായി. നവംബര്‍ 21ന് വെള്ളിയാഴ്ച രാവിലെ വിശുദ്ധ കുര്‍ബാനയോടുകൂടി സമാപിയ്ക്കുന്ന ത്രിദിന കോണ്‍ഫറന്‍സ് ബുധനാഴ്ച വൈകുന്നേരം 4.30യ്ക്ക് ആരാധനയോടുകൂടി ആരംഭിച്ചു.

ട്രിനിറ്റി മാര്‍ത്തോമ്മാ ദേവാലയത്തിലാണ് ഈ വര്‍ഷത്തെ വൈദിക കോണ്‍ഫറന്‍സ് നടത്തപ്പെടുന്നത്. ഭദ്രാസന അദ്ധ്യക്ഷന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പായൊടൊപ്പം ട്രിനിറ്റി ഇടവക വികാരി റവ.കൊച്ചു കോശി ഏബ്രഹാം, ലബക്ക് ഇടവക വികാരി റവ.അജി വര്‍ഗീസ് എന്നിവര്‍ പ്രാരംഭ ആരാധനയ്ക്കു നേതൃത്വം നല്‍കി.
ഭദ്രാസന എപ്പിസ്‌ക്കോപ്പാ തിരുമേനി സമ്മേളനം ഉദ്ഘാടനം ചെയ്തു. ചര്‍ച്ചിംഗ് ദി ഡയസ്‌പോറ ആന്റ് മിഷന്‍ എംപവര്‍മെന്റ്(Churching the Diaspora and mission empowerment) എന്ന ചിന്താവിഷയത്തെ ആധാരമാക്കി തിരുമേനി സംസാരിച്ചു. ദരശനത്തിന്‌റെ സാക്ഷാത്ക്കാരമാണ് ദൗത്യം, വ്യത്യസ്തതകളെ സ്വീകരിപ്പാനുള്ള വെല്ലുവിളി  സഭ ഏറ്റെടുക്കണം എന്ന് തിരുമേനി ഉദ്‌ബോധിപ്പിച്ചു.

തുടര്‍ന്ന് പ്രധാന ചിന്താവിഷയം അവതരിപ്പിച്ചുകൊണ്ട് ചിക്കാഗോ സെന്റ് തോമസ് മാര്‍ത്തോമ്മാ ഇടവക വികാരി റവ.ഷാജി തോമസ് മുഖ്യ പ്രസംഗം നടത്തി.

പ്രവാസികളുടെ ദൈവീകരണവും നിയോഗ ശാക്തീകരണവും എന്ന വിഷയത്തെ അധികരിച്ച് കാലിക പ്രസക്തമായ ചിന്തകള്‍ പങ്കിട്ടു നല്‍കി. ദേശങ്ങളില്‍ നിന്ന് മാറിയപോകേണ്ട അവസ്ഥ മാത്രമല്ല, ജീവിതത്#ിന്റെ അന്യപ്പെടലുകളും, പറിച്ചുനടീലും, ഒറ്റപ്പെടലുകളുമെല്ലാം പ്രവാസ ജീവിതാനുഭവങ്ങളാണ്. സഭ എല്ലാ കാലഘട്ടത്തിലും സംഗതമാകേണ്ട സമൂഹമാണ്, എല്ലാ കാലങ്ങളിലും പരിവര്‍ത്തിക്കപ്പെടേണ്ട സമൂഹമാണ്. ദൗത്യം പുതിയ ദര്‍ശനങ്ങളെ പ്രോജ്വലിപ്പിയ്ക്കുന്നതായി തീരണം. ദൗത്യനിര്‍വ്വഹണത്തിന് ഉപയോഗിയ്ക്കുന്നതായ ശൈലിയില്‍ മാറ്റം വരുത്തേണ്ടതുണ്ട്- അച്ചന്‍ മുഖ്യ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

തുടര്‍ന്ന് വിവിധ വിഷയങ്ങളെ അധികരിച്ച് പഠനം നടന്നു. രാത്രി 9 മണിയ്ക്ക് നടന്ന ടാലന്റ് ഈവനിംഗിന് റവ.ബിജു.കെ.ജോര്‍ജ് നേതൃത്വം നല്‍കി. വൈദികരുടെ കലാപരിപാടികള്‍ വ്യത്യസ്തത പുലര്‍ത്തി. 'മാജിക് അച്ചന്‍'എന്നറിയപ്പെടുന്ന ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ ഇടവക വികാരി റവ.സജു മാത്യുവിന്റെ മാജിക് ഷോ വേറിട്ട അനുഭവം നല്‍കി.

ഇടവക രൂപീകരണത്തിന്റെ നാല്പതാം വാര്‍ഷം ഈ കോണ്‍ഫറന്‍സിന് ആതിഥേയത്വം വഹിയ്ക്കുന്നതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്ന്(ട്രിനിറ്റി) ഇടവകവികാരി റവ.കൊച്ചുകോശി ഏബ്രഹാം അറിയിച്ചു.

റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി


ഹൂസ്റ്റണില്‍ മാര്‍ത്തോമ്മാ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായിഹൂസ്റ്റണില്‍ മാര്‍ത്തോമ്മാ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായിഹൂസ്റ്റണില്‍ മാര്‍ത്തോമ്മാ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായിഹൂസ്റ്റണില്‍ മാര്‍ത്തോമ്മാ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായിഹൂസ്റ്റണില്‍ മാര്‍ത്തോമ്മാ വൈദിക കോണ്‍ഫറന്‍സിന് തുടക്കമായി
Join WhatsApp News
Cherian Pavoo 2014-11-20 12:10:23
In the Modern age ,we need more Magic Achens!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക