Image

ജെ.എഫ്.എ.യുടെ നേതൃത്വത്തില്‍ ദേശീയ പ്രസംഗമത്സരം യോങ്കേഴ്‌സില്‍

Published on 20 November, 2014
ജെ.എഫ്.എ.യുടെ നേതൃത്വത്തില്‍ ദേശീയ പ്രസംഗമത്സരം യോങ്കേഴ്‌സില്‍
ന്യൂയോര്‍ക്ക് : യോങ്കേഴ്‌സിലെ ഇന്‍ഡ്യന്‍ അമേരിക്കന്‍ മലയാളി കമ്യൂണിറ്റിയുടെ ബാനറില്‍ ജെസ്റ്റീസ് ഫോര്‍ ഓള്‍(ജെ.എഫ്.എ.) നാഷ്ണല്‍ ലവലില്‍ ഒരു പ്രസംഗ മത്സരം യോങ്കേഴ്‌സില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. ഇതിനായി തെരഞ്ഞെടുക്കപ്പെട്ട സ്ഥലം1500 സെന്‍ട്രല്‍ പാര്‍ക്ക് അവന്യൂവിലുള്ള യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയുടെ ഓഡിറ്റോറിയം ആണ്. 2014 നവംബര്‍ 29 ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രസ്തുത പ്രസംഗ മത്സരം പ്രശസ്തരായ വ്യക്തികളടങ്ങിയ ജഡ്ജസിന്‌റെ ഒരു പാനലായിരിക്കും മത്സരാര്‍ത്ഥികളുടെ വിധി നിര്‍ണ്ണയിക്കുന്നത്. പ്രൊഫ.ഡോ.വിദ്യസാഗര്‍, കരുണ ചാരിറ്റി പ്രസിഡന്‌റ് ശ്രീമതി ഷീലാ ശ്രീകുമാര്‍, ന്യൂയോര്‍ക്കിലെ അയ്യപ്പ സേവാ സംഘത്തിന്റെ പ്രസിഡന്റ് ശ്രീമാന്‍ ഗോപിനാഥ് കുറുപ്പ്, യോങ്കേഴ്‌സ് പബ്ലിക് സ്‌ക്കൂള്‍ അദ്ധ്യാപകനായ ശ്രീമാന്‍ ഷാജി തോമസ് ബ്രോങ്ക്‌സ സെന്‌റ് തോമസ് മലയാളം സ്‌കൂള്‍ അദ്ധ്യാപകന്‍ കൂടിയായ ഷാജി ജോസഫ് എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നതായിരിക്കും.

വളരെ ചുരുങ്ങിയകാലംകൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റാന്‍ കഴിഞ്ഞ ഒരു പ്രസ്ഥാനമായ ജെ.എഫ്.എ.യ്ക്ക് ഇതിനോടകം ഇന്റര്‍നാഷ്ണല്‍ ലവലില്‍ ജനശ്രദ്ധ ആകര്‍ഷിക്കാന് കഴിഞ്ഞു എന്നുള്ളത് എടുത്തു പറയാവുന്നതാണ്. അമേരിക്കയിലെ മിക്കസ്റ്റോറുകളിലും ജെ.എഫ്.എ.യ്ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ സന്മനസ്സുള്ളവര്‍ ഉണ്ടെന്നുള്ളത് പ്രസ്ഥാനത്തെ ഇന്നും തളരാതെ മുമ്പോട്ടു കൊണ്ടുപോകാന്‍ പ്രേരണ നല്‍കുന്നു. അതിന്റെ ഒരു ഭാഗമെന്നോളമാണ് ഇത്തരത്തില്‍ ഒരു പ്രസംഗമത്സരത്തിന് രൂപം നല്‍കാന്‍ കാരണം.

സമൂഹത്തില്‍ പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ തന്റേടപൂര്‍വ്വം അത് സമൂഹമദ്ധ്യത്തിലും, അധികാരികളുടെ മുമ്പിലും ഉയര്‍ത്തിക്കാണിക്കാന്‍ നമുക്കു കഴിയണം. അതിന് വാക്ചാതുര്യവും, ചുറുചുറുക്കും തന്റേടവുമുള്ളവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂ. അത്തരത്തിലുള്ളവരെ കണ്ടുപിടിക്കുന്നതിനും അവരുടെ കഴിവുകളെ പരിപോഷിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണഅ ഇത്തരത്തില്‍ ഒരു പ്രസംഗമത്സരം നടത്താന്‍ സംഘടനാ ഭാരവാഹികള്‍ക്ക് പ്രേരണ നല്‍കിയത്. ഇന്നു നമ്മുടെ സമൂഹത്തിനാവശ്യം യേശുക്രിസ്തുവിനെപ്പോലെയും ശ്രീനാരായണഗുരുവിനെപ്പോലെയും സത്യം തുറന്നുപറയാന്‍ കഴിവുള്ള നേതാക്കളെയാണ്. പ്രസംഗം എന്ന കലയെ പരിപോഷിപ്പിക്കുന്നതിലൂടെ ഒരു പരിധി വരെ നമുക്കതിന് സാധിക്കുന്നതാണ്. അമേരിക്കയില്‍ അധിവസിക്കുന്ന മലയാളികളായ നമ്മെ സംബന്ധിച്ചെടുത്തോളം വേണ്ടവിധത്തില്‍ ഇംഗ്ലീഷ് ഭാഷയില്‍ തന്റേടപൂര്‍വ്വം സംസാരിക്കാന്‍ കവിവുള്ളവര്‍ വളരെ വിരളമാണെന്നു പറയേണ്ടിയിരിക്കുന്നു. അങ്ങിനെ തന്റേടപൂര്‍വ്വം സംസാരിക്കാന്‍ കഴിവുള്ള എല്ലാവര്‍ക്കും ഉള്ള ഒരു അവസരമായിരിക്കും ഇത്.

ഏതു പ്രായത്തിലുള്ളവര്‍ക്കും പ്രസംഗിക്കാനുള്ള അവസരം ഉണ്ടാക്കിയിട്ടുണ്ട്. 13 വയസ്സില്‍ താഴെയുള്ളവര്‍ക്കു വേണ്ടി Self Discipline and Time management for Success in life” എന്ന വിഷയവും, 13 മുതല്‍ 19 വയസുവരെയുള്ള ചെറുപ്പക്കാര്‍ക്കുവേണ്ടി “Impact of substance Abuse and Drug Culture in America” എന്ന വിഷയവും, 19 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കു വേണ്ടി How do ensuring Justice and Law help our society?” എന്നിങ്ങിനെ മൂന്നു വിഭാഗങ്ങളായി തിരിച്ചിരിക്കുകയാണ്. മൂന്നുവിഭാഗത്തിലും വിജയികളാകുന്നവര്‍ക്ക് ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് എന്നീ ക്രമത്തില്‍ കാഷ് അവാര്‍ഡുകള്‍ നല്‍കുന്നതായിരിക്കും. കൂടാതെ മത്സരിക്കുന്നവര്‍ക്കെല്ലാം, അവരുടെ അവതരണം എത്ര മോശമായിരുന്നാല്‍പോലും, മെറിറ്റ് സര്‍ട്ടിഫിക്കറ്റുകളും നല്‍കുന്നതായിരിക്കും.

പ്രസംഗമത്സരത്തിനു ശേഷം 2 മണിയോടുകൂടി നടക്കുന്ന പബ്ലിക് മീറ്റിങ്ങില്‍ നാഷ്ണല്‍ ലവലില്‍ അറിയപ്പെടുന്ന പല പ്രമുഖ വ്യക്തികളും പങ്കെടുക്കുന്നതായിരിക്കും.  , ഫൊക്കാനാ, ഫോമാ എന്നീ സംഘടനകളുടെ നേതാക്കള്‍, കൈരളി ടിവിയുടെ ജോസ് കാടാംപുറം, തുടങ്ങി നിരവധി പേര്‍ പങ്കെടുക്കുന്ന ഈ വേദിയിലേക്ക് നല്ലവരായ എല്ലാ മലയാളി സുഹൃത്തുക്കളെയും സ്വാഗതം ചെയ്യുന്നു. 350 ഓളം പേര്‍ക്ക് ഇരിക്കത്തക്ക സംവിധാനം യോങ്കേഴ്‌സ് പബ്ലിക് ലൈബ്രറിയുടെ ഓഡിറ്റോറിയത്തിനുണ്ട്.

താങ്ക്‌സ് ഗിവിങ്ങിന്റെ നീണ്ട അവദിക്കാലമായതിനാല്‍ മനസ്സു വച്ചാല്‍ പ്രസ്തുത ഓഡിറ്റോറിയം മലയാളികളെക്കൊണ്ടു നിറയ്ക്കാന്‍ സാധിക്കുമെന്നതിന് സംശയമില്ല. അതു തീരുമാനിക്കേണ്ടത് സന്മനസ്സുള്ളവരാണ്.

പബ്ലിക്കിന്റെ സഹകരണം ഒന്നു മാത്രം കൊണ്ടാണ് ജെ.എഫ്.എ. ഇവിടം വരെ എത്തിയത്.
ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന സംഘടന ന്യൂജേഴ്‌സിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണ്. അതിന്റെ വാര്‍ഷിക പൊതുയോഗവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും നവംബര്‍ 29 നു തന്നെ നടക്കുന്നതായിരിക്കും. ഇന്നെവരെ ഏതാനും ചില വ്യക്തികളെ മാത്രം ആശ്രയിച്ചു നിന്നിരുന്ന ആ പ്രസ്ഥാനം മറ്റെല്ലാ സംഘടനകള്‍ക്കും ഒരു മാതൃകയായിത്തീരുമെന്നു പ്രത്യാശിക്കാം. ജെ.എഫ്.എ.യില്‍ ലൈഫ് മെമ്പര്‍ ആകുന്നതിന് 50 ഡോളര്‍ മാത്രം മതിയാവും.

സാധിക്കുന്നവരെല്ലാം ലൈഫ് മെമ്പര്‍ഷിപ്പെടുത്തു സഹായിച്ചാല്‍ അത് സംഘടനയുടെ വളര്‍ച്ചയ്ക്ക് കൂടുതല്‍ സഹായകരമായിരിക്കും. സ്‌പോണ്‍സര്‍മാരാകാന്‍ താല്‍പര്യമുള്ളവരെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

മത്സരത്തില്‍ പങ്കെടുക്കുന്നതിനോ, പരിപാടികളില്‍ സംബന്ധിക്കുന്നതിനോ യാതൊരു ഫീസും ഉണ്ടായിരിക്കുന്നതല്ല. പാര്‍ക്കിങ്ങും ഫ്രീ ആയിരിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെപറയുന്നവരുമായി ബന്ധപ്പെടാവുന്നതാണ്.
തോമസ് കൂവള്ളൂര്‍- 914-409-5772
എം.കെ.മാത്യൂസ്-914-806-5007
ഇട്ടന്‍ ജോര്‍ജ്- 914-419-2395

ജെ.എഫ്.എ. വെബ്‌സൈറ്റ് : www.jfaamerica.com
ഇമെയില്‍ - tjkoovaloor@live.com

രജിസ്‌ട്രേഷന് ഫോമും മറ്റു വിവരങ്ങളും ഇതോടൊപ്പം അയയ്ക്കുന്നു.

വാര്‍ത്ത  അയച്ചത്: തോമസ് കൂവള്ളൂര്‍


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക