Image

വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി -60) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ബിജു ചെറിയാന്‍ Published on 20 November, 2014
വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി -60) ന്യൂയോര്‍ക്കില്‍ നിര്യാതനായി
ന്യൂയോര്‍ക്ക്‌: ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ ദീര്‍ഘനാളായി താമസിച്ചുവരുന്ന റാന്നി, മുള്ളന്‍കുഴി തടത്തില്‍ കുടുംബാംഗം വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി- 60) ബുധനാഴ്‌ച സ്വവസതിയില്‍ നിര്യാതനായി. സംസ്‌കാരം ശനിയാഴ്‌ച നടക്കും. പ്രക്കാനം പവ്വക്കര തുണ്ടിയില്‍ കുടുംബാംഗമായ മറിയാമ്മ ചാക്കോ (അമ്മാള്‍) സഹധര്‍മ്മിണിയാണ്‌. അനീഷ്‌ ചാക്കോ, ഷാനി ജോര്‍ജ്‌ എന്നിവര്‍ മക്കളാണ്‌. ബെറ്റ്‌സി ചാക്കോ, ജിംസ്‌ ജോര്‍ജ്‌ (ടെക്‌സസ്‌) എന്നിവര്‍ ജാമാതാക്കളും, ജോനാഥന്‍ ചാക്കോ ഏക പേരക്കുട്ടിയുമാണ്‌. മുള്ളന്‍കുഴി തടത്തില്‍ പരേതരായ ചാക്കോ വര്‍ഗീസ്‌- മറിയാമ്മ ദമ്പതികളുടെ സീമന്തപുത്രനായ വര്‍ഗീസ്‌ ടി. ചാക്കോ സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ പള്ളി ഇടവകാംഗമാണ്‌. മോളി, അനിയന്‍, റോസമ്മ, സാബു, സാലമ്മ എന്നിവര്‍ സഹോദരങ്ങളാണ്‌.

1991-ല്‍ കുടുംബസമേതം മുംബൈയില്‍ നിന്നും അമേരിക്കയിലെത്തിയ അദ്ദേഹം ദീര്‍ഘകാലം ക്ലോവ്‌ ലേക്ക്‌ നേഴ്‌സിംഗ്‌ ഹോമില്‍ സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. സ്റ്റാറ്റന്‍ഐലന്റിലെ സീവ്യൂ ഹോസ്‌പിറ്റല്‍ ആന്‍ഡ്‌ ഹോമിലെ ഓക്കുപേഷണല്‍ തെറാപ്പി ഡിപ്പാര്‍ട്ട്‌മെന്റില്‍ ഉദ്യോഗം വഹിച്ചുവരികയായിരുന്നു. മാതൃകാ വ്യക്തിത്വത്തിന്‌ ഉടമയായ അദ്ദേഹം സമൂഹത്തിലും ഔദ്യോഗിക രംഗത്തും ഏവര്‍ക്കും ഏറെ പ്രിയങ്കരനായിരുന്നു.

നവംബര്‍ 20-ന്‌ വ്യാഴാഴ്‌ചയും, 21-ന്‌ വെള്ളിയാഴ്‌ചയും വൈകിട്ട്‌ 5 മുതല്‌ 9 വരെ സ്റ്റാറ്റന്‍ഐലന്റ്‌ മാര്‍ത്തോമാ പള്ളിയില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. ശനിയാഴ്‌ച രാവിലെ 9 മണിക്ക്‌ പള്ളിയിലെ പ്രത്യേക ശുശ്രൂഷകള്‍ക്കുശേഷം മൊറാവിയന്‍ സെമിത്തേരിയില്‍ സംസ്‌കാരം നടക്കും. ഇതൊരു അറിയിപ്പായി സ്വീകരിക്കണമെന്ന്‌ ബന്ധുക്കള്‍ അറിയിച്ചു.

അഡ്രസ്‌: Wake Service on Thursday 20th And 21st Friday 5 pm to 9 pm at Staten Island Marthoma Church, 134 Faber St, Staten Island, NY 10302.

Burial on Saturday (22nd) At Moravian Cemetery, 2205 Ricjmond Rd, Staten Island, NY 10306.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മര്‍ലിന്‍ ഏബ്രഹാം (ചര്‍ച്ച്‌ സെക്രട്ടറി) 732 912 6306
വര്‍ഗീസ്‌ ടി. ചാക്കോ (സണ്ണി -60) ന്യൂയോര്‍ക്കില്‍ നിര്യാതനായി
Join WhatsApp News
Ruby.panicker 2014-11-22 03:02:12
ദീപെസ്റ്റ് കോണ്ടോലെൻസ്.മെയ്‌ ഹിസ്‌ സോൾ റസ്റ്റ്‌ ഇന് പീസ്‌.
വായനക്കാരൻ 2014-11-22 20:48:02
അംഗ്രേസിയാളത്തിലെഴുതുമ്പോൾ അർത്ഥം വല്ലാതെ മാറിപ്പോവുന്നതു ശ്രദ്ധിക്കുക റൂബി. May his soul REST in peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക