Image

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തിരിതെളിഞ്ഞു

Published on 20 November, 2014
അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തിരിതെളിഞ്ഞു

പനജി: ഇന്ത്യയുടെ 45ാം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തിരിതെളിഞ്ഞു. നടന്‍ അമിതാഭ് ബച്ചന്‍ മേള ഉദ്ഘാടനം ചെയ്തു. ശ്യാമപ്രസാദ് മുഖര്‍ജി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മികച്ച ചലച്ചിത്ര പ്രതിഭക്കുള്ള സെന്‍റിനറി പുരസ്കാരം രജനീകാന്ത് ഏറ്റുവാങ്ങി.

179 സിനിമകളാണ് 11 ദിവസം നീണ്ടുനില്‍ക്കുന്ന മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇറാനിയന്‍ സംവിധായകന്‍ മുഹ്സിന്‍ മക്മല്‍ബഫിന്‍െറ 'പ്രസിഡന്‍റ്' ആണ് ഉദ്ഘാടന ചിത്രം. ഹോങ്കോങ് സംവിധായകന്‍ വോങ് കാര്‍ വായ്യുടെ 'ഗ്രാന്‍റ് മാസ്റ്റര്‍' മേളയിലെ സമാപന ചിത്രമായിരിക്കും. ചൈനയില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രത്യേക പരിഗണന നല്‍കി ഇത്തവണ പ്രദര്‍ശിപ്പിക്കും.

അന്തരിച്ച വിഖ്യാത ബ്രിട്ടീഷ് സംവിധായകന്‍ റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ ആദരസൂചകമായി അദ്ദേഹത്തിന്‍െറ 'ഗാന്ധി' എല്ലാ ദിവസവും സൗജന്യമായി പ്രദര്‍ശിപ്പിക്കും.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഗോവയില്‍ തിരിതെളിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക