Image

വിവാദ ആള്‍ദൈവം രാംപാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

Published on 20 November, 2014
വിവാദ ആള്‍ദൈവം രാംപാലിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു

ചണ്ഡീഗഡ്: വിവാദ ആള്‍ദൈവം രാംപാലിനെ ചണ്ഡീഗഡ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. നവംബര്‍ 28വരെ കസ്റ്റഡിയില്‍ കൈമാറിയാണ് കോടതി ഉത്തരവിട്ടത്. രാംപാലിന്‍റെ മറ്റ് ആശ്രമങ്ങളിലും പരിശോധന നടത്തണമെന്ന് കോടതി ഉത്തരവിട്ടു. കൂടാതെ സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു ആശ്രമങ്ങള്‍ സംസ്ഥാനത്ത് ഉണ്ടെങ്കില്‍ അക്കാര്യം കോടതിയെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 28ന് കേസ് വീണ്ടും പരിഗണിക്കും.

രാംപാലിന്‍റെ ജാമ്യാപേക്ഷ പഞ്ചാബ്^ ഹരിയാന ഹൈകോടതി നേരത്തെ തള്ളിയിരുന്നു. 2006ല്‍ അദ്ദഹത്തേിന്‍െറ അനുയായികളാല്‍ ഒരു ഗ്രാമീണന്‍ കൊല്ലപ്പെട്ട കേസിലാണ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് ജാമ്യം നിഷേധിച്ചത്.

ഏറെ പരിശ്രമത്തിനൊടുവില്‍ ബുധനാഴ്ച രാത്രിയാണ് രാംപാലിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഇയാള്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. രാംപാലിന്‍റെ ആശ്രമത്തിലുള്ള മുഴുവന്‍ ആളുകളെയും ഒഴിപ്പിച്ചതായി ഹരിയാന പൊലീസ് കോടതിയെ അറിയിച്ചു.

രാംപാലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയിട്ടുണ്ട്. രാംപാല്‍ ഇപ്പോള്‍ ആശുപത്രിയിലാണ് കഴിയുന്നത്. ആശുപത്രിക്കകത്തും പരിസരങ്ങളിലും കനത്ത സുരക്ഷയാണ് പൊലീസും സൈന്യവും ഒരുക്കിയിരിക്കുന്നത്. ആശുപത്രിയുടെ പരിസരങ്ങളില്‍ ഒറ്റപ്പെട്ട രീതിയില്‍ രാംപാല്‍ അനുയായികള്‍ ഒരുമിച്ചുകൂടുന്നുണ്ട്. എന്നാല്‍ ഇവരെ ആശുപത്രി പരിസരങ്ങളിലേക്ക് സൈന്യം പ്രവേശിപ്പിക്കുന്നില്ല.

ബുധനാഴ്ച രാത്രിയാണ് ഹരിയാനയിലെ ഹിസാര്‍ ബര്‍വാലയിലുള്ള സത്ലോക് ആശ്രമത്തില്‍ നിന്ന് രാംപാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കനത്ത സുരക്ഷയില്‍ 10 വാഹനങ്ങളുടെ അകമ്പടിയോടെ ആംബുലന്‍സിലാണ് ഇയാളെ ചണ്ഡിഗഢിലേക്ക് കൊണ്ടു പോയത്. അറസ്റ്റ് സമയത്ത് അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാംപാലിനെ പിടികൂടിയ നടപടിയില്‍ ഹരിയാന മുഖ്യമന്ത്രി എം.എല്‍ ഖാത്തര്‍ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നു. വിവാദ ആള്‍ദൈവത്തിന്‍െറ അറസ്റ്റിനെ തുടര്‍ന്ന് ഹരിയാനയില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
ഇടിയൻ നാറാണപിള്ള (Rt. KP) 2014-11-20 10:32:41
നാഭിക്കു നോക്കി നല്ല ചവിട്ടു കൊടുത്താൽ ഇവൻ കിളിപോലെ ഉള്ള കാര്യങ്ങൾ പറയും.  

നാരായണി 2014-11-20 20:45:08
നാറാണപിള്ളയെന്നല്ല ഇയാളുടെ പേര്. നാറിപിള്ള എന്നാണു. കഴിഞ്ഞ മുപ്പുത് വർഷം ആയിട്ട് ഇയാളുടെ തൊഴിയും ഇടിയും കൊണ്ട് കിടക്കുന്ന ഇയാളുടെ ഭാര്യ നാരയണിയാണ് പറയുന്നത്.  എന്റെ ഗതികെട്ട സമയത്ത് പറ്റിയ ഒരു അബദ്ധമാണ് ഇയ്യാൾ.  കൊമ്പൻ മീശയും തടിമിടുക്കും കണ്ടപ്പോൾ ഞാൻ വിചാരിച്ചു ഇയ്യാൾ ഒരാണാ ണെന്ന്. പക്ഷെ എന്ത് ചെയ്യാം കള്ള് അകത്തു ചെന്നാൽ മാത്രമേ ഇയാളുടെ ആണത്വം പൊങ്ങുകയുള്ളു..  പിന്നെ കാട്ടികൂട്ടുന്ന ബഹളം ചില്ലറയൊന്നും അല്ല.  മുട്ട് കൊണ്ടാണ് ഇയാൾ എന്റെ നാഭിക്കു താങ്ങിക്കൊണ്ടിരിക്കുന്നതു . അമേരിക്കയിൽ നിന്ന് പോയി കല്യാണം കഴിച്ചു കൊണ്ടുവന്ന കുറെ പോലീസും പട്ടാളോം ഉണ്ട്. ഏതു നേരത്താണോ എന്റെ കൊണ്ടുങ്ങല്ലൂര് അമ്മെ എനിക്ക് ഇയാളെ  തലയിൽ കേറ്റി വയ്ക്കാൻ തോന്നിയത് , ,മതിയായി  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക