Image

സനല്‍കുമാറിന് ഇന്ത്യപ്രസ്‌ക്ലബ് നോര്‍ത്ത് ടെക്‌സാസ് ആദരാജ്ഞലി അര്‍പ്പിച്ചു.

ഏബ്രഹാം തോമസ് Published on 20 November, 2014
സനല്‍കുമാറിന് ഇന്ത്യപ്രസ്‌ക്ലബ് നോര്‍ത്ത് ടെക്‌സാസ് ആദരാജ്ഞലി അര്‍പ്പിച്ചു.
ഡാളസ്: അന്തരിച്ച പി.സി.സനല്‍കുമാറിന് ഐഎഎസും ഇന്ത്യ പ്രസ്‌ക്ലബ് നോര്‍ത്ത് ടെക്‌സാസ് ചാപ്റ്ററും തമ്മില്‍ വൈകാരിക ബന്ധമുണ്ടായിരുന്നു. എട്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പ് ചാപ്റ്ററിന്റെ കര്‍മ്മ പരിപാടികള്‍ക്ക് തുടക്കം കുറിച്ചത് സനല്‍കുമാറിന്റെ ഉദ്ഘാടനത്തോടെ ആയിരുന്നു. ഇന്ത്യ പ്രസ്‌ക്ലബ് ടെക്‌സാസ് യോഗം ചേര്‍ന്ന് സനല്‍കുമാറിന് ആദരാജ്ഞലി അര്‍പ്പിച്ചു. പ്രസിഡന്റ് ജോസ് പൂക്കാട്ട് അദ്ധ്യക്ഷത വഹിക്കുകയും സെക്രട്ടറി ബിജലി ജോര്‍ജജ് സ്വാഗതം ആശംസിക്കുകയും ചെയ്തു. ഉദ്ഘാടനചടങ്ങില്‍ സനല്‍കുമാറുമായി വേദി പങ്കിട്ട അന്നത്തെ പ്രസിഡന്റ് ഏബ്രഹാം തെക്കേമുറിയും വൈസ് പ്രസിഡന്റ് ഏബ്രഹാം തോമസും സനല്‍കുമാറിന്റെ ഔദ്യോഗിക ജീവിതത്തെയും സാഹിത്യ സേവനത്തെയും ശ്ലാഘിച്ച് സംസാരിച്ചു. മുന്‍പ്രസിഡന്റ് സണ്ണി മാളിയേക്കല്‍ അദ്ദേഹത്തെ ഒരു തികഞ്ഞ മനുഷ്യസ്‌നേഹിയായി വിശേഷിപ്പിച്ചു. വൈസ് പ്രസിഡന്റ് പി.പി.ചെറിയാനും, ജോയിന്റ് സെക്രട്ടറി ബെന്നി ജോണും, മാര്‍ട്ടിന്‍ ജോസഫ് വിലങ്ങോലിലും ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നതില്‍ പങ്കാളികളായി.

സനല്‍കുമാറിന് ഇന്ത്യപ്രസ്‌ക്ലബ് നോര്‍ത്ത് ടെക്‌സാസ് ആദരാജ്ഞലി അര്‍പ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക