Image

സദാചാര പൊലീസിനെയും ചുംബന സമരത്തെയും പറ്റി മോഹന്‍ലാല്‍

Published on 21 November, 2014
സദാചാര പൊലീസിനെയും ചുംബന സമരത്തെയും പറ്റി മോഹന്‍ലാല്‍

ആണ്‍-പെണ്‍ സൗഹൃദങ്ങളെ നാം ഇപ്പോഴും പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണ് സമീപിക്കുന്നതെന്ന് നടന്‍ മോഹന്‍ലാല്‍. തന്‍െറ ബ്ലോഗിലാണ് സദാചാര പൊലീസിനെയും ചുംബന സമരത്തെയും പറ്റി മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്. ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരം നമ്മുടെ നാട്ടില്‍ മാത്രമേ നടക്കൂ. സദാചാരം എന്ന് പറഞ്ഞ് മലയാളികള്‍ പല അക്രമണങ്ങളും നടത്തുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ സാക്ഷരരെന്ന് ഞെളിയുന്ന നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാരപ്പൊലീസാകുന്നത് ലജ്ജാകരമാണെന്നും ലാല്‍ പറയുന്നു.

സ്ത്രീക്കും പുരുഷനും ഇടയില്‍ സെക്സ് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് കരുതുന്ന ഏകസമൂഹം മലയാളികളാണ്. സൗഹൃദം, നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ-പുത്ര ഭാവം എന്നിവയെല്ലാമുണ്ട്. ഇതൊന്നും മലയാളിക്ക് അറിയുകയില്ല.

ലൈംഗികത എന്താണെന്നും മലയാളികള്‍ക്ക് അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസ്സുകാരിയെയും അമ്മയോളം പ്രായമുള്ളവരെയും പീഡിപ്പിക്കുന്നതാണ് മലയാളിയുടെ ലൈംഗികതയെന്നും മോഹന്‍ലാര്‍ വിമര്‍ശിക്കുന്നു.

സദാചാരത്തിന് കാവലാളാകുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളാരും തന്നെ ഇത്രയും വീര്യത്തോടെ പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നത് കണ്ടിട്ടില്ല. വ്യക്തമായ നിയമസംവിധാനങ്ങളുള്ള നാടാണ് ഇന്ത്യ. രാഷ്ട്രീയ നേതാക്കളോ മതനേതാക്കളോ അല്ല നിയമപാലകര്‍. ഒരു തലമുറയുടെ ജീവിതം നിശ്ചയിക്കേണ്ടത് ഇക്കൂട്ടരല്ല്ള. ചുംബിക്കാനും ചുംബിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍ എന്‍െറ കണ്‍മുമ്പില്‍ വെച്ച് ചുംബിക്കരുതെന്ന് പറയാന്‍ എനിക്ക് അവകാശമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടതെന്നും അതാണ് മാന്യതയും മര്യാദയുമെന്നും ലാല്‍ വ്യക്തമാക്കുന്നു.

-ആണ്‍-പെണ്‍ സൗഹൃദങ്ങളെ നാം ഇപ്പോഴും പ്രാകൃതാവസ്ഥയിലും വൈകൃതാവസ്ഥയിലുമാണ് സമീപിക്കുന്നതെന്ന് നടന്‍ മോഹന്‍ലാല്‍. തന്‍െറ ബ്ലോഗിലാണ് സദാചാര പൊലീസിനെയും ചുംബന സമരത്തെയും പറ്റി മോഹന്‍ലാല്‍ നിലപാട് വ്യക്തമാക്കിയത്. ചുംബിക്കാനുള്ള അവകാശത്തിനുവേണ്ടിയുള്ള സമരം നമ്മുടെ നാട്ടില്‍ മാത്രമേ നടക്കൂ. സദാചാരം എന്ന് പറഞ്ഞ് മലയാളികള്‍ പല അക്രമണങ്ങളും നടത്തുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ സാക്ഷരരെന്ന് ഞെളിയുന്ന നമ്മള്‍ ഇത്രയും വൈകൃതത്തോടെ സദാചാരപ്പൊലീസാകുന്നത് ലജ്ജാകരമാണെന്നും ലാല്‍ പറയുന്നു.

സ്ത്രീക്കും പുരുഷനും ഇടയില്‍ സെക്സ് മാത്രമേ സംഭവിക്കുന്നുള്ളൂ എന്ന് കരുതുന്ന ഏകസമൂഹം മലയാളികളാണ്. സൗഹൃദം, നിഷ്കളങ്കമായ സ്നേഹം, ബഹുമാനം, മാതൃ-പുത്ര ഭാവം എന്നിവയെല്ലാമുണ്ട്. ഇതൊന്നും മലയാളിക്ക് അറിയുകയില്ല.

ലൈംഗികത എന്താണെന്നും മലയാളികള്‍ക്ക് അറിയില്ല. കടത്തിണ്ണയില്‍ കിടക്കുന്ന മൂന്നു വയസ്സുകാരിയെയും അമ്മയോളം പ്രായമുള്ളവരെയും പീഡിപ്പിക്കുന്നതാണ് മലയാളിയുടെ ലൈംഗികതയെന്നും മോഹന്‍ലാര്‍ വിമര്‍ശിക്കുന്നു.

സദാചാരത്തിന് കാവലാളാകുന്ന രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളാരും തന്നെ ഇത്രയും വീര്യത്തോടെ പൊതുപ്രശ്നങ്ങളില്‍ ഇടപെടുന്നത് കണ്ടിട്ടില്ല. വ്യക്തമായ നിയമസംവിധാനങ്ങളുള്ള നാടാണ് ഇന്ത്യ. രാഷ്ട്രീയ നേതാക്കളോ മതനേതാക്കളോ അല്ല നിയമപാലകര്‍. ഒരു തലമുറയുടെ ജീവിതം നിശ്ചയിക്കേണ്ടത് ഇക്കൂട്ടരല്ല്ള. ചുംബിക്കാനും ചുംബിക്കാതിരിക്കാനും ഓരോരുത്തര്‍ക്കും അവകാശമുണ്ട്. എന്നാല്‍ എന്‍െറ കണ്‍മുമ്പില്‍ വെച്ച് ചുംബിക്കരുതെന്ന് പറയാന്‍ എനിക്ക് അവകാശമില്ല. ഇഷ്ടമില്ലാത്ത കാഴ്ചകളില്‍ നിന്ന് ഞാനാണ് മാറിപ്പോകേണ്ടതെന്നും അതാണ്  മാന്യതയും മര്യാദയുമെന്നും ലാല്‍ വ്യക്തമാക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക