അനുഷ്‌കയുമായുള്ള പ്രണയം മറച്ചുവെച്ചിട്ടില്ല: കോഹ്‌ലി
Published on 21 November, 2014
മുംബയ്: താന്‍ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയുമായി പ്രണയത്തിലാണെന്നും ഇത്
മറച്ചുവെച്ചിട്ടില്ലെന്നും ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി പറഞ്ഞു. പലപ്പോഴും
തങ്ങള്‍ കണ്ടുമുട്ടാറുണ്ട്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും വ്യാഴാഴ്‌ച
മുംബയില്‍ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് താരം ഇക്കാര്യം
വ്യക്തമാക്കിയത്.
താനും അനുഷ്‌കയും ഒരു കാര്യവും ഒളിച്ചു വച്ചിട്ടില്ല.
എന്നാല്‍ രണ്ട് വ്യക്തികളെപ്പറ്റിയുള്ള ഒരു ചര്‍ച്ചാ വിഷയമെന്ന നിലയില്‍ ഒരേ
കാര്യം വീണ്ടും വീണ്ടും ചോദിക്കുന്നത് ശരിയാണെന്ന് തനിക്ക് തോന്നുന്നില്ല. ഇത്
തങ്ങളുടെ സ്വകാര്യതയായതിനാലാണ് ഇക്കാര്യത്തെപ്പറ്റി സംസാരിക്കാത്തത്.
മാധ്യമങ്ങളും മറ്റുള്ളവരും അത് മാനിക്കമെന്നും താരം കൂട്ടിച്ചേര്‍ത്തു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല