Image

ശബരിമല ഒഫീഷ്യല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ശ്രദ്ധേയമാകുന്നു.

അനില്‍ പെണ്ണുക്കര Published on 23 November, 2014
ശബരിമല ഒഫീഷ്യല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ശ്രദ്ധേയമാകുന്നു.
ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ തത്സമയം അറിയുന്നതിന്‌ സഹായിക്കുന്ന മോട്ടോര്‍ വാഹന വകുപ്പിന്റെ തത്വമസി, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഫീഷ്യല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ശ്രദ്ധേയമാകുന്നു.

പൂജാ സമയങ്ങള്‍, വാഹനങ്ങള്‍ക്ക്‌ അറ്റകുറ്റപണി ആവശ്യമായാല്‍ അടിയന്തിര സഹായം, വിശ്രമ സ്ഥലങ്ങള്‍ സംബന്ധിച്ച വിവരം, ഭക്ഷണം ലഭിക്കുന സ്ഥലങ്ങള്‍, പെട്രോള്‍ പമ്പുകള്‍, മോട്ടോര്‍ വാഹന വകുപ്പിന്റെ ശബരിമല തീര്‍ഥാടന പാതകളിലെ സേഫ്‌ സോണ്‍ ഫോണ്‍ നമ്പറുകള്‍, പോലീസ്‌, ആശുപത്രി, ഫയര്‍ ഫോഴ്‌സ്‌, റെയില്‍വേ സ്‌റ്റെഷനുകള്‍, കെ എസ്‌ ആര്‍ ടി സി, ഗസ്റ്റ്‌ ഹൗസ്‌, ഫോറസ്റ്റ്‌ ഓഫീസ്‌, അപ്പാച്ചിമേട്ടിലെ സ്‌ട്രെച്ചര്‍ സര്‍വീസ്‌, ടോള്‍ ഗേറ്റ്‌, ബസ്‌, ട്രെയിന്‍ സമയങ്ങള്‍, ശബരിമലയുമായി ബന്ധപ്പെട്ട പ്രധാന പാര്‍ക്കിംഗ്‌ സ്ഥലങ്ങളായ നിലയ്‌ക്കല്‍, ചക്കുപാലം, ത്രിവേണി, ഹില്‍ടോപ്‌ എന്നിവിടങ്ങളിലെ തത്സമയ വിവരം, റൂട്ട്‌ മാപ്പ്‌, തത്സമയ മാപ്പ്‌ എന്നിവ തത്വമസി ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

ദേവസ്വം ബോര്‍ഡിന്റെ ശബരിമല ഒഫീഷ്യല്‍ ആപ്ലിക്കേഷനില്‍ പൂജാ സമയം, വഴിപാട്‌ നിരക്കുകള്‍, ആരോഗ്യ കേന്ദ്രങ്ങളുടെ ഫോണ്‍ നമ്പരുകള്‍, താമസ സ്ഥലങ്ങളുടെ ഫോണ്‍ നമ്പരുകള്‍, പോലീസിന്റെ ഫോണ്‍ നമ്പരുകള്‍, സന്നിധാനത്തെ പ്രധാന ഫോണ്‍ നമ്പരുകള്‍,വിവിധ വകുപ്പുകളുടെ ഫോണ്‍ നമ്പരുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ആന്‍ഡ്രോയിഡ്‌ ആപ്ലിക്കേഷന്‍സ്‌റ്റോറില്‍ നിന്നും തത്വമസിയും ശബരിമല ഒഫീഷ്യലും സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.
ശബരിമല ഒഫീഷ്യല്‍ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ശ്രദ്ധേയമാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക