Image

അമ്മിണി കവിതകള്‍ (ഭാഗം 6: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)

Published on 23 November, 2014
അമ്മിണി കവിതകള്‍ (ഭാഗം 6: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
കവിത എന്ന പദത്തിനുപുരാതന ഗ്രീക്കുകാര്‍ അര്‍ത്ഥം പറഞ്ഞിരുന്നത്‌ ഞാന്‍ സൃഷ്‌ടിക്കുന്നു എന്നാണ്‌. അതേ കവിസൃഷ്‌ടി കര്‍മ്മം നടത്തുന്നു.അതിന്റെ പൂര്‍ണ്ണത അത്‌ എന്തു പ്രയോജനം ചെയ്യുന്നു എന്നാണ്‌. വാസ്‌തവത്തില്‍ ഒരാളുടെ ചിന്തകള്‍ ഭാഷയുടെ സഹായത്തോടെ അയാള്‍ പ്രകടിപ്പിക്കുന്ന ഒരു കലാരൂപമാണ്‌ സാഹിത്യം. എഴുതുന്ന ആളുടെ (വായിക്കുന്നയാളുടേയും) അറിവും പരിചയവും തഴക്കവും ഈ കലാരൂപത്തിന്റെ വിജയത്തിനു സഹായകമാകുന്നു. ഏതാണു ഏറ്റവും നല്ല സൃഷ്‌ടി എന്ന്‌ പറയാന്‍ വിഷമമാണ്‌്‌. ഈ പ്രപഞ്ചത്തിന്റെ വിസ്‌മയം തന്നെനോക്കുക. ചിലതെല്ലാം നമുക്ക്‌ വളരെ നല്ലതെന്ന്‌ തോന്നുന്നു. ചിലത്‌ അങ്ങനെതോന്നുന്നില്ല. പ്രപഞ്ചശില്‍പ്പിക്ക്‌പോലും സകല ചരാചരങ്ങളേയും എല്ലാവരുടേയും കണ്ണുകള്‍ക്ക്‌ ആനന്ദകരമായി സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ എല്ലാ സൃഷ്‌ടിയിലും ഒരു നിഗ്ഗൂഢതയുണ്ട്‌. അതാണു സൃഷ്‌ടിയുടെ രഹസ്യം. ഞാന്‍ സൃഷ്‌ടിക്കുന്ന എന്റെ കവിതകള്‍ ഒരു വായനകാരനു അല്ലെങ്കില്‍ അനേകം വായനകാര്‍ക്ക്‌ ഇഷ്‌ടമായേക്കാം.അല്ലെങ്കില്‍ ഒരാള്‍ക്ക്‌ മാത്രം ഇഷ്‌ടമല്ലായിരിക്കാം. എന്നാല്‍ അങ്ങനെയുള്ള ഒരു വിഭാഗത്തിനെ തൃപ്‌തിപ്പെടുത്തലല്ല ഒരു എഴുത്തുകാരന്റെ ദൗത്യം. എഴുത്തുകാരന്‍ സൃഷ്‌ടികര്‍മ്മം നടത്തികൊണ്ടെയിരിക്കണം. കല്‍പ്പിച്ചുകൂട്ടി പടച്ചു വിടുന്നതാണു ആയുസ്സില്ലാതെഎളൂപ്പം അപ്രത്യക്ഷമാകുന്നത്‌. വായന ഗൗരവതരമായി കരുതുന്ന സഹൃദയര്‍ക്ക്‌ കലാസൃഷ്‌ടിയില്‍ പലതും കാണാന്‍ കഴിയും. നീര്‍ച്ചാലുകളും പര്‍വ്വതനിരകളും നീലാകാശവും നമ്മുടെ മനസ്സിനെ മഥിക്കുന്നു അതേ സമയം അങ്ങനെ അവയെ കാണുന്ന മറ്റൊരാള്‍ അത്‌പ്രക്രുതിയുടെ വെറും ഒരു ചിത്രമായി കണക്കാക്കുന്നു. കവിതവായിക്കുകയല്ല ഉറക്കെചൊല്ലണം, അപ്പോള്‍വാക്കുകള്‍ പകരുന്ന അര്‍ത്ഥ തലം കാണാന്‍ സാധിക്കുന്നു. ഇതെന്റെ കവിതകളുടെ ആറാം ഭാഗമാണ്‌. സഹ്രുദരായ എല്ലാ വായനകാര്‍ക്കുമായി ഞാന്‍ എന്റെ അമ്മിണി കവിതകളെ അവതരിപ്പിക്കുന്നു. പതിവുപോലെ നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. എന്റെ നമ്പര്‍ 516-374-0423.


നിസ്വാര്‍ത്ഥതക്ക്‌ മരണമില്ല

തീവ്രമായി കാറ്റടിച്ചപ്പോള്‍
ജ്വാല കെട്ടുപോയി
താല്‍ക്കാലികമായി പൊലിഞ്ഞ്‌പോയി
ആ ജ്വാലയുടെ പിന്നില്‍
അനിര്‍വ്വചനീയമായ ഒരു തത്വസംഹിത
ഉണ്ടായിരുന്നു
സ്വാര്‍ത്ഥത്തില്‍നിന്ന്‌ വിമുക്‌തനായ
മനുഷ്യനെപ്പോലെ
കാറ്റ്‌ ഒന്നടങ്ങിയപ്പോള്‍
സ്വാര്‍ത്ഥരഹിതമായ
തത്വസംഹിതപിന്നേയും
ഉയര്‍ത്തെഴുന്നേറ്റു.

തൂശിയുടെ തലപ്പത്ത്‌

ഒരു തൂശിയുടെ തലപ്പത്ത്‌
പതിനേഴ്‌ കന്യകകള്‍
ഉടുതുണിയില്ലാതെ
നൃത്തമാടുന്നത്‌ കണ്ടപ്പോള്‍
കോരപ്പന്‍ അന്തം വിട്ടുപോയി
സൃഷ്‌ടികര്‍ത്താവ്‌
Let there be music
എന്നുപറയുന്നത്‌ കോരപ്പന്‍കേട്ടു
പിന്നെകേട്ടത്‌
ബ്രിട്ട്‌നി സ്‌പിയേഴ്‌സിന്റെ സംഗീതമായിരുന്നു
തൂശീയുടെ തലപ്പത്ത്‌
പതിനേഴ്‌ കന്യകകള്‍
അപ്പോഴും നൃത്തമാടുന്നുണ്ടായിരുന്നു
ഉടുതുണിയില്ലാതെ.


ഞാന്‍ ഇന്നും നിന്നെയോര്‍ക്കുന്നു

നിന്നെപരിചയപ്പെടുന്നതിന്റെ മുമ്പേ
മുല്ലപ്പൂവിന്റെ സൗരഭ്യം
എനിക്കപരിചിതമായിരുന്നു
മുല്ലപ്പൂവ്വ്‌പോലെ
മുല്ലപ്പൂവിന്റെ മാദക സൗരഭ്യവുമായി
നീ എന്റെ ജീവിതത്തിലേക്ക്‌ കടന്നുവന്നു

ഞാനിന്നുമോര്‍ക്കുന്നു
മുല്ലപ്പൂവൊന്നൊരിക്കലും
നീപറയാറില്ല
ജാസ്‌മിന്‍, ജാസ്‌മിന്‍
അതായിരുന്നുനിന്റെ
മുല്ലപ്പൂവ്‌

ഞാനിന്നുമോര്‍ക്കുന്നു
നിന്റെ മന്ദഹാസം
മുല്ലപ്പൂവിനെ ഓര്‍മ്മിപ്പിക്കുന്ന
മന്ദഹാസം
നിന്റെ വാചാലമായ മൗനം
മുല്ലപ്പൂവിന്റെമണമുള്ളമൗനം

ഇന്നുനീവെറുമൊരു
ഓര്‍മ്മയായി മാറിയിരിക്കുന്നു
എന്റെ ചുറ്റും
മുല്ലപ്പൂവിന്റെസൗരഭ്യം
തങ്ങിനില്‍ക്കുന്നു
നീമാത്രമില്ല

ഞാനിനുമോര്‍ക്കുന്നു
ജാസ്‌മിന്‍, ജാസ്‌മിന്‍

ഇനി കുറച്ച്‌ ഇംഗ്ലീഷ്‌ ചെറുകവിതകള്‍ വായിക്കുക........

All things bright and beautiful
All creatures great and small
All things wise and wonderful
The Lord God made them all.
-anonynmous

What If You Slept? - Samuel Taylor Coleridge

A mystical dream poem.
What if you slept? And what if,
In your sleep
You dreamed?
And what if,
In your dream,
You went to heaven
And there plucked
A strange and
Beautiful flower?
And what if,
When you awoke,
You had the flower in your hand?
Ah, what then?

Closed Path - Rabindranath Tagore

I thought that my voyage hadcome to its end
at the last limit of my power,
—that the path before me was closed,
that provisions were exhausted
and the time come to take shelter in a silent obscurity.
But I find that thy will knows no end in me.
And when old words die out on the tongue,
new melodies break forth from the heart;
and where the old tracks are lost,
new country is revealed with its wonders.

അമ്മിണി കവിതകള്‍ (ഭാഗം 6: പ്രൊഫ.എം.ടി. ആന്റണി, ന്യൂയോര്‍ക്ക്‌)
Join WhatsApp News
vaayanakaar 2014-11-24 06:53:46
ചെറിയാൻ കെ ചെറിയാൻ എഴുതുന്ന ഹൈക്കുവും
പ്രൊഫസ്സർ എഴുതുന്ന അമ്മിണി കവിതകളും
എന്താണിവ തമ്മിൽ വ്യത്യാസം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക