കണക്ടിക്കട്ട്: കണക്ടിക്കട്ട് ഹോളി ഫാമിലി ക്നാനായ മിഷനില്‍ കോട്ടയം അതിരൂപതാ
സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരിലിന് ഊഷ്മള സ്വീകരണം നല്കി. ആദ്യമായാണ്
ബിഷപ്പ് ഈ മിഷനില്‍ സന്ദര്‍ശനം നടത്തുന്നത്. മിഷനില്‍ 16 കുടുംബങ്ങളുണ്ട്.
വിശുദ്ധ കുര്‍ബാനയ്ക്കുശേഷം സ്നേഹവിരുന്നോടെ സ്വകരണം സമാപിച്ചു.
സ്വീകരണത്തിനും സ്നേഹവിരുന്നിനും മിഷന് ഡയറക്ടര്‍ ഫാ. റെനി കട്ടയില്‍, ട്രസ്റ്റി
പ്രിന്‍സ് വട്ടപ്പറമ്പില്‍, ചാക്കോ പുതുപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്കി.
വാര്‍ത്ത അയച്ചത്: ഷൈജു വേങ്ങച്ചേരില്‍