Image

ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്‌ കരോള്‍ പുരോഗമിക്കുന്നു

സാജു കണ്ണമ്പള്ളി Published on 14 December, 2011
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്‌ കരോള്‍ പുരോഗമിക്കുന്നു
ഷിക്കാഗോ: സെന്റ്‌ മേരീസ്‌ ക്‌നാനായ കാത്തലിക്‌ ഇടവകയില്‍, ഉണ്ണിയേശുവിന്റെ പിറവി തിരുനാളിനെ വരവേല്‍ക്കാനായി ഒരുങ്ങിനില്‍ക്കുന്ന വേളയില്‍, ക്രിസ്‌തുമസ്‌ കിന്നര ഗാനങ്ങളുമായി ക്രിസ്‌തുമസ്‌ കരോള്‍ ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്‌. എല്ലാ ഞായറാഴ്‌ചയും വി. കുര്‍ബാനയ്‌ക്കുശേഷം കരോള്‍ ഗാനങ്ങള്‍ പരീഷ്‌ ഹാളില്‍ ആലപിക്കുകയും ക്രിസ്‌തുമസ്‌ പാപ്പാ ഏവര്‍ക്കും ക്രിസ്‌തുമസ്‌ ആശംസകള്‍ നല്‍കുകയും ചെയ്യുന്നു.

ഈ വര്‍ഷത്തെ ക്രിസ്‌തുമസ്‌ കരോളിന്‌ നേതൃത്വം നല്‍കുന്നത്‌ ജോണിക്കുട്ടി പിള്ളവീട്ടില്‍, റ്റോമി എടത്തില്‍, സിബി കൈതക്കതൊട്ടിയില്‍ എന്നിവരാണ്‌.

പള്ളിയില്‍ ഞായറാഴ്‌ച ദിവസവും മറ്റ്‌ ദിവസങ്ങളില്‍ കൂടാരയോഗങ്ങള്‍ വഴി അതാത്‌ കൂടാരയോഗ കണ്‍വീനേഴ്‌സിന്റെ നേതൃത്വത്തില്‍ കരോള്‍ ഭവനങ്ങള്‍ വഴി സന്ദേശം എത്തിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഭവനങ്ങളില്‍ ക്രിസ്‌തുമസ്‌ സന്ദേശം എത്തിക്കുമ്പോള്‍ ഭവനങ്ങളില്‍നിന്നം ലഭിക്കുന്ന സ്‌നേഹ പ്രകടനങ്ങള്‍ വളരെ പ്രശംസനീയമാണ്‌ എന്നി വികാരി ഫാ. എബ്രാഹം മുത്തോലത്ത്‌ അറിയിച്ചു.
ഷിക്കാഗോ സെന്റ്‌ മേരീസില്‍ ക്രിസ്‌തുമസ്‌ കരോള്‍ പുരോഗമിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക