Image

ഡിഎസ്‌എഫ്‌: നിത്യേന ഇന്‍ഫിനിറ്റി ആഡംബര കാറുകള്‍ സമ്മാനം

Published on 14 December, 2011
ഡിഎസ്‌എഫ്‌: നിത്യേന ഇന്‍ഫിനിറ്റി ആഡംബര കാറുകള്‍ സമ്മാനം
ദുബായ്‌: ഇത്തവണ ദുബായ്‌ ഷോപ്പിങ്‌ ഫെസ്‌റ്റിവലില്‍ ദിവസേനയുള്ള മെഗാ റാഫിളില്‍ ജേതാക്കളാകുന്നവര്‍ക്ക്‌ ഇന്‍ഫിനിറ്റി ക്യുഎക്‌സ്‌56 ആഡംബര വാഹനവും ഒരു ലക്ഷം ദിര്‍ഹവും സമ്മാനമായി ലഭിക്കും. ഇതിനു പുറമേ ദിവസേന മൂന്നു ബോണസ്‌ ജേതാക്കളെ അവസാന ദിവസത്തെ ബംപര്‍ റാഫിളിനായി തിരഞ്ഞെടുക്കുകയും ചയ്യെും.

ഫെസ്‌റ്റിവല്‍സ്‌ കോ ഓര്‍ഡിനേറ്റര്‍ ജനറലും ദുബായ്‌ ഇവന്റ്‌സ്‌ ആന്‍ഡ്‌ പ്രമോഷന്‍സ്‌ ഡപ്യൂട്ടി സിഇഒയുമായ ഇബ്രാഹിം സാലേ, അറേബ്യന്‍ ഓട്ടമൊബീല്‍സ്‌ സിഇഒ മൈക്കല്‍ അയാട്ട്‌, നിസാന്‍ മിഡില്‍ഈസ്‌റ്റ്‌ മാനേജിങ്‌ ഡയറക്‌ടര്‍ അറ്റ്‌സുവോ കൊസാക്ക എന്നിവര്‍ അറിയിച്ചതാണ്‌ ഇക്കാര്യം.

ആകെ 160 ലക്ഷം ദിര്‍ഹമാണ്‌ റാഫിള്‍ സമ്മാനത്തുകയായി നിശ്‌ചയിച്ചിരിക്കുന്നത്‌. ദുബായ്‌ അതിന്റെ ഏറ്റവും മികവില്‍ എന്നതാണ്‌ ഇത്തവണത്തെ ഫെസ്‌റ്റിവല്‍ മുദ്രാവാക്യം. ഓരോ നറുക്കെടുപ്പിനും 5000 ടിക്കര്‌റുകള്‍ അര്‍ഹമാകും. ഒരു ടിക്കറ്റിന്‌ 200 ദിര്‍ഹമാണു വില. ഇനോക്‌, ഇപ്‌കോ എന്നിവയുടെ തിരഞ്ഞെടുക്കപ്പെട്ട പെട്രോള്‍ ബങ്കുകളില്‍ റാഫിള്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഇതിനു പുറമേ തെരുവുകളില്‍ സ്‌ഥാപിക്കുന്ന കിയോസ്‌കുകളിലും റാഫിള്‍ ടിക്കറ്റുകള്‍ കിട്ടും. ഗ്ലോബല്‍ വില്ലേജിലും ലഭ്യമാകും. എല്ലാദിവസവും രാത്രി എട്ടിനു നടക്കുന്ന നറുക്കെടുപ്പ്‌ സമ ദുബായ്‌ ടെലിവിഷന്‍ തല്‍സമയം കാണിക്കും.

96 മുതലിങ്ങോട്ട്‌ ഡിഎസ്‌എഫില്‍ 140 കോടി ദിര്‍ഹം സമ്മാനമായി നല്‍കിയിട്ടുണ്ട്‌. ഇതുവരെ എത്തിയ 50 കോടിയോളം സന്ദര്‍ശകര്‍ 8800 കോടിയോളം ചെലവഴിച്ചിട്ടുമുണ്ട്‌. എഡബ്ലു റോസ്‌തമാനി ഗ്രൂപ്പ്‌ 2011 മുതല്‍ നിസാന്‍ കാറുകള്‍ ഡിഎസ്‌ഫുമായി ബന്ധപ്പെട്ടു നല്‍കുന്നുണ്ട്‌. ഇത്തവണ അത്‌ പുതിയ തലത്തിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ്‌ ഇന്‍ഫിനിറ്റി ക്യുഎക്‌സ്‌ 56 എസ്‌യുവി വാഹനം നല്‍കാന്‍ തീരുാമാനിച്ചത്‌. ആകെ 35 പേര്‍ക്കാണ്‌ വാഹനം സമ്മാനമായി ലഭിക്കുക.

സമ്മാനമായി നല്‍കുന്ന 2012 ഇന്‍ഫിനിറ്റി ക്യുഎക്‌സ്‌56ന്‌ 3,50,000 ദിര്‍ഹം വിലയുണ്ട്‌. അത്യാധുനിക സംവിധാനങ്ങളുള്ള വാഹനം ഏഴു സ്‌പീഡ്‌ ഓട്ടോമാറ്റിക്‌ ട്രാന്‍സ്‌മിഷനുള്ളതാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക