Image

യൂ ടൂ ബ്രൂട്ടസ: നടി ഇന സഹ നായിക

Published on 27 November, 2014
യൂ ടൂ ബ്രൂട്ടസ: നടി ഇന സഹ നായിക
രൂപേഷ്‌ പീതാംബരന്‍ സംവിധാനം ചെയ്യുന്ന യൂ ടൂ ബ്രൂട്ടസ്‌ എന്ന ചിത്രത്തില്‍ ബംഗാളി നടി ഇന സഹ നായികയാകുന്നു.

ചിത്രത്തില്‍ ആറ്‌ നായകന്മാരും അഞ്ച്‌ നായികമാരുമാണ്‌ ഉള്ളത്‌. ഇവരില്‍ ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്‌ളസ്‌ ടു വിദ്യാര്‍ഥിനിയുടെ വേഷമാണ്‌ ഇനയ്‌ക്ക്‌. മാതാപിതാക്കള്‍ ഉത്തര്‍പ്രദേശില്‍ നിന്നാണെങ്കിലും ഇനയുടെ കഥാപാത്രം ജനിച്ചതും വളരുന്നതും കേരളത്തിലാണ്‌. കൊച്ചിയില്‍ മാതാപിതാക്കള്‍ക്കൊപ്പമാണ്‌ താമസം. വീട്ടില്‍ ഹിന്ദിയും പുറത്ത്‌ മലയാളവുമാണ്‌ ഇനയുടെ കഥാപാത്രം സംസാരിക്കുക. ആസിഫ്‌ അലി, അജു വര്‍ഗീസ്‌, ശ്രീനിവാസന്‍, അനു മോഹന്‍, ടൊവിനോ തോമസ്‌, ഹണി റോസ്‌, രചന നാരായണന്‍ കുട്ടി എന്നിവരാണ്‌ മറ്റ്‌ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌. അടുത്ത വര്‍ഷം ആദ്യം തൃശൂരില്‍ ഷൂട്ടിംഗ്‌ ആരംഭിക്കും.

സമീര്‍ താഹിര്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധാനം ചെയ്‌ത നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലൂടെ ആണ്‌ സഹ മലയാളത്തിലെത്തിയത്‌.
യൂ ടൂ ബ്രൂട്ടസ: നടി ഇന സഹ നായിക
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക