Image

നൃത്ത-സംഗീത അധ്യാപകരെ പതിനേഴാമത്‌ സരസ്വതി അവാര്‍ഡില്‍ ആദരിച്ചു

ബി. അരവിന്ദാക്ഷന്‍ Published on 27 November, 2014
നൃത്ത-സംഗീത അധ്യാപകരെ പതിനേഴാമത്‌ സരസ്വതി അവാര്‍ഡില്‍ ആദരിച്ചു
ന്യൂയോര്‍ക്ക്‌: അമേരിക്കയില്‍ ഇന്ത്യന്‍ നൃത്ത-സംഗീത കലകളുടെ പരിശീലനത്തിനും പ്രചാരണത്തിനും അഭിനന്ദനാര്‍ഹമായ പങ്കുവഹിച്ചുവരുന്ന അദ്ധ്യാപകരെ ന്യൂയോര്‍ക്കില്‍ നടന്ന പതിനേഴാമത്‌ സരസ്വതി അവാര്‍ഡില്‍ ആദരിച്ച്‌ ആശംസിച്ചു.

ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി, കണക്‌ടിക്കട്ട്‌ സ്റ്റേറ്റുകളില്‍ നിന്നുള്ള അദ്ധ്യാപകരായ സാവിത്രി രാമാനന്ദ്‌, സത്യ പ്രദീപ്‌, സുലേഖ കാര്‍ത്തികേയന്‍, സുമതി ഹരന്‍, ഉഷ ബാലചന്ദ്രന്‍, കീത മോഹന്‍, ജോര്‍ജ്‌ ദേവസ്യ പുത്തൂര്‍ എന്നിവരെയാണ്‌ ആദരിച്ചത്‌.

ബെല്‍റോസിലെ ക്യൂന്‍സ്‌ ഹൈസ്‌കൂള്‍ ഓഫ്‌ ടീച്ചിംഗ്‌ ഓഡിറ്റോറിയത്തില്‍ നടന്ന അവാര്‍ഡ്‌ ദാന ചടങ്ങില്‍ സരസ്വതി അവാര്‍ഡ്‌സ്‌ സംഘാടകരായ ജോജോ തോമസ്‌, മഞ്‌ജു തോമസ്‌ എന്നിവര്‍ ചേര്‍ന്ന്‌ മൃത്ത-സംഗീത അദ്ധ്യാപകരെ പൊന്നാട അണിയിച്ചു. ശ്രീ നിലമ്പൂര്‍ കാര്‍ത്തികേയനെ പ്രതിനിധീകരിച്ച്‌ ധനീഷ്‌ കാര്‍ത്തികേയന്‍ സന്നിഹിതനായി. ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഹെഡ്‌ ഓഫ്‌ ചാന്‍സലറി ലീവാംഗ്‌ കോം നയിതെ മുഖ്യാതിഥിയായിരുന്നു. ഇന്ത്യ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പ്രസിഡന്റ്‌ ടാജ്‌ മാത്യു, സി.എന്‍.എന്‍ ന്യൂസ്‌ റീഡര്‍ സോവി ആഴത്ത്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
നൃത്ത-സംഗീത അധ്യാപകരെ പതിനേഴാമത്‌ സരസ്വതി അവാര്‍ഡില്‍ ആദരിച്ചു
ആദരിക്കപ്പെട്ട നൃത്ത-സംഗീത അധ്യാപകര്‍: മഞ്‌ജു, ജോജോ തോമസ്‌, ധധീഷ്‌ കാര്‍ത്തികേയന്‍, എന്നിവരോടൊപ്പം.
നൃത്ത-സംഗീത അധ്യാപകരെ പതിനേഴാമത്‌ സരസ്വതി അവാര്‍ഡില്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക