Image

മൂന്നാം ഭാഷയായി ജര്‍മന് പകരം സംസ്കൃതം പരിഗണിക്കണമെന്ന് കേന്ദ്രം

Published on 27 November, 2014
മൂന്നാം ഭാഷയായി ജര്‍മന് പകരം സംസ്കൃതം പരിഗണിക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്തെ കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.ഇ സ്കൂളുകളിലും മൂന്നാം ഭാഷയായി ജര്‍മന് പകരം സംസ്കൃതം പരിഗണിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചു. രാജ്യത്ത് 1000 ത്തിനടുത്ത് സ്കൂളുകളിലാണ് ജര്‍മന്‍ മൂന്നാം ഭാഷയായി പഠിപ്പിക്കുന്നത്.
കുട്ടികള്‍ക്ക് വിനോദത്തിന്‍്റെ  ഭാഗമായി ജര്‍മന്‍ പഠിക്കാവുന്നതാണ്. പ്രാഥമിക തലത്തില്‍ തന്നെ അടിയന്തിരമായി സംസ്കൃതം പഠിപ്പിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

മൂന്നാം ഭാഷ പദവിയില്‍ നിന്നും ജര്‍മന്‍ മാറ്റി സംസ്കൃതമാക്കുന്ന സര്‍ക്കാര്‍ നടപടി രാജ്യത്തെ 70,000 ത്തോളം വിദ്യാര്‍ഥികളെയാണ് ബാധിക്കുക. അധ്യയന വര്‍ഷത്തിന്‍്റെ അവസാന പാദത്തില്‍ നിലവില്‍ വന്ന പരിഷ്കരണത്തിന്‍്റെ ഭാഗമായി മൂന്നാം ഭാഷയായി സംസ്കൃതം പഠിക്കേണ്ടിവരുന്നത് കുട്ടികളെ വലക്കും.  

നവംബര്‍ 10 നാണ്  മൂന്നാം ഭാഷയായി ജര്‍മ്മന്‍ പഠിപ്പിക്കുന്നത് മാറ്റി പകരം സംസ്കൃതം പഠിപ്പിക്കണമെന്ന് കേന്ദ്രീയ വിദ്യാലയ ബോര്‍ഡ് ഉത്തരവിട്ടത്. ഹിന്ദി, ഇംഗ്ളീഷ്  എന്നിവയ്ക്ക് പുറമേ സംസ്കൃതമോ മറ്റേതെങ്കിലും ഇന്ത്യന്‍ ഭാഷയോ പഠിച്ചാല്‍ മതിയെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.
2011 ലാണ് കേന്ദ്രീയ വിദ്യാലയങ്ങളിലും സി.ബി.എസ്.സി സ്കൂളുകളിലും ജര്‍മന്‍ മൂന്നാം ഭാഷയായി അംഗീകരിച്ചുകൊണ്ടുള്ള ധാരണയില്‍ ഒപ്പുവെച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക