Image

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്തുമസ് കരോള്‍ നവംബര്‍ 30 മുതല്‍, ക്രിസ്തുമസ് ആഘോഷം ജനുവരി 4 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 November, 2014
തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്തുമസ് കരോള്‍ നവംബര്‍ 30 മുതല്‍, ക്രിസ്തുമസ് ആഘോഷം ജനുവരി 4 ന്
ഡാലസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ഈ വര്‍ഷത്തെ ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങള്‍ കരോള്‍ട്ടന്‍ ഇന്ത്യന്‍ ക്രീക്ക് ക്ലബില്‍ ജനുവരി 4  ഞായാറാഴ്ച നടക്കും.
വൈകിട്ട് 6 മുതലാണ് പരിപാടികള്‍.
 
അസോസിയേഷന്റെ നേതൃത്വത്തില്‍   നടക്കുന്ന ഈ വര്‍ഷത്തെ ക്രിസ്തുമസ്  കരോള്‍  നവംബര്‍ 30 , ഡിസംബര്‍ 7 തീയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.  ഇതിന്റെ ഭാഗമായി ലൂയീസ് വില്‍ , ഫ്‌ലവര്‍ മൗണ്ട്, കാരള്‍ട്ടന്‍, ഇര്‍വിംഗ്, റിച്ചാഡ്‌സണ്‍, പ്ലാനോ സിറ്റികളിലുള്ള തിരുവല്ല നിവാസികളുടെയും സുഹൃത്തുക്കളുടെയും  ഭവനങ്ങളില്‍  കരോള്‍ ഗായക സംഘം സന്ദര്‍ശനം നടത്തും. എല്ലാ  തിരുവല്ലാ നിവാസികളേയും സുഹൃത്തുക്കളേയും കരോള്‍,   ക്രിസ്തുമസ് ആഘോഷങ്ങളിലേക്ക്  സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. സോണി ജേക്കബ്, സജി നായര്‍, മാത്യു  സാമുവല്‍,  സുനു മാത്യു,  ബിജു വര്‍ഗീസ്  തുടങ്ങിയവര്‍  പരിപാടികള്‍ക്ക് നേതൃത്വം നല്കി വരുന്നു.

റിപ്പോര്‍ട്ട് : മാര്‍ട്ടിന്‍ വിലങ്ങോലില്‍
തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്തുമസ് കരോള്‍ നവംബര്‍ 30 മുതല്‍, ക്രിസ്തുമസ് ആഘോഷം ജനുവരി 4 ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക