Image

ഐപിസി ഫാമിലി കോണ്‍ഫ്രറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7ന് ഡാളസില്‍

രാജു തരകന്‍ Published on 27 November, 2014
ഐപിസി ഫാമിലി കോണ്‍ഫ്രറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7ന് ഡാളസില്‍
ഡാളസ് : നോര്‍ത്ത് അമേരിക്കന്‍ ഐപിസി സഭകളുടെ സംയുക്ത സമ്മേളനമായ 13-മത് ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7ന് ഗാര്‍ലന്റ് ഐപിസി ഹേബ്രോന്‍ സഭാ ഹാളില്‍ വൈകീട്ട് 4.30ന് നടത്തപ്പെടും.

ഡാളസ് പട്ടണത്തിലെ വിവിധസഭകളില്‍ നിന്നുള്ള സഭാശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്ത ഈ യോഗത്തില്‍ കണ്‍വീനര്‍ പാസ്റ്റര്‍ അലക്‌സ് വെട്ടിക്കല്‍, സെക്രട്ടറി ജോയി തുമ്പമണ്‍, ട്രഷറാര്‍ ശാമുവേല്‍ യോഹന്നാന്‍ തുടങ്ങിയവര്‍ അടുത്ത വര്‍ഷം ഒക്ലഹോമ സിറ്റിയില്‍ ജൂലൈ 16 മുതല്‍ 19 വരെ നടത്തുന്ന ഫാമിലി കോണ്‍ഫ്രന്‍സിന്റെ പ്രോഗ്രാമുകളും അതിഥികളുടെ പാര്‍പ്പിട ക്രമീകരണങ്ങളും വിശദമായ് പ്രസ്താവിക്കുന്നതാണ്.

ഡിസംബര്‍ 7ന് നടക്കുന്ന യോഗത്തിന്റെ ക്രമീകരണങ്ങള്‍ ചെയ്തിരിയ്ക്കുന്നത് ഡാളസ് ഐപിസി സഭകളുടെ പ്രതിനിധിയായ് പ്രവര്‍ത്തിക്കുന്ന രാജു തരകനാകുന്നു. അമേരിക്കയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ഐപിസി ഫാമിലി കോണ്‍ഫ്രന്‍സിന്റെ പ്രമോഷണല്‍ മീറ്റിംഗ് നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ തുടരുകയാണ്.

വിശദവിവരങ്ങള്‍ക്ക് ബന്ധപ്പെടുക: www.ipcfamilyconference.com

വാര്‍ത്ത: രാജു തരകന്‍


ഐപിസി ഫാമിലി കോണ്‍ഫ്രറന്‍സിന്റെ രജിസ്‌ട്രേഷന്‍ കിക്കോഫ് ഡിസംബര്‍ 7ന് ഡാളസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക