Image

ടാഗോറിന്റെ കൈയെഴുത്തുപ്രതിക്ക് 91 ലക്ഷം രൂപ

Published on 14 December, 2011
ടാഗോറിന്റെ കൈയെഴുത്തുപ്രതിക്ക് 91 ലക്ഷം രൂപ
ന്യൂയോര്‍ക്ക്: രവീന്ദ്രനാഥടാഗോറിന്റെ കവിതകളും മറ്റു രചനകളുമടങ്ങുന്ന കൈയെഴുത്ത്പ്രതി ഏതാണ്ട് 91 ലക്ഷം രൂപയ്ക്ക് sothebys ലേലം ചെയ്തു. 1928 കാലഘട്ടത്തിലെ അപ്രകാശിത രചനകളുടെ കൈയെഴുത്ത് പ്രതിക്കാണ് ഇത്രയും മൂല്യം. 12 കവിതകളും ബംഗാളി ഗാനങ്ങളുമടങ്ങുന്ന ഈ പുസ്തകം ടാഗോര്‍, കുടുംബ സൃഹൃത്തിന് സമ്മാനിച്ചതായിരുന്നു. അവരുടെ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഇത് ലേലത്തിനായി കൈമാറിയത്.

ഈ സമാഹാരത്തിലെ രണ്ട് ഗാനങ്ങള്‍ 1892ല്‍ അരങ്ങേറിയതും 1936ല്‍ മാറ്റങ്ങളോടെ വേദികളിലെത്തിയതുമായ 'ചിത്രാംഗദ' എന്ന നൃത്തനാടകത്തില്‍ ഉള്‍പ്പെടുത്തിയതാണ്. മറ്റ് മൂന്നു ഗാനങ്ങള്‍ 1931ല്‍ പ്രസിദ്ധീകരിച്ച 'ഗീതാബിതാന്‍ ' എന്ന ഗാന സമാഹാരത്തില്‍ ഉള്‍പ്പെട്ടതാണ്. മാറ്റങ്ങളോടെ പിന്നീട് പ്രസിദ്ധപ്പെടുത്തിയ രചനകളും പുസ്തകത്തിലുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക